പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു

പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു കെന്റക്കി: ബൈബിള്‍ വാക്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വിഷപ്പാമ്പിനെ ചര്‍ച്ചില്‍ കൊണ്ടുവന്നു പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.   കെന്റക്കിയില്‍ കെല്‍കൌണ്ടിയിലെ ജെന്‍സണില്‍ മോഡ്ഡി സിംപ്സണ്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലാണ് ജൂലൈ 26 ഞായറാഴ്ച ദാരുണ സംഭവമുണ്ടായത്. ജോണ്‍ ഡേവിഡ് ബ്രോക്ക് (60) എന്ന പാസ്റ്റര്‍ സഭാ ആരാധനയോടനുബന്ധിച്ച് നടത്തിയ തന്റെ പ്രസംഗത്തില്‍ മര്‍ക്കോസ് 16:18 ”സര്‍പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ യാതൊന്നു കടിച്ചാലും […]

Continue Reading

കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം

കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം ന്യുയോര്‍ക്ക്: മനുഷ്യരെ കൊല്ലുന്ന യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്തിരിയണമെന്ന് ആയിരത്തിലേറെ സാങ്കേതിക വിദഗ്ദ്ധരും സൈദ്ധാന്തികരും ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു.   യുദ്ധ മുഖങ്ങളില്‍ കൊലയാളി റോബോട്ടുകളെ ഇറക്കുന്നത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് ലോകപ്രശസ്ത തത്വചിന്തകന്‍ നോം ചോംസ്കി, ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് തുടങിങയവരുള്‍പ്പെട്ട പ്രമുഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ആയുധങ്ങളില്‍ സന്നിവേശിപ്പിച്ച് ‘കൊല യന്ത്രങ്ങള്‍ ‍’ സൃഷ്ടിക്കുവാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഗവേഷണം പുരോഗമിക്കുകയാണ്. മനുഷ്യനെ […]

Continue Reading

യു.എസില്‍ പത്തു കല്‍പ്പന സ്മാരകത്തിനു ബദലായി സാത്താന്‍ പ്രതിമ സ്ഥാപിച്ചു

യു.എസില്‍ പത്തു കല്‍പ്പന സ്മാരകത്തിനു ബദലായി സാത്താന്‍ പ്രതിമ സ്ഥാപിച്ചു ഡെട്രോയിറ്റ് : അമേരിക്കയില്‍ ക്രൈസ്തവ സമൂഹത്തിനും യഹൂദന്മാര്‍ക്കും ഒരുപോലെ അഭിമാനം ഉയര്‍ത്തുന്ന ഡെട്രോയിറ്റില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച ബൈബിളിലെ 10 കല്‍പ്പന സ്മാരകത്തിനു സമീപം സാത്താന്‍ ആരാധനക്കാര്‍ സാത്താന്റെ പ്രതിമ സ്ഥാപിച്ചു.   ഡെട്രോയിറ്റില്‍ 2012-ലാണ് ക്രൈസ്തവര്‍ 10 കല്‍പ്പനകളടങ്ങിയ 6 അടി ഉയരമുള്ള കൂറ്റന്‍ ഗ്രാനൈറ്റ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരായി രാജ്യത്തെ നിരീശ്വര വാദികളും സാത്താന്‍ ആരാധനക്കാരും നിരന്തരം എതിര്‍പ്പു പ്രകടിപ്പിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ ജൂലൈ […]

Continue Reading

യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം

യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം ലൂസിയാന: അമേരിക്കയില്‍ ഒരു ഡ്രാക്കുള ആരാധിക ജീവിക്കുന്നു. ഡ്രാക്കുള കഥയിലെപ്പോലെ മറ്റുള്ളവരുടെ രക്തം വലിച്ചു കുടിക്കുകയല്ല; മറിച്ച് തന്റെ രക്തം ആര്‍ക്കും വലിച്ചു കുടിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ലൂസിയാന സ്വദേശിനിയായ ബ്ളട്ട് ക്യാച്ചന്‍ എന്ന 28 കാരി.   കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി യു.എസിലെമ്പാടും സഞ്ചരിച്ച് രക്തദാഹികള്‍ക്ക് ആവശ്യത്തിന് കുടിക്കാന്‍ രക്തം നല്‍കുകയാണ് ബ്ളട്ടിന്റെ ഹോബി. ശരീരത്തില്‍ ബ്ളേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ഈ മുറിവില്‍നിന്ന് […]

