മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു

മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു ബോര്‍ണോ: 2014 ഏപ്രില്‍ മാസത്തില്‍ നൈജീരിയായിലെ ചിബോക്കി സ്കൂള്‍ അങ്കണത്തില്‍നിന്നും ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മതംമാറാന്‍ വിസമ്മതിച്ചതിനു കല്ലെറിഞ്ഞു കൊലപ്പെടുത്തി.   കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവായ പാസ്റ്റര്‍ ഏനോക്ക് മാര്‍ക്ക്, ഭാര്യ മാര്‍ത്ത എന്നിവരാണ് ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 14 രാത്രിയില്‍ ഭീകരര്‍ സ്കൂള്‍ വളപ്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 300 സ്കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകുമ്പോള്‍ സ്കൂളിന്റെ 500 മീറ്റര്‍ മാത്രം അകലെ ഏനോക്കും […]

Continue Reading

സിറിയ: 4000 ക്രൈസ്തവ കുടുംബങ്ങള്‍ പാലായനം ചെയ്തു

സിറിയ: 4000 ക്രൈസ്തവ കുടുംബങ്ങള്‍ പാലായനം ചെയ്തു ദമാസ്ക്കസ്: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍നിന്നും 4000 ക്രൈസ്തവ കുടുംബങ്ങള്‍ കഴിഞ്ഞ ആഴ്ച നാടുവിട്ടു.   വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍ ഐ.എസ്. തീവ്രവാദികള്‍ പിടിമുറുക്കിയതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ ഒന്നടങ്കം പാലായനം ചെയ്തത്. സിറിയയുടെ പകുതിയോളം പിടിച്ചെടുത്ത ഐ.എസ്. കഴിഞ്ഞ മാസം ഹസാക്കയില്‍ തങ്ങളുടെ ഭരണം പ്രഖ്യാപിച്ചു കടുത്ത ഇസ്ളാമിക നിയമം അടിച്ചേല്‍പ്പിച്ചതിനാല്‍ ക്രൈസ്തവര്‍ക്ക് സ്വന്തം നാട്ടില്‍പ്പോലും ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.   പാലായനം ചെയ്ത ക്രൈസ്തവര്‍ ഐ.എസ്. […]

Continue Reading

നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു

നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു കാനോ: നൈജീരിയായില്‍ ഞായറാഴ്ച സഭാ ആരാധനയ്ക്കിടയില്‍ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.   ജൂലൈ 5-നു ഞായറാഴ്ച രാവിലെ വടക്കു കിഴക്കന്‍ നൈജീരിയായിലെ യോബ് പ്രവിശ്യയില്‍ പോട്ടിസ്കും നഗരത്തിലെ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് വനിതാ ചാവേര്‍ എത്തി ബോംബു സ്ഫോടനം നടത്തിയത്. പാസ്റ്ററും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് 6 പേര്‍ മരിച്ചത്.   നിരവധി പേര്‍ക്കു പരിക്കേറ്റു. […]

Continue Reading

പലസ്തീന്‍ പ്രമേയം: ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല

പലസ്തീന്‍ പ്രമേയം: ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല ജനീവ: ഗാസയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടന കൊണ്ടുവന്ന് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടു നിന്നു.   ഇതാദ്യമാണ് പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്. പ്രമേയത്തിന് അനുകൂലമായി 41 രാജ്യങ്ങള്‍ വോട്ടു ചെയ്തു. യു.എസ്. എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ത്യ, എത്യോപ്യ, കെനിയ, മാസിഡോണിയ, പാരഗ്വായ് എന്നീ 5 രാജ്യങ്ങളാണ് വിട്ടു നിന്നത്. ഗാസയിലെ സംഘര്‍ഷത്തിനിടെ […]

Continue Reading

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു ഇന്‍സ്റ്റബുള്‍ ‍: നൂറുവര്‍ഷം മുമ്പ് തുര്‍ക്കിയില്‍ ഇസ്ളാമിക പട്ടാളം അര്‍മേനിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിന്റെ ശതാബ്ദി ഓര്‍മ്മ പങ്കുവെയ്ക്കുന്ന ഈ സമയത്ത് 12 പേര്‍ ഇസ്ളാം മതത്തില്‍നിന്നും തിരികെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്നു.   ഇന്‍സ്റ്റബൂളില്‍ സുവിശേഷം കേട്ട് വിശ്വസിച്ച 12 പേരാണ് പരസ്യമായി സ്നാനമേറ്റ് കര്‍ത്താവിങ്കലേക്ക് തിരിഞ്ഞത്. തുര്‍ക്കി പട്ടാളത്തിന്റെ കിരാത വാഴ്ചയില്‍ ലക്ഷക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.   പലരേയും നിര്‍ബന്ധിച്ച് മുസ്ളീമാക്കി. സ്ത്രീകളെ ഭീഷണിപ്പെടുത്തി […]

