ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു

ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു ക്വൂച്ചി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ പ്രമുഖ പാസ്റ്റര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 16-ന് ഗ്വാട്ടിമലയുടെ തെക്കു പടിഞ്ഞാറന്‍ റീജണില്‍വച്ച് അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു.   യാത്ര ചെയ്യാനായി പുറത്തുപോയ പാസ്റ്റര്‍ ജുവാന്‍ സാറ്റര്‍നിനോ ഗ്വാക്കിയാക്ക് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരങ്ങളില്ല. കൊല്ലപ്പെട്ട പ്രദേശം മയക്കുമരുന്നു ലോബികളുടെ താവളമാണ്. മുമ്പും ഈ പ്രദേശത്ത് ചില പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച പാസ്റ്റര്‍ ജുവാന്റെ ഭാര്യ നേരത്തേ […]

Continue Reading

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു വാഷിംങ്ടണ്‍ ‍: ചൈനയില്‍നിന്നും അമേരിക്കയിലേക്കു ഉന്നത പഠനത്തിനായെത്തുന്നവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതുവരെയായി യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ചുകഴിഞ്ഞു.   2015-ല്‍ മാത്രം 3,04,000 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയത്. ഇവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി ക്രിസ്തുവിങ്കലേക്കു കടന്നു വരികയുണ്ടായി. നിരീശ്വരവാദികളുടെ വീട്ടില്‍നിന്നുമുള്ളവര്‍ ‍, അക്രൈസ്തവ സമുദായങ്ങളില്‍നിന്നു വന്നവര്‍ ‍, ഇവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു, അവര്‍ യേശുവില്‍ വിശ്വസിക്കുന്നു.   മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ […]

Continue Reading

ഹൂസ്റ്റണിലെ നാസ ആസ്ഥാനത്ത് യേശുക്രിസ്തുവിന്റെ പേരുപോലും ഉച്ചരിക്കരുതെന്ന് വിലക്ക്

ഹൂസ്റ്റണിലെ നാസ ആസ്ഥാനത്ത് യേശുക്രിസ്തുവിന്റെ പേരുപോലും ഉച്ചരിക്കരുതെന്ന് വിലക്ക് ഹൂസ്റ്റണ്‍ ‍: അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കിയുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഉദ്യേഗസ്ഥരുടെയും, ജോലിക്കാരുടെയും ഇടയില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.   നാസയിലെ ക്രൈസ്തവരായ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്കു ഭക്ഷണ സമയത്തിനുശേഷം ലഭിക്കുന്ന ഇടവേളകളില്‍ അവര്‍ ഒന്നിച്ചുകൂടി കര്‍ത്താവിനെ പാടി സ്തുതിച്ച് ആരാധിക്കാറുണ്ട്. ഇത് വര്‍ഷങ്ങളായി നടന്നു വരുന്ന പതിവാണ്. എന്നാല്‍ അടുത്തകാലത്ത് ചില ഉന്നത ഉദ്യോഗസ്ഥന്മാര്‍ ക്രൈസ്തവര്‍ ഇനി ഇത്തരം ആത്മീയ കൂട്ടായ്മകള്‍ നടത്താതിരിക്കാന്‍ […]

Continue Reading

ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ

ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ വാഷിംങ്ടണ്‍ ‍: ഭയത്തിനെ ചികിത്സിച്ചു മാറ്റാന്‍ യേശു നല്ലൊരു സൗഖ്യദായകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ. ഫെബ്രുവരി 4-ന് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഒബാമ.   ഭയം നമ്മെ നയിക്കുന്നത് നമ്മുടെ ബലഹീനതകള്‍ മൂലമാണ്. അവയെ ജയിക്കണം. ഒബാമ 2 തിമോഥെയോസ് 1-ന്റെ 7-ാം വാക്യത്തെ ആസ്പദമാക്കി “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും, സ്നേഹത്തിന്‍റെന്റെയും, സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്ക് തന്നത്” എന്ന് […]

Continue Reading

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം; സഭാ നേതാക്കള്‍ ചിക്കാഗോ: സിറിയയിലെ യുദ്ധ ഭൂമിയില്‍നിന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായെത്തിയ ആളുകളെ അമേരിക്കയിലെ സഭാ വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് സഭാ നേതാക്കള്‍ ‍. അമേരിക്കയിലെ ചിക്കാഗോയിലെ കമ്മ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ പ്രൊട്ടസ്റ്റന്റ്-സുവിശേഷവിഹിത സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ജി.സി.2 എന്ന പേരില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സിലാണ് സഭാ നേതാക്കളുടെ ആഹ്വാനം.   സിറിയയില്‍നിന്നും എത്തിയ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ഈ അഭിപ്രായം. ജി.സി.2 എന്നാല്‍ പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഗ്രേറ്റ് കമാണ്ട്മെന്‍റ് ആന്‍ഡ് ഗ്രേറ്റ് […]

