പലസ്തീന്‍ പ്രമേയം: ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല
ജനീവ: ഗാസയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടന കൊണ്ടുവന്ന് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടു നിന്നു.
ഇതാദ്യമാണ് പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്. പ്രമേയത്തിന് അനുകൂലമായി 41 രാജ്യങ്ങള്‍ വോട്ടു ചെയ്തു. യു.എസ്. എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ത്യ, എത്യോപ്യ, കെനിയ, മാസിഡോണിയ, പാരഗ്വായ് എന്നീ 5 രാജ്യങ്ങളാണ് വിട്ടു നിന്നത്. ഗാസയിലെ സംഘര്‍ഷത്തിനിടെ രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കപ്പെട്ടതിനു ഇസ്രായേലും പലസ്തീനും ഒരുപോലെ ഉത്തരവാദികളാണ്.
ഇതിനു കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യു.എന്‍. മനുഷ്യാവകാശ സമിതി അവതരിപ്പിച്ച പ്രമേയം. ഇസ്രായേലിനോടു ഏറ്റവും അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യ അവരെ പിണക്കാതെ മൌനം പാലിക്കുകയായിരുന്നുവെന്ന് നിരീക്ഷകര്‍ കരുതുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സെപ്റ്റംബറില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദിയെന്നു കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