Continue Reading

വേദശാസ്ത്ര പഠനത്തില്‍ ഗ്രാജുവേഷന്‍

വേദശാസ്ത്ര പഠനത്തില്‍ ഗ്രാജുവേഷന്‍ ഡാളസ് സ്കൂള്‍ ഓഫ് തിയോളജിക്കല്‍ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ പത്ത് വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സര്‍വ്വീസ് ഓഗസ്റ്റ് ഒന്നിന് റിച്ചാര്‍ഡ്സണ്‍, ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ളി ചര്‍ച്ചില്‍ നടന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും, വിശ്വാസികളും, പൊതുപ്രവര്‍ത്തകരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.   പാസ്റ്റര്‍ കെ.വി.തോമസിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. സംഗീത ശുശ്രൂഷയ്ക്ക് ജോര്‍ജ് റ്റി.മാത്യു നേതൃത്വം നല്‍കി. ഡോ.ജോസഫ് ഡാനിയേല്‍ സ്വാഗതപ്രസംഗം ചെയ്തു. കേരളത്തില്‍ നിന്ന് വിശിഷ്ട അതിഥിയായ പാസ്റ്റര്‍ […]

Continue Reading

എയ്ഡ്സ് ഭീതി പതിനഞ്ച് വര്‍ഷത്തിനകം ലോകത്തുനിന്ന് തുടച്ചു നീക്കും

എയ്ഡ്സ് ഭീതി പതിനഞ്ച് വര്‍ഷത്തിനകം ലോകത്തുനിന്ന് തുടച്ചു നീക്കും ന്യുയോര്‍ക്ക്: എയ്ഡ്സ് എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റം.   ലോകത്ത് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 2000-2014 കാലത്ത് 35% കുറഞ്ഞതായി യു.എന്‍ ‍. റിപ്പോര്‍ട്ട്. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു.   ഇന്ത്യയും എയ്ഡ്സിനെതിരായ പോരാട്ടത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഇന്ത്യയില്‍ പുതിയ എച്ച്.ഐ.വി. ബാധ 20 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ഇതുപോലെ മുന്നേറാനായാല്‍ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്സ് എന്ന മാരക വൈറസ് […]

Continue Reading

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര്

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര് വാഷിംങ്ടണ്‍ : അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമം മൂലം അംഗീകരിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ സുപ്രീം കോടതി വിധിയില്‍ യു.എസിലെ 94 ശതമാനം സുവിശേഷ വിഹിത സഭക്കാരും വിയോജിപ്പു പ്രകടിപ്പിച്ചു.   ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 10 സുവിശേഷ വിഹിത സഭക്കാരില്‍ 9 പേരും സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ടു ചെയ്തു. 18 വയസ്സിനു മുകളിലുള്ള പ്രായ പൂര്‍ത്തിയായ 1,012 […]

Continue Reading

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു വാഷിംങ്ടണ്‍ ‍: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ മാതൃക യു.എസില്‍ ഒരുങ്ങുന്നു. കെന്റക്കിയിലെ വില്യം ടൌണില്‍ 510 അടി ഉയരമുള്ള പെട്ടകത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു.   സന്ദര്‍ശകര്‍ക്കായി അടുത്ത വര്‍ഷം തുറന്നുകൊടുക്കുവാന്‍ ഉദ്ദേശിച്ചാണ് പണി പുരോഗമിക്കുന്നത്. പെട്ടക നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വില്യംസ് ടൌണ്‍ യു.എസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നിലാന്‍ഡിനെ മറികടക്കുമെന്നാണ് പ്രചരണം. നോഹയുടെ കാലത്ത് ദൈവം ജല പ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തു.   ഇതിനുവേണ്ടി നോഹ ലോകത്തോടു […]

Continue Reading

അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കി

അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കി വാഷിംങ്ടണ്‍ : അധാര്‍മ്മികതയ്ക്കു നിയമത്തിന്റെ തണല്‍ വിരിച്ച് അമേരിക്ക. ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ അമേരിക്ക സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയതോടെ ചെയ്തിരിക്കുന്നത്.   സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കാനാകില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തിന് ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാകും.   സുപ്രീം കോടതിവിധിയെ ചരിത്ര വിധിയെന്നാണ് പ്രസിഡന്റ് ബറാക്ക് ഒബാമ […]

Continue Reading

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍ ലണ്ടന്‍ : ബ്രിട്ടണിലെ പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് ചര്‍ച്ചില്‍ പോകുന്നത്. അതുപോലെ 10 പേരില്‍ 7 പേര്‍ ഓരോ വര്‍ഷവും ശരാശരി 10 പൌണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുടക്കുന്നു.   അടുത്ത കാലത്തായി പതിവായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 10-ല്‍ ഒരാള്‍ ഒരു കുട്ടിക്ക് ലോകത്ത് ജീവിക്കാനുള്ള സഹായം ചെയ്തു കൊടുക്കുന്നു. യു.കെ.യിലെ ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് ചാരിറ്റി കമ്പാഷന്‍ […]

Continue Reading