ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ക്രിസ്ത്യന്‍ കൌമാരക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ആഴ്ച ജൂലിയാ ജോര്‍ജ്ജ് (16) എന്ന അസ്സീറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.   കാറിലെത്തിയ നാലു പേര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കടന്നു ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഈ സമയം മുത്തച്ഛന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സംഭവ സമയത്ത് സൈക്കിളില്‍ വന്ന ഒരാള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു.   പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയെ ചോദ്യം […]

Continue Reading

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ. ഒരു വര്‍ഷത്തോളം ലോകത്തെ ഭീതിയിലാഴ്ത്തിയ മാരക വൈറസ് രോഗമായ എബോളയെ ലൈബീരിയയില്‍നിന്നു പൂര്‍ണ്ണമായി തുടച്ചു നീക്കിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ‍.   അവസാനമായി എബോള പര്‍ച്ചവ്യാധി ബാധിച്ച സ്ത്രീ മാര്‍ച്ച് 27ന് മരിച്ചതിനുശേഷം പിന്നീട് രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എബോള കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രമായ ലൈബീരിയായെ എബോള വിമുക്ത രാജ്യമായി ഡബ്ള്യു.എച്ച്.ഒ. പ്രഖ്യാപിച്ചത്.   പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ട് മരിച്ചവര്‍ ആകെ പതിനൊന്നായിരത്തോളം വരും. […]

Continue Reading

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍ ഹസ്സാക്ക: ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 242 സിറിയന്‍ പൌരന്മാരായ ക്രൈസ്തവര്‍ക്ക് മോചനം ലഭിച്ചില്ല. ഭീകരര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തതിനാലാണ് ഭീകരരുടെ കസ്റ്റഡിയില്‍ ദുരിതത്തില്‍ കഴിയുന്നത്.   സിറിയയിലെ ഹസ്സാക്ക പ്രവിശ്യയില്‍ നിന്നും മൂന്നു മാസം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് ഇവര്‍ ‍. ഹസ്സാക്കയില്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളായ കുര്‍ദ്ദുക്കളും സിറിയന്‍ സൈന്യവും ചേര്‍ന്ന് ഐ.എസിനെതിരായ പോരാട്ടത്തിലാണ്. ഈ യുദ്ധത്തിനിടയില്‍ പ്രദേശത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കൂടുതല്‍ പീഢനത്തിനിരയാവുകയാണ്.   […]

Continue Reading

ഈജിപ്റ്റില്‍ ചര്‍ച്ച് ആക്രമിച്ചതിന് 71 പേര്‍ക്ക് ജീവപര്യന്തം തടവ്

ഈജിപ്റ്റില്‍ ചര്‍ച്ച് ആക്രമിച്ചതിന് 71 പേര്‍ക്ക് ജീവപര്യന്തം തടവ് കെയ്റോ: ഈജിപ്റ്റില്‍ രണ്ടു വര്‍ഷം മുമ്പ് ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തീവെച്ച കേസില്‍ 71 മുസ്ളിങ്ങള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിച്ചു.   2013-ല്‍ കാഫര്‍ഹക്കീം പ്രവിശ്യയിലെ ഗിസ്സയിലെ വെര്‍ജിന്‍ മേരി ചര്‍ച്ച് ആരാധനാലയമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ ആക്രമണത്തിനിരയായത്. പ്രസിഡന്റ് മുഹമ്മദ് മേര്‍സിയെക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ച കൂട്ടത്തിലായിരുന്നു ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആരാധനാഹാള്‍ തകര്‍ത്ത് കൊള്ളയടിച്ചശേഷം തീവെച്ചു നശിപ്പിക്കുകയായിരുന്നു.

Continue Reading

ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു

ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു ലാഗോസ്: നൈജീരിയായില്‍ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 234 പേരേക്കൂടി സൈന്യം മോചിപ്പിച്ചു.   നേരത്തെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയുമാണ് മോചിപ്പിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സൈന്യം ഇതുവരെ 677 വനിതകളെയാണ് മോചിപ്പിച്ചത്. എന്നാല്‍ എത്രപേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നതിന് കൃത്യമായി കണക്കുകളില്ല.

Continue Reading

ടാന്‍സാനിയായില്‍ ചര്‍ച്ചുകള്‍ക്കും മതസംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു

ടാന്‍സാനിയായില്‍ ചര്‍ച്ചുകള്‍ക്കും മതസംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു ഡൊണോമ: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ടാന്‍സാനിയായില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ സംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ക്രൈസ്തവ ആരാധനാ ഹാളുകള്‍ക്കും, സംഘടനകള്‍ക്കും ഏപ്രില്‍ 20 മുതല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതല്ലെന്ന് ടാന്‍സാനിയ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു സെബന്ധിച്ചു പുതിയ നിയമം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു.   നേരത്തെ ബില്ലിനെതിരെ ക്രൈസ്തവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ മതമായ ഇസ്ളാം മതത്തിന്റെ സ്വാധീനതയില്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

Continue Reading

ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി

ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി ജക്കാര്‍ത്ത: ചെയ്യരുതാത്ത കുറ്റം അറിവില്ലായ്മയില്‍ ചെയ്തു, അതിനുള്ള ലോകശിക്ഷ അവര്‍ ഏറ്റു വാങ്ങി. ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചും പാട്ടുപാടിയും ദൈവത്തെ മഹത്വപ്പെടുത്തി ആ 8 പേര്‍ തൂക്കുമരത്തിലേക്കു യാത്ര ചെയ്തത് കണ്ടുനിന്നവര്‍ക്ക് ദുഃഖം താങ്ങാനായില്ല. ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കൈവശം വെച്ചകുറ്റത്തിനു പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയവരാണ് കഴിഞ്ഞ ഏപ്രില്‍ 29 ബുധനാഴ്ച തൂക്കുമരത്തില്‍ കയറിയത്.   രണ്ടു ആസ്ട്രേലിയക്കാരും നാലു നൈജീരിയക്കാരും, ബ്രസീല്‍ ‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു അബുജ: നൈജീരിയായില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 300 വനിതകളെ സൈന്യം മോചിപ്പിച്ചു. സാംബിസ വനത്തില്‍ നടത്തിയ ഏറ്റുമുട്ടിലിലാണ് ഇവരെ മോചിപ്പിച്ചത്.   ട്വിറ്ററിലൂടെയാണ് സൈന്യം ഈ വിവരം പുറത്തുവിട്ടത്. 200 പെണ്‍കുട്ടികളേയും 100 സ്ത്രീകളേയുമാണ് മോചിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.   മോചിക്കപ്പെട്ട പെണ്‍കുട്ടികളേയും സ്ത്രീകളേയും സൈന്യം ചോദ്യം ചെയ്തു. ചിബോക്കില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളാരും ഈ […]

Continue Reading

യിസ്രായേലില്‍ സുവിശേഷ കാറ്റ്: കൂടുതല്‍ യഹൂദര്‍ യേശുവിങ്കലേക്ക്

യിസ്രായേലില്‍ സുവിശേഷ കാറ്റ്: കൂടുതല്‍ യഹൂദര്‍ യേശുവിങ്കലേക്ക് ടെല്‍ അവീവ്: യിസ്രായേലില്‍ സുവിശേഷ കാറ്റ് വലിയ ആത്മീക പരിവര്‍ത്തനം ഉണ്ടാക്കുന്നത് ദൈവമക്കള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.   1970-കളില്‍ അമേരിക്കയില്‍ യെഹൂദന്മാര്‍ കൂട്ടത്തോടെ തങ്ങള്‍ കാത്തിരിക്കുന്ന മശിഹ യേശുക്രിസ്തുതന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വീകരിച്ചതും, 1990-കളില്‍ റഷ്യയിലുണ്ടായ ഇതേ പരിവര്‍ത്തനത്തിനും സമാനമായി ഇപ്പോള്‍ യഹൂദന്മാരുടെ സ്വന്തം രാജ്യമായ യിസ്രായേലിലും യഹൂദന്മാര്‍ വന്‍ തോതില്‍ സുവിശേഷത്തില്‍ വിശ്വസിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന കാഴ്ചയാണ് ക്രൈസ്തവ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവം.   […]

Continue Reading

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജയില്‍ ശിക്ഷയ്ക്കുവിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയിദ് അബദിനിക്ക് ജയില്‍ഗാര്‍ഡിന്റെ ഭീഷണി.   8 വര്‍ഷം എന്ന തടവുശിക്ഷ നീട്ടിത്തരുമെന്നാണ് ഭീഷണി. സയിദിന്റെ ഭാര്യ നഗ്മയാണ് ഈ വിവരം തന്റെ ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. സയിദ് ഇപ്പോള്‍ രണ്ടു വര്‍ഷമായി ടെഹ്റാന്‍ ജയിലില്‍ കഴിയുകയാണ്. സയിദ് നേരത്തെ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. തന്റെ ഭാര്യ നഗ്മ […]

Continue Reading