യിസ്രായേലില്‍ സുവിശേഷ കാറ്റ്: കൂടുതല്‍ യഹൂദര്‍ യേശുവിങ്കലേക്ക്

Breaking News Global Middle East

യിസ്രായേലില്‍ സുവിശേഷ കാറ്റ്: കൂടുതല്‍ യഹൂദര്‍ യേശുവിങ്കലേക്ക്
ടെല്‍ അവീവ്: യിസ്രായേലില്‍ സുവിശേഷ കാറ്റ് വലിയ ആത്മീക പരിവര്‍ത്തനം ഉണ്ടാക്കുന്നത് ദൈവമക്കള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

 

1970-കളില്‍ അമേരിക്കയില്‍ യെഹൂദന്മാര്‍ കൂട്ടത്തോടെ തങ്ങള്‍ കാത്തിരിക്കുന്ന മശിഹ യേശുക്രിസ്തുതന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വീകരിച്ചതും, 1990-കളില്‍ റഷ്യയിലുണ്ടായ ഇതേ പരിവര്‍ത്തനത്തിനും സമാനമായി ഇപ്പോള്‍ യഹൂദന്മാരുടെ സ്വന്തം രാജ്യമായ യിസ്രായേലിലും യഹൂദന്മാര്‍ വന്‍ തോതില്‍ സുവിശേഷത്തില്‍ വിശ്വസിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന കാഴ്ചയാണ് ക്രൈസ്തവ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവം.

 

യഹൂദന്മാരെ യേശുക്രിസ്തുവിങ്കലേക്കു കൊണ്ടുവരാനായി രൂപീകരിച്ച അന്തര്‍ദ്ദേശീയ സുവിശേഷ മിനിസ്ട്രിയായ ‘ജൂസ് ഫോര്‍ ജീസസ്’ (യഹൂദന്മാര്‍ യേശുവിനുവേണ്ടി) എന്ന സംഘടനയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ യിസ്രായേലില്‍ വലിയ പരിവര്‍ത്തനം നടക്കുകയാണ്. ‘ജൂസ് ഫോര്‍ ജീസസ്’ എന്ന് ഹീബ്രു ഭാഷയില്‍ വലുതായി എഴുതി ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ വലിയ ബാനറുകളും ബോര്‍ഡുകളും പാതയോരങ്ങളില്‍ സ്ഥാപിച്ച് കാമ്പയിന്‍ സംഘടിപ്പിച്ച് യഹൂദന്മാരെ ആകര്‍ഷിച്ച് സുവിശേഷം പറഞ്ഞു ലഘുലേഖകളും, ബൈബിളുകളും വിതരണം ചെയ്തും, പ്രസംഗിച്ചുമൊക്കെയാണ് ആത്മാക്കളെ നേടുന്നത്.

 

ആദ്യ കാലങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി. 1990-കളില്‍ യിസ്രായേലില്‍ യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിച്ച യഹൂദന്മാര്‍ (ഇവരെ മെസ്സിയാനിക് ജൂസ് എന്നാണ് അറിയപ്പെടുന്നത്) ഏകദേശം 3,000 മാത്രമായിരുന്നു. ഇന്ന് ഇവരുടെ എണ്ണം 20,000 ആയി ഉയര്‍ന്നു. അതായത് ഇസ്രായേലിന്റെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം.

 

ഇപ്പോള്‍ യിസ്രായേയിലെ പ്രധാനപ്പെട്ട 89 നഗരങ്ങളിലും സ്ഥിരമായി മെസ്സിയാനിക് ബൈബിള്‍ ക്ലാസ്സുകള്‍ നടത്തപ്പെടുന്നു. കൂടാതെ രാജ്യത്ത് വിവിധയിടങ്ങളില്‍ 150-ഓളം സഭാ ആരാധനകളും നടത്തപ്പെടുന്നു. ജൂസ് ഫോര്‍ ജീസ്സസിന്റെ ഇസ്രായേല്‍ ബോര്‍ഡ് ചെയര്‍മാന്‍ പാസ്റ്റര്‍ ടുവ്യ സറട്ട്സ്ക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യിസ്രായേലില്‍ മിനിസ്ട്രിക്ക് ഇപ്പോള്‍ നിരവധി പാസ്റ്റര്‍മാരുണ്ട്. 1973-ല്‍അമേരിക്കയില്‍ രൂപംകൊണ്ട മിനിസ്ട്രിയാണിത്.

Leave a Reply

Your email address will not be published.