യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി യെരുശലേം : യെരുശലേം നഗരത്തിനു സമീപം പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യെരുശലേം നഗരത്തിനു 10 കിലോമീറ്റര്‍ വടക്കു ഭാഗത്ത് ബെയ്റ്റ് നെക്കോഫ ഗ്രാമത്തില്‍ യെരുശലേം-ടെല്‍ അവീവ് ദേശീയ പാത വീതി കൂട്ടുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടയിലാണ് ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.   1500 വര്‍ഷം മുമ്പുള്ള ബൈസന്റൈന്‍ കാലഘട്ടത്തു നിര്‍മ്മിച്ച ദേവാലയത്തിന്റെ ശേഷിപ്പുകളാണിതെന്നു ഇസ്രായേലി പുരാവസ്തു വകുപ്പ് വക്താവ് ആനെറ്റ് നാഗര്‍ അറിയിച്ചു. ആരാധനാലയത്തോടു ചേര്‍ന്ന് റോഡ് […]

Continue Reading

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി അദികേയി: ലിബിയയില്‍ 86 എറിത്രിയക്കാരായ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. എറിത്രിയയില്‍ ക്രൈസ്തവ പീഢനത്തെ അതിജീവിച്ച് രക്ഷപെട്ട് ലിബിയയില്‍ വന്ന പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായ സംഘത്തെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.   ഇവര്‍ക്ക് ലിബിയയിലും സുരക്ഷിതമില്ലെന്ന് കണ്ട് യൂറോപ്പിലേക്കു കുടിയേറാനുള്ള യാത്രയിലാണ് തീവ്രവാദികളുടെ പിടിയിലായത്. ഇവരുടെ കൂട്ടത്തില്‍ യാത്ര ചെയ്ത 6 മുസ്ലീങ്ങളെ വെറുതെ വിടുകയുമുണ്ടായി. തട്ടിക്കൊണ്ടുപോകപ്പെട്ടവരക്കുറിച്ചു കൂടുതല്‍ വിവരങ്ങളില്ലെന്ന് ലിബിയ വ്യക്തമാക്കി. ഭീകരരുടെ മുമ്പില്‍നിന്നും 3 ക്രൈസ്തവര്‍ രക്ഷപെടുകയുമുണ്ടായി. […]

Continue Reading

നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി

നഹും പ്രവാചകന്റെ ശവ കല്ലറയ്ക്ക് ഐ.എസ് ഭീഷണി നിനവേ : ബൈബിളിലെ പഴയ നിയമ പ്രവാചകനായിരുന്ന നഹൂമിന്റെ 2700 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയ്ക്ക് ഐ.എസിന്റെ ഭീഷണി. വടക്കന്‍ ഇറക്കില്‍ നിനവേയ്ക്കടുത്ത് അല്‍ക്കോഷില്‍ സ്ഥിതി ചെയ്യുന്ന ശവ കുടീരവും അതിനോടു ചേര്‍ന്നുള്ള യഹൂദന്മാരുടെ പഴയ സിന്നഗോഗുമാണ് ഐ എസിന്റെ ഭീഷണി നേരിടുന്നത്. ഐ എസ് തീവ്രവദികള്‍ ഈ ശവക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും 10 മൈല്‍ ദൂരെ ക്യമ്പ് ചെയ്തിരിക്കുകയാണ്.   ബൈബിളില്‍ നഹൂമിന്റെ പ്രവചനം ആരംഭിക്കുന്നത് തന്നെ […]

Continue Reading

ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ

ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ ടെഹ്രാന്‍ : ഇറാനില്‍ 18 ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസികളായ ഇവര്‍ രാജ്യദ്രോഹം ചെയ്തുവന്ന് ആരോപിച്ചായിരുന്നു ജയില്‍ ശിക്ഷ. രഹസ്യ സഭകള്‍ സ്ഥാപിച്ചു, സംഘം ചേര്‍ന്നു സുവിശേഷം പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള ആ രോപണങ്ങള്‍ ചുമത്തിയാണ് ഇറാനിലെ വിപ്ലവ കോടതി ശിക്ഷ വിധിച്ചത്. എല്ലവര്‍ക്കും കൂടി മൊത്തം 24 വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചതെങ്കിലും ആര്‍ക്കൊക്കെ വ്യക്തിപരമായി എത്ര വര്‍ഷം ജയില്‍ ശിക്ഷ […]

Continue Reading

ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍

ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍ ലണ്ടന്‍ : സമൂഹത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരുടെ എണ്ണം വരദ്ധിച്ചു വരികയാണ്. പലപ്പോഴും ഇത്തരക്കരുടെ പല ആവശ്യങ്ങള്‍ ന്യായമായതുമാണ്. ഓരോ രാജ്യങ്ങളിലെയും ജീവിത സാഹചര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുസരിച്ച് സ്ത്രീകള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നതും നല്ല കാര്യമാണ്.   ദൈവ സഭകള്‍ക്ക് പുറത്തുള്ള സ്വാതന്ത്ര്യ വാദം തെറ്റായാലും ശരിയായാലും രണ്ടിനെയും അനുകൂലിക്കന്‍ ധാരാളം പേരും കാണും. എന്നാല്‍ ഇപ്പോള്‍ ഒരു ക്രൈസ്തവ സഭയില്‍ ഇത്തരം സ്ത്രീ സ്വാതന്ത്ര്യ […]

Continue Reading

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ന്യൂഡല്‍ഹി: ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന പദവിക്ക് മോഡി അര്‍ഹനാകും.   ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്നല്‍ താന്‍ ഈ വര്‍ഷം തന്നെ ഇസ്രയേലും, പലസ്തീനും, യോര്‍ദ്ദാനും സന്ദര്‍ശിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇസ്രായേല്‍ ഇന്ത്യയുടെ സൌഹൃദ […]

Continue Reading

ശരി അത്ത് അനുഷ്ഠിച്ചില്ല, 80 കാരി ക്രിസ്ത്യാനിയെ ജീവനോടെ കത്തിച്ചു

ശരി അത്ത് അനുഷ്ഠിച്ചില്ല, 80 കാരി ക്രിസ്ത്യാനിയെ ജീവനോടെ കത്തിച്ചു മൊസൂള്‍ ‍: ഇറാക്കില്‍ ഐ.എസ്-ന്റെ തീവ്രനിയമം ശരിഅത്ത് അനുഷ്ഠിക്കുവാന്‍ തയ്യാറാകാത്തതിന് ക്രിസ്ത്യാനിയായ 80 കാരി മാതാവിനെ തീവ്രവാദികള്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി.   ഖുര്‍ദ്ദിഷ് വാര്‍ത്താ ഏജന്‍സിയായ ബാസ് ന്യൂസ് ആണ് ചൊവ്വാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഇറാക്കില്‍ തെക്കുകിഴക്കന്‍ മൊസൂളിനു 20 കിലോമീറ്റര്‍ അകലെ അസ്സീറിയന്‍സ് ക്രിസ്ത്യന്‍സ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായ സയീദ് മമൂസിനിയോട് ഗ്രാമവാസികള്‍ ഈ സംഭവം […]

Continue Reading

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു അസ്സീല: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സ്നാനം ഏറ്റു വിശ്വാസത്തില്‍ വന്ന 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. എത്യോപ്യയിലെ പ്രമുഖ ഗരമായ അസ്സീലയില്‍ പ്രാദേശിക സഭയില്‍ നടന്ന സ്നാന ശുശ്രൂഷയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റു ചെയ്ത്. ഏപ്രില്‍ 25ന് ഒരു പ്രാദേശിക സഭയില്‍ 40 പേര്‍ പുതുതായി വിശ്വാസത്തില്‍ വന്നു സ്നാനപ്പെടുകയുണ്ടായി. ഒരു പ്രമുഖ ക്രൈസ്തവ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്നാന ശുശ്രൂഷ.   […]

Continue Reading

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു

സിറിയയിലെ ആഭ്യന്തര യുദ്ധം: 63 സഭാ ഹാളുകള്‍ തകര്‍ക്കപ്പെട്ടു ദമാസ്ക്കസ്: സിറിയയില്‍ കഴിഞ്ഞ 4 വര്‍ഷമായി തുടര്‍ന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ക്രൈസ്തവരുടെ 63 ഓളം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട്.   പ്രമുഖ മനുഷ്യാവകാശ സംഘടനയായ സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട 21 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സിറിയന്‍ പ്രസിഡന്റിന്റെ സ്യന്യവും ഇദ്ദേഹത്തെ പുറത്താക്കുവാന്‍ നടത്തുന്ന വിമത പക്ഷവും കൂടാതെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ന്യൂനപക്ഷമായ ക്രൈസ്തവര്‍ […]

Continue Reading

പലസ്തീനിന് കത്തോലിക്കാ സഭയുടെ അംഗീകാരം; ഇസ്രായേലിന് എതിര്‍പ്പ്

പലസ്തീനിന് കത്തോലിക്കാ സഭയുടെ അംഗീകാരം; ഇസ്രായേലിന് എതിര്‍പ്പ് റോം: പലസ്തീനിനെ ഒരു സ്റ്റേറ്റായി അംഗീകരിച്ചുകൊണ്ട് കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണ് വത്തിക്കാന്‍ ‍. ഇത് സംബന്ധിച്ച് വത്തിക്കാന്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍ ഇസ്രായേലിന് വലിയ തിരിച്ചടിയായിത്തീരുമെന്ന് ഉറപ്പായി.   പലസ്തീനില്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പും പ്രവര്‍ത്തനങ്ങളും ഔദ്യോഗികമായി മാറ്റുകയാണ് കരാറിലൂടെ വത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഉടമ്പടി പ്രകാരം പലസ്തീനിയന്‍ അധികൃതരുടെ അനുമതിയോടെയായിരിക്കും സഭയുടെ ഈ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ ‍. പോപ്പും പലസ്തീന്‍ പ്രസിഡന്റ് മെബമൂദ് അബ്ബാസുമായി നടക്കാനിരികകുന്ന കൂടിക്കാഴ്ചയ്ക്ക് […]

Continue Reading