Continue Reading

മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന്

മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന് വാഷിംഗ്ടണ്‍ : അമേരിക്കയിലെ 10 സുവിശേഷകരില്‍ 8 പേരും വിശ്വസിക്കുന്നത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അന്ത്യ കാലത്തിന്റെ ലക്ഷണങ്ങളാണെന്നാണ്.   അമേരിക്കയിലെ ബ്രൂക്കിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . ഇസ്രായേലിലും മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും, യുദ്ധങ്ങളും അന്ത്യ കാലത്തിലെ ലക്ഷണങ്ങളാണ്. കരത്തവിന്റെ […]

Continue Reading

അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു

അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു ഒര്‍ലാന്റോ : അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും അക്രമിയുടെ വെടിയേറ്റു.   പടിഞ്ഞാറന്‍ ഒര്‍ലന്റോയിലെ ന്യൂ ബിഗിനിംഗ് വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഹാരോള്‍ഡ് ലീ ഹാര്‍ഡ്മന്‍ , ഭാര്യ ഫെയ്ത്ത് എന്നിവര്‍ക്കാണ് ഷോപ്പിംഗ് സെന്ററില്‍ വച്ച് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.   നവംബര്‍ 18-ന് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പാസ്റ്ററും ഭാര്യയും പടിഞ്ഞാറന്‍ ഒര്‍ലാന്റോയിലെ വാഷിംഗ്ടണ്‍ ഷോര്‍സ് ഷോപ്പിംഗ് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഒരു യുവാവ് വെടിവെച്ചത്.   പാസ്റ്റര്‍ക്ക് ഇടുപ്പിലും […]

Continue Reading

പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍ ഫ്ലോറിഡ: യു.എസില്‍ പൊതുസ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു എന്ന കുറ്റത്തിന് രണ്ടു പാസ്റ്റര്‍മാരേയും ഒരു സഹ പ്രവര്‍ത്തകനേയും പോലീസ് അറസ്റ്റു ചെയ്തു.   ഫ്ലോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ സെയ്ല്‍ നഗരത്തില്‍ നവംബര്‍ 8-ന് ഞായറാഴ്ച ക്രിസ്ത്യന്‍ മിഷണറിമാരായ പാസ്റ്റര്‍ ഡ്വെയ്ന്‍ ബ്ലാക്ക്, പാസ്റ്റര്‍ മാര്‍ക്ക് സിംസ്, ആള്‍നോഡ് ഏബെട്ട് (90) എന്നിവരെയാണ് ഫോര്‍ഡ് ലോഡര്‍ സെയ്ല്‍ പോലീസ് അറസ്റ്റു ചെയ്തത്.   നവംബര്‍ 6 […]

Continue Reading

യു.എസില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 6 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു, വംശീയ വിദ്വേഷമോ?

യു.എസില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 6 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു, വംശീയ വിദ്വേഷമോ? സെന്റ് ലൂയിസ് : അമേരിക്കയില്‍ മിഷൌറിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 6 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. സെന്റ് ലൂയിസിലെ ജന്നിംഗ്സിലെ ബഥേല്‍ ചര്‍ച്ചിലാണ് ഒക്ടോബര്‍ 8-ന് ആദ്യ ആക്രമണമുണ്ടായത്. തീവെച്ചും തല്ലിത്തകര്‍ത്തുമാണ് ആക്രമണം നടത്തിയത്. പിന്നീട് ദി ന്യൂ നോര്‍ത്ത് സൈഡ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, സെന്റ് അഗസ്റ്റിന്‍ കാത്തലിക് ചര്‍ച്ച്, ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ദി ന്യൂ ലൈഫ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, […]

Continue Reading

ഹെയ്ത്തിയില്‍ യു.എസ്. മിഷണറി കൊല്ലപ്പെട്ടു

ഹെയ്ത്തിയില്‍ യു.എസ്. മിഷണറി കൊല്ലപ്പെട്ടു പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്ത്തിയില്‍ മിഷണറി പ്രവര്‍ത്തനത്തോടൊപ്പം അനാഥശാല നടത്തി വന്നിരുന്ന അമേരിക്കന്‍ മിഷണറി വനിതാ അക്രമികളുടെ വെടിയേറ്റു മരിച്ചു.   റോബര്‍ട്ട എഡ്വേര്‍ഡ് (55) ആണ് ഒക്ടോബര്‍ 10-ന് രാത്രി തന്റെ കുഞ്ഞുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു ശേഷം അക്രമികള്‍ 4 വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.   അക്രമികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ലെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അറിയിച്ചു. റോബര്‍ട്ട പോര്‍ട്ട്-ഓ-പ്രിന്‍സില്‍ സണ്‍ലൈറ്റ് ചില്‍ഡ്രന്‍ ഹോം […]

Continue Reading