14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു

14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു ബെയ്റൂട്ട്: അപ്പം ഉണ്ടാക്കി തിന്നുവാനുള്ള മനുഷ്യന്റെ കൊതിക്ക് സഹസ്രങ്ങളോളം പഴക്കമുണ്ടെന്നുള്ള തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍. വടക്കന്‍ യോര്‍ദ്ദാനിലെ ബ്ളാക്ക് മരുഭൂമിയിലെ സുബയ്ഖയിലെ ഗവേഷണ മേഖലയില്‍നിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കഷണത്തിനു 14,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കല്ലുകൊണ്ടുള്ള അടുപ്പില്‍നിന്നാണ് 14,500 വര്‍ഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്. രണ്ടു മില്ലീമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളു. ബാര്‍ലി, ഓട്ട്സ്, കാട്ടു ഗോതമ്പ് എന്നീ ധാന്യപൊടികളിലേതോ ആണ് ഇതിനായി ഉപയേഗിച്ചിരിക്കുന്നത്. […]

Continue Reading

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി ഗലീല: യഹോവയുടെ കല്‍പ്പനപ്രകാരം മോശ പാരാന്‍ മരുഭൂമിയില്‍ നിന്നും കനാന്‍ ദേശം ഒറ്റു നോക്കാനായി അയയ്ക്കപ്പെട്ട യിസ്രായേല്‍ മക്കളുടെ മടങ്ങി വരവിനെ ചിത്രീകരിച്ച മൊസ്സൈക് ഗവേഷകര്‍ യിസ്രായേലിലെ ഗലീലയില്‍നിന്നും കണ്ടെത്തി. പുരാതന യെഹൂദ താമസ കേന്ദ്രങ്ങളിലൊന്നായ ഹക്കോകിലെ പഴയ യഹൂദ സിന്നഗോഗിലാണ് മൊസൈക്. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ചാപ്പല്‍ ഹില്‍ പ്രൊഫസര്‍ ജോഡി മഗ്നസ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഗലീലയില്‍ […]

Continue Reading

യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി

യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി ഗലീല: യേശുവിന്റെ ഭൂമിയിലെ പരസ്യ ശുശ്രൂഷാ കാലത്ത് അത്ഭുതം പ്രവര്‍ത്തിച് സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബൈബിളില്‍ പഴയ നിയമ പുസ്തകത്തില്‍ സേര്‍ എന്നും പുതിയ നിയമ പുസ്തകത്തില്‍ ബഥേസ്ദ എന്ന പേരിലും അറിയപ്പെടുന്ന സ്ഥലമാണ് കണ്ടെത്തിയത്. ബഥേസ്ദ പ്രൊജക്ട് ഡയറക്ടര്‍ ഡോ. രാമി അറവ്, യെരുശലേമിലെ ഹീബ്രു യൂണിയന്‍ കോളേജിലെ ഗവേഷകര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുള്ള 20-ഓളം വരുന്ന പുരാവസ്തു ഗവേഷകരാണ് ബൈബിളിലെ ചരിത്ര […]

Continue Reading

അഭയാര്‍ത്ഥി ക്യാമ്പില്‍ ബൈബിള്‍ പഠിച്ചവരെ കുത്തിക്കൊല്ലാന്‍ ശ്രമം

അഭയാര്‍ത്ഥി ക്യാമ്പില്‍ ബൈബിള്‍ പഠിച്ചവരെ കുത്തിക്കൊല്ലാന്‍ ശ്രമം ലാറിസ്സ: സ്വന്തം രാജ്യത്തു സുരക്ഷിതത്വം ലഭിക്കാതെ അന്യ രാജ്യത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ് ബൈബിള്‍ ക്യാമ്പില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ഒരുകൂട്ടം മുസ്ളീങ്ങള്‍ കുത്തിക്കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തി. ഗ്രീസ്സിലാണ് മനുഷ്യ മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. ജൂണ്‍ 27-ന് ഗ്രീസ്സിലെ ലാറിസ്സ പട്ടണത്തിനു സമീപമുള്ള തെസ്സലോനികി ഏരിയായിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഇറാനില്‍നിന്നും രക്ഷപെട്ട് വന്ന് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന വിശ്വാസികള്‍ ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇതേ ക്ലാസ്സിലെ […]

Continue Reading

യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു

യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു യെരുശലേം: യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടില്‍ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം യെരുശലേമിലെ പുരാതന നഗരമായ ഡേവിഡ് സിറ്റിയില്‍ നിന്നുമാണ് എഡി 69-ല്‍ നിര്‍മ്മിച്ച വെങ്കല നാണയം കണ്ടെടുത്തത്. 2014-ലും ഇവിടെനിന്ന് സമാനമായ മറ്റൊരു നാണയം കണ്ടെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് 2018-ന്റെ ആരംഭത്തില്‍ത്തന്നെ ഗവേഷകര്‍ ഇവിടെ അന്വേഷണം ആരംഭിച്ചിരുന്നു. പുരാതന നഗരമായിരുന്ന ഇവിടെ മാലിന്യ തോടായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഇവിടെനിന്നും മണ്ണു നീക്കിയപ്പോഴാണ് നാണയം കണ്ടെടുത്തത്. ഒന്നാം […]

