ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി

ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി

Breaking News Middle East

ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി
കെയ്റോ: ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള 59 മമ്മികളെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യുനെസ്കോയുടെ പൈതൃക കേന്ദ്ര പട്ടികയിലുള്ള പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ സഖറയില്‍ നിന്നാണ് ഈ ശവശരീരങ്ങള്‍ കണ്ടെത്തിയത്.

മമ്മിഫൈഡ് ചെയ്ത് സൂക്ഷിച്ച ശവശരീരങ്ങള്‍ ശവപ്പെട്ടികളില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഈ തുണികളില്‍ കടുത്ത നിറത്തില്‍ ചില ലിഖിതങ്ങള്‍ കുറിച്ചിട്ടുണ്ട്.

4700 വര്‍ഷം പഴക്കമുള്ള ജോസര്‍ പിരമിഡിന്റെ സമീപത്തുനിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ആഴ്ച 13 ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ നിരവധി ശവപ്പെട്ടികള്‍ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകാമെന്നാണ് പുരാവസ്തു മന്ത്രി ഖാലിദ് അല്‍ അനാനി പറയുന്നത്. ഇപ്പോള്‍ കണ്ടെത്തിയ മമ്മിയെ ഗ്രാന്റ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് മാറ്റും.