ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്റർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്റർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

Kerala

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്റർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രോസ് വേ 5 ക്യാമ്പിന് അനുഗ്രഹീത തുടക്കമായി.

മണ്ണുത്തി ശാരോൻ ചർച്ചിൽ നടക്കുന്ന സെന്റർ ക്യാമ്പ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബിജു ജോസഫ് ഉദ്ഘാടന പ്രസംഗം നടത്തി.

“എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കയാൽ ദൈവമക്കൾ ഉണർന്നിരിപ്പിൻ” എന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രസ്തുത സന്ദേശം ആത്മീയ പ്രചോദനമായി.

റീജിയൻ മിനിസ്റ്റർ പാസ്റ്റർ കെ. ജെ. ഫിലിപ്പ് ക്യാമ്പിനുവേണ്ടി പ്രാർഥിച്ച് ദൈവകരങ്ങളിൽ സമർപ്പിച്ചു. പാസ്റ്റർ രാഹുൽ എരുമേലി മുഖ്യസന്ദേശം നൽകി.

പാസ്റ്റർ ഗോഡ്സൻ സി. സണ്ണി അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ–പാലക്കാട് സോൺ ഡയറക്ടർ പാസ്റ്റർ കെ. വി. ഷാജു, സെന്റർ സെക്രട്ടറി പാസ്റ്റർ അഭിലാഷ് കെ. കെ., ശാരോൻ ജനറൽ ജോയിന്റ് സെക്രട്ടറി പി. കെ. ജോൺ, റീജിയൻ പ്രതിനിധി ഷാജു ഏനാമാവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

വിശ്വാസികളുടെ സജീവ പങ്കാളിത്തം ക്യാമ്പിന് മിഴിവേകുന്നു. തിങ്കളാഴ്ച രാത്രി 9 മണിക്ക് ക്യാമ്പ് സമാപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.