Continue Reading

അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍

അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍ അമ്മാന്‍ ‍: അന്ധനായ ഇറാക്കി ക്രിസ്ത്യന്‍ അഭയാര്‍ത്ഥി മനപാഠമാക്കിയത് ബൈബിളിലെ 87 അദ്ധ്യായങ്ങള്‍ ‍. ലീഡിംഗ് ദ വേ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രി നല്‍കിയ സോളാര്‍ പവര്‍ എംപി3 ഓഡിയോ ബൈബിള്‍ ദിനംപ്രതി കേട്ടാണ് ഫാദില്‍ എന്ന അന്ധനായ ദൈവഭക്തന്‍ ഇത്രയും ബൈബിള്‍ അദ്ധ്യായങ്ങള്‍ ഹൃദിസ്ഥമാക്കിയത്. ഇപ്പോള്‍ യോര്‍ദ്ദാനിലെ അമ്മാനില്‍ ഒരു കൊച്ചു ഭവനത്തില്‍ താമസിച്ചു വരുന്ന ഫാദില്‍ ദൈവവചനത്തോടുള്ള അമിതമായ വാഞ്ചയും ബഹുമാനവും വിശ്വാസവും മൂലം […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് മോചനം. വേള്‍ഡ് ഓഫ് ലൈഫ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഒക്ബമിച്ചല്‍ ഹെയ്മിനറ്റിക്കാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ചത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുന്ന പാസ്റ്റര്‍ ഒക്ബ മിച്ചലിനെ 2003-ല്‍ എറിത്രിയന്‍ പോലീസ് അറസ്റ്റു ചെയ്തു കുറച്ചു ആഴ്ച ജയിലിലടച്ചിരുന്നു. പിന്നീട് 2005 ജനുവരിയില്‍ ഒരു […]

Continue Reading

യിസ്രായേലില്‍ 2000 വര്‍ഷം പഴക്കമുള്ള ശവ കല്ലറ കണ്ടെത്തി

യിസ്രായേലില്‍ 2000 വര്‍ഷം പഴക്കമുള്ള ശവ കല്ലറ കണ്ടെത്തി ടൈബീരിയസ്: യിസ്രായേലില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള അടിസ്ഥന ജോലിയ്ക്കിടയില്‍ 2000 വര്‍ഷം പഴക്കമുള്ള ഗുഹാ സെമിത്തേരി കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീലി കടലിനു സമീപമുള്ള ടൈബീരിയസ് നഗര സഭാ പരിധിയില്‍പ്പെട്ട സ്ഥലത്താണ് പുരാതന ശവക്കല്ലറ കണ്ടെടുത്തത്. ഇവിടത്തെ ജോലിക്കായി കരാറുകാരന്റെ നേതൃത്വത്തില്‍ മണ്ണു മാന്തിയുപയോഗിച്ച് 20 മീറ്റര്‍ താഴ്ചയില്‍ മണ്ണു നീക്കിയിരുന്നു. തുടര്‍ന്നു കോണ്‍ക്രീറ്റിനുള്ള മണലും സിമന്റും മെറ്റലും കൂട്ടിക്കലര്‍ത്തി കുഴിയിലേക്കിട്ടപ്പോള്‍ അവ കാണാതായി കൂടുതല്‍ പരിശോധിച്ചപ്പോള്‍ […]

Continue Reading

യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ യേശുക്രിസ്തു എങ്ങനെയാണ് ക്രൂശിക്കപ്പെട്ടതെന്ന് ശാസ്ത്രീയമായി തെളിയിച്ചതായി ഗവേഷകര്‍ ‍. 2000 വര്‍ഷം മുമ്പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥികൂടമാണ് ഖനനത്തില്‍ കണ്ടെടുത്തത്. ഇതോടെ യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ഒടുവില്‍ ശാസ്ത്രീയ തെളിവുകളുണ്ടായിരിക്കുകയാണെന്ന് ഗവേഷകര്‍ വാദിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിനു പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ക്രൂശീകരണം എന്ന വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവു നല്‍കുന്ന ഒരു വ്യക്തിയുടെ […]

Continue Reading

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു ടെഹ്റാന്‍ ‍: ഇറാനിലെ രോഗിയായ അറബി മാതാവും മകളും ഈ ഇഹലോകവാസം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍വ്വ ശക്തനായ യേശുക്രിസ്തു തക്ക സമയത്ത് ഇറങ്ങിവന്ന് അവര്‍ക്ക് ആശ്വാസവും രോഗസൌഖ്യവും നല്‍കി പുതിയ ഒരു ജീവിതത്തിലേക്കു കൈ പിടിച്ചു നടത്തിയ ദിവ്യ അനുഭവം ഏവര്‍ക്കും സത്യ മാര്‍ഗ്ഗത്തിലേക്കുള്ള ഒരു സാക്ഷ്യമായി പരിണമിച്ചിരിക്കുകയാണ്. പാദിന എന്ന യൌവ്വനക്കാരിയായ അറബി പെണ്‍കുട്ടിയും അവളുടെ മാതാവും ഇന്നു സന്തോഷ ജീവിതം നയിക്കുകയാണ്. ആത്മാവിലും […]

Continue Reading