യു.എസില്‍ 10 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നു

യു.എസില്‍ 10 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നു വാഷിങ്ടണ്‍ ‍: അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്ത് കോളേജില്‍ അക്രമിയുടെ വെടിവെയ്പില്‍ 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.   26 കാരനായ അക്രമി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. യന്ത്രത്തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പോര്‍ട്ടാന്റിനടുത്തുള്ള കമ്മ്യൂണിറ്റി കോളേജിലെ ക്ലാസ്സില്‍ അതിക്രമിച്ചു കയറിയ ക്രിസ് ഹാര്‍പെര്‍ എന്ന യുവാവ് വിദ്യാര്‍ത്ഥികളുടെ മതം ചോദിച്ച് എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയശേഷം വെടിവെയ്ക്കുകയായിരുന്നു.   സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ വിശ്വാസികളായവരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യു.കെ.യില്‍ ജനിച്ച […]

Continue Reading

യു.എന്നില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു

യു.എന്നില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു ഐക്യരാഷ്ട്ര കേന്ദ്രം: ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ന്നു സെപ്റ്റംബര്‍ 1ന് നടന്ന ചടങ്ങില്‍ യു.എന്‍ ‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും നേതൃത്വം നല്‍കി.   പലസ്തീന്റെയും വത്തിക്കാന്റെയും പതാകകള്‍ ഉയര്‍ത്താനുള്ള പ്രമേയം യു.എന്‍ പൊതുസഭ ഈ മാസം ആദ്യം പാസ്സാക്കിയിരുന്നു. 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇസ്രായേല്‍ ‍, അമേരിക്ക തുടങ്ങിയ ആറു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. 45 […]

Continue Reading

ഗുണ്ടാ സംഘാംഗങ്ങള്‍ മാനസാന്തരപ്പെട്ട് ബൈബിള്‍ ക്ലാസ്സുകളില്‍ സജീവം

ഗുണ്ടാ സംഘാംഗങ്ങള്‍ മാനസാന്തരപ്പെട്ട് ബൈബിള്‍ ക്ലാസ്സുകളില്‍ സജീവം കാലിഫോര്‍ണിയ: അമേരിക്കയില്‍ കാലിഫോര്‍ണിയായില്‍ വിവിധ ഗുണ്ടാ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കൌമാരക്കാര്‍ ഇപ്പോള്‍ ബൈബിള്‍ ക്ലാസ്സുകളില്‍ പങ്കെടുത്തു ദൈവവചനം പഠിക്കുന്നതായി കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടന വെളിപ്പെടുത്തി.   കാലിഫോര്‍ണിയായില്‍ വിവിധ സ്കൂളുകളില്‍ കുട്ടികളുടെ ഇടയില്‍ ബൈബിള്‍ ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്നത് വണ്‍ വോയ്സ് സ്റ്റുഡന്റ് മിഷന്‍ എന്ന സംഘടനയാണ്. സംഘടന തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ബൈബിള്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ വചന ക്ലാസ്സുകള്‍ നടത്തുന്നത്.   ഇതുവരെയായി 20 സ്കൂളുകള്‍ […]

Continue Reading

അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍

അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷീക കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ്  15-ാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ്ചര്‍ച്ചില്‍ (395 വെസ്റ്റ്‌പൈക്ക് സ്ട്രീറ്റ്, ലോറന്‍സ്‌വില്‍, ജോര്‍ജ്ജിയ 30046) വെച്ച് നടക്കുന്നതാണ്.   പാസ്റ്റര്‍ അനീഷ്‌കുമാര്‍, കാവാലം മുഖ്യ പ്രസംഗകനായിരിക്കും. സെപ്റ്റംബര്‍ 11-ാം തിയതിവെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സി. വി. ആന്‍ഡ്രൂസ് ഉദ്ഘാടനം […]

Continue Reading

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ്സ്: ടെക്സാസില്‍ ഡാളസ്സിലെ പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ 2015 വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2,3 തീയതികളില്‍ ഗാര്‍ലന്റിലെ 3255 ബ്രോഡ്വേ ബിഎല്‍വിഡിയിലെ കംഫര്‍ട്ട് ചര്‍ച്ചില്‍ നടക്കും.   വൈകിട്ട് 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ‍. ഒക്ടോബര്‍ 4-ന് ഗാര്‍ലന്റിലെ 1918 ബെല്‍റ്റ് ലൈന്‍ റോഡില്‍ പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലും നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് യോഗം. […]

Continue Reading

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ ന്യുയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്‌സ്‌ വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്‌തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും.   ദ്വിദിന കണ്‍വന്‌ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാന്‍ഗ്ലൂര്‍ ) മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട്‌ 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും.   സഹോദരിമാരായ സോഫി വര്‍ഗീസ്‌, എലിസബത്ത്‌ […]

Continue Reading

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍ ബോസ്റ്റണ്‍ : ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകനും പി വൈ പി എ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാസ്റ്റര്‍. ചാക്കോ ഇടിക്കുള (89)ബോസ്റ്റണില്‍ നിര്യാതനായി.   വാര്‍ധക്യകാല സ്വസ്ഥതകാളാല്‍ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം അമേരിക്കയില്‍ വെച്ച് പിന്നീട് നടക്കപ്പെടും.   ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകരായ പാസ്റ്റര്‍. കെ.ഇ എബ്രഹാം, ടി ജി ഉമ്മന്‍ , സി.കെ ഡാനിയേല്‍,എന്നിവരോടൊപ്പം […]

Continue Reading

അരിസോണ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ

അരിസോണ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ ഫീനിക്സ്: അരിസോണയിലെ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ ആഗസ്റ്റ് 21 വെള്ളി യാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും ആഗസ്റ്റ് ശനിയാഴ്ചയ വൈകിട്ട് 7 മുതൽ 9 വരെയും കണ്വെൻഷൻ യോഗങ്ങൾ നടക്കുനടക്കും , ആഗസ്റ്റ് 23 നു ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ ആരാധനയോടെ കണ്വെൻഷൻ സമാപിക്കും.   ഫീനിക്സ് അന്തർ ദേശീയ വിമാനത്താവളത്തിന് അടുത്തുള്ള (2733 E […]

Continue Reading

ബ്രിട്ടനിലെ സ്കൂളുകളില്‍ക്രൈസ്തവ മതപഠനം നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രിട്ടനിലെ സ്കൂളുകളില്‍ക്രൈസ്തവ മതപഠനം നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ലണ്ടന്‍ ‍: ലോകത്തെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ ക്രൈസ്തവ മത പഠനത്തിനു സര്‍ക്കാരില്‍നിന്നുതന്നെ ഭീഷണി.   ബ്രിട്ടനിലെ എല്ലാ സ്കൂളുകളില്‍നിന്നും മതപഠനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത് വെയില്‍സിലെ വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. ക്രിസ്ത്യന്‍ ആചാരങ്ങള്‍ പഠിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്നും ഇദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.   ക്രിസ്തു മതത്തെ യു.കെ. തള്ളിപ്പറയുവാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഭാഗമായാണ് ഈ അഭിപ്രായമെന്നു ക്രൈസ്തവ വിശ്വാസികള്‍ വിലയിരുത്തുന്നു. കുട്ടികളില്‍ വളരെ ചെറുപ്പത്തിലെതന്നെ സാമൂഹിക […]

Continue Reading

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു വാഷിംഗ്ടണ്‍ ‍: അമേരിക്ക ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണെന്നു ലോകം വിശ്വസിക്കുമ്പോള്‍ അമേരിക്കക്കാര്‍ അങ്ങനെയങ്ങ് വിശ്വസിക്കാന്‍ തയ്യാറല്ല.   ഒരു പ്രമുഖ സംഘടനയായ ലൈഫ് വേ റിസര്‍ച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 19 ശതമാനം പേര്‍ മാത്രമാണ് അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ടത്. 69 ശതമാനം പേരും അമേരിക്ക അനേക മതങ്ങളുള്ള ഒരു രാഷ്ട്രമായാണ് അഭിപ്രായപ്പെട്ടത്. 9 ശതമാനം പേര്‍ […]

Continue Reading