ക്രിസ്ത്യൻ അലൈൻസ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ കോന്നിയിൽ തുടങ്ങി.

ക്രിസ്ത്യൻ അലൈൻസ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ അനുഗ്രഹ സമാപനം.

Kerala

ക്രിസ്ത്യൻ അലൈൻസ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ അനുഗ്രഹ സമാപനം.

പത്തനംതിട്ട : ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ക്രിസ്ത്യൻ അലൈൻസ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ കോന്നിയിൽ തുടങ്ങി.

കോന്നി, തൂമ്പാക്കുളം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവ്വഹിച്ചു.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടണമെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ അടിച്ചമർത്തുന്നതിൽ സർക്കാർ ദയനീയ പരാജയമാണെന്നും രാഷ്ട്രീയ പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നും കത്തോലിക്കാ ബാവാ പറഞ്ഞു.

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോര്‍ജ്, വെരി റവ ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, റവ ഫാദർ ബിജു എ എസ്, ബാബു വെൻമേലി, അനീഷ് തോമസ്, മാത്യുസൺ പി തോമസ്, ബിനു പന്തളം, പാസ്റ്റർ കെ കെ സാം, മാത്യു തരകൻ, പ്രശാന്ത് മുളയ്ക്കൽ, ലിജു ജോസഫ്, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കോന്നി, റാന്നി, അടൂർ അസംബ്ലികളിലെ പര്യടനത്തിനുശേഷം ആദ്യദിന റാലി അടൂർ ടൗണിൽ സമാപിച്ചു.

രണ്ടാം ദിന റാലി ശനി രാവിലെ 9 മണിക്ക് തിരുവല്ലയിൽ ആരംഭിക്കും. മാർത്തോമ സഭയുടെ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ അധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ്, ഡോ.തോമസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, പിസിഐ ജനറൽ പ്രസിഡൻ്റ്, പാസ്റ്റർ ജെ ജോസഫ്, പാസ്റ്റർ രാജു പൂവക്കാല തുടങ്ങിയവർ പങ്കെടുക്കും.

നാഷണൽ ക്രിസ്ത്യൻ അലൈൻസ് നേതാക്കളായ അഡ്വ. പ്രകാശ് പി തോമസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബാബു വൻമേലി, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ബിനു പന്തളം എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. ജാഥ വൈകിട്ട് (16\01\2026) പത്തനംതിട്ടയിൽ സമാപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.