Continue Reading

ഇറാക്കില്‍ ക്രിസ്ത്യന്‍ പള്ളി തീവ്രവാദികള്‍ മോസ്ക്കാക്കി

ഇറാക്കില്‍ ക്രിസ്ത്യന്‍ പള്ളി തീവ്രവാദികള്‍ മോസ്ക്കാക്കി മൊസൂള്‍ : ഇറാക്കില്‍ ഐ.എസ്. തീവ്രവാദികള്‍ പ്രദേശ വാസികളായ ക്രൈസ്തവരെ ആട്ടി ഓടിച്ച ശേഷം ക്രിസ്ത്യന്‍ പള്ളി മോസ്ക്കാക്കി. ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മൊസൂളിലാണ് ഈ അവസ്ഥ ഉണ്ടായത്.   ഐ.എസ്. തീവ്രവാദികള്‍ തങ്ങളുടെ ‘വിശുദ്ധ യുദ്ധം’ എന്ന ഓമനപ്പേരില്‍ നടത്തുന്ന ക്രൂരമായ അക്രമത്തിന്റെയും, മത വിദ്വേഷത്തിന്റെയും പരിണിത ഫലമാണ് മൊസൂളില്‍ വര്‍ഷങ്ങളായി ക്രൈസ്തവര്‍ ആരാധിച്ചു വന്നിരുന്ന സെന്റ് എഫ്രയിം സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ച് ഒരു […]

Continue Reading

ശിക്ഷാവിധി സമയം കഴിഞ്ഞിട്ടും ഈജിപ്റ്റ് ക്രൈസ്തവന്‍ ജയിലില്‍

ശിക്ഷാവിധി സമയം കഴിഞ്ഞിട്ടും ഈജിപ്റ്റ് ക്രൈസ്തവന്‍ ജയിലില്‍ കെയ്റോ: ഈജിപ്റ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായി പുതിയ പേര് സ്വീകരിച്ച് പരസ്യമായി തിരിച്ചറിയല്‍ കാര്‍ഡിന് ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തിക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല.   ക്രിസ്ത്യാനിയായശേഷം തന്റെ പേര് മൊഹമ്മദ് ഹെഗ്ഗാസി എന്നതിനു പകരം പോള്‍ ഹഗ്ഗാസി എന്നാക്കുവാനുള്ള ശ്രമത്തിനിടയിലാണ് 2007 ആഗസ്റ്റില്‍ അറസ്റ്റിലായത്. ഇദ്ദേഹം പരസ്യമായി സര്‍ക്കരിനെ സമീപിച്ചത് വാര്‍ത്തയായിരുന്നു. ഈജിപ്റ്റ് മതം മാറ്റത്തിനു വധശിക്ഷ നല്‍കുന്ന രാജ്യമാണ്. […]

Continue Reading

യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു

യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു തബ്ഗാ : യിസ്രായേലില്‍ ഗലീല കടല്‍ക്കരയില്‍ തബ്ഗായില്‍ യഹൂദാ തീവ്രവാദികള്‍ പുരാതന കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചു.   ജൂണ്‍ 17-ന് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികളെന്നു സംശയിക്കുന്ന 16 യഹൂദ മത പഠനശാലാ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയച്ചു. യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച സ്ഥലത്താണ് തബ്ഗയിലെ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.   അഞ്ചാം നൂറ്റാണ്ടിലെ ബൈസെന്റൈന്‍ […]

Continue Reading

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം ടെഹ്രാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്റര്‍ സയ്ദ് അബദിനിയ്ക്ക് കൊടും പീഢനം.   തന്റെ ക്രിസ്തു വിശ്വാസം ത്യജിക്കണമെന്നാണ് ജയില്‍ അധികാരികളുടെ ഒത്താശയോടെയുള്ള സഹ തടവുകാരുടെ ആക്രമണത്തിന്റെ ആവശ്യമെന്ന് പസ്റ്ററുടെ പരാതി. 3 വര്‍ഷം മുമ്പാണ് പാസ്റ്റര്‍ സയ്ദിനെ കോടതി ശിക്ഷിച്ചത്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്ന […]

Continue Reading

ബാഗ്ദാദ് : 70 ശതമാനം ക്രൈസ്തവ ഭവനങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു

ബാഗ്ദാദ് : 70 ശതമാനം ക്രൈസ്തവ ഭവനങ്ങളും നാട്ടുകാര്‍ തട്ടിയെടുത്തു ബാഗ്ദാദ് : രണ്ടു വര്‍ഷമായി ഇറാക്കിലെ ബാഗ്ദാദില്‍ നടക്കുന്ന അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് പാലയനം ചെയ്ത ക്രൈസ്തവരുടെ 70 ശതമാനത്തോളം വീടുകളും സ്വത്തുക്കളും നാട്ടുകാരും ഭൂമി മാഫിയാകളും തട്ടിയെടുത്തതായി റിപ്പോര്‍ട്ട്.   ബാഗ്ദാദ് മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം മുഹമ്മദ് റുണ്ടായിയുമായി അല്‍ മാദ ടിവി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ബാഗ്ദാദില്‍ നിന്നും തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പാലായനം ചെയ്ത ക്രൈസ്തവര്‍ക്കണ് ഈ ദുരവസ്ഥ. ഇറാക്ക് വിട്ട ക്രൈസ്തവര്‍ നല്ലൊരു […]

Continue Reading