തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു

തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു നിസ്സാമാബാദ്: തെലുങ്കാനയില്‍ സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ ഹാളില്‍ ഹിന്ദു മതമൗലിക വാദികള്‍ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാ ഹാള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.   മാര്‍ച്ച് 18-ന് വെള്ളിയാഴ്ച രാത്രിയില്‍ നിസ്സാമാബാദിലെ ഗോപാനപ്പള്ളിയില്‍ പാസ്റ്റര്‍ നിതിന്‍ കുമാര്‍ ശുശ്രൂഷിക്കുന്ന സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ പ്രാര്‍ത്ഥനായോഗം നടക്കുകയായിരുന്നു. ഈ സമയം 40-ഓളം പേരടങ്ങുന്ന തദ്ദേശവാസികളായ ഹിന്ദു സംഘടനാ പ്രാവര്‍ത്തകരെത്തി പാസ്റ്ററേയും വിശ്വാസികളേയും മര്‍ദ്ദിച്ചു.   6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ […]

Continue Reading

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ കാഴ്ച പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.   കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടായി. ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.   ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതി പ്രസരണമാണ് വിദ്യാര്‍ത്ഥികളെ ഈ അവസ്ഥയിലാക്കിയതെന്ന് എയിംസിലെ രാജേന്ദ്ര പ്രസാദ് ഓഫ് ഒഫ്താല്‍മിക് സയന്‍സ് നടത്തിയ പഠനത്തില്‍ […]

Continue Reading

കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന

കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ഹിന്ദു മതമൗലിക വാദികള്‍ നടത്തിയ ക്രൈസ്തവ വേട്ടയെ അതിജീവിച്ച ക്രൈസ്തവര്‍ ഒത്തുകൂടി. തങ്ങള്‍ അനുഭവിച്ച വേദനയ്ക്കു സമാനമായി സിറിയയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിനു അറുതി വരുത്താന്‍ ‍, അവിടത്തെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.   ഫെബ്രുവരി 9-നു കാണ്ഡമലിലെ കൊഞ്ഞമെണ്ടിയിലെ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ഒത്തു ചേരലില്‍ മരണത്തില്‍നിന്നു പുതു ജീവനിലേക്കു കടന്ന 80 […]

Continue Reading

ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം; ചികിത്സയ്ക്കു ചിലവാക്കുന്നത് നാലര ലക്ഷം കോടി

ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം; ചികിത്സയ്ക്കു ചിലവാക്കുന്നത് നാലര ലക്ഷം കോടി ന്യൂഡല്‍ഹി: ലോകത്തിലെ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്നും 2010-ല്‍ ഇന്ത്യാക്കാര്‍ പ്രമേഹ ചികിത്സയ്ക്കു ചിലവാക്കിയത് ഒന്നര ലക്ഷം കോടി രൂപയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.   ഈ ചിലവ് പ്രതിവര്‍ഷം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയായ ലാന്‍സെറ്റാണ് ഈ വിവരം പുറത്തു വിട്ടത്. ഈ നിഗമനമനുസരിച്ച് ഈ വര്‍ഷം ഇന്ത്യാക്കാര്‍ പ്രമേഹത്തിനായി ചിലവാക്കേണ്ടി വരുന്നത് നാലര […]

Continue Reading

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു റാഞ്ചി: അഞ്ജലി കുമാരി (7 വയസ്), ഇളയ സഹോദരന്‍ 18 മാസം പ്രായമുള്ള കേശവ് കുമാര്‍ ‍, ഇവര്‍ ഏതൊരു കൊച്ചുകുട്ടികളെപ്പോലയും കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചു കഴിയേണ്ട പ്രായം, എന്നാല്‍ അവര്‍ ഇന്ന് സമൂഹത്തില്‍ ബാല്യക്കാരല്ല, വൃദ്ധരാണ്. അവര്‍ വീട്ടില്‍ മുത്തച്ഛനും, മുത്തച്ഛിയുമായിക്കഴിയുന്നു. ഇതൊരു കെട്ടുകഥയോ, സിനിമാക്കഥയോ അല്ല. ഒരു യഥാര്‍ത്ഥ ജീവിത കഥ തന്നെയാണ്.   ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുട്ടികള്‍ […]

Continue Reading

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ ഖര്‍സാവാന്‍ : രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോഴും ജനത്തിന്റെ ഇടയിലുള്ള അന്ധവിശ്വാസത്തിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ഒരു സംഭവം.   പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിനായി ജാര്‍ഖണ്ഡിലെ ഗ്രാമവാസികള്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ നായയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഖര്‍സാവാനിലെ മാണിക് ബസാറിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുകേഷ് എന്ന ബാലനാണ് വരന്‍ . വധു ഒരു പെണ്‍ നായ. മുകേഷിന് ആദ്യമായി പല്ലു മുളച്ചത് മുകളിലത്തെ മോണയിലാണ്.   […]

Continue Reading

2015-ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്

2015-ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുണ്ടായ അക്രമങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്.   2014-നെ അപേക്ഷിച്ച് 20 ശതമാനം വര്‍ദ്ധനവുണ്ടായി. ന്യൂനപക്ഷ മനുഷ്യാവകാശ സംഘടനയായ ദ കാത്തലിക് സെക്കുലര്‍ ഫോറം (സി.എസ്.എഫ്.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി 365-ഓളം ആക്രമണങ്ങള്‍ ഉണ്ടായി. ഇതില്‍ പത്തു സംസ്ഥാനങ്ങളില്‍ പ്രശ്നം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.   മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡെല്‍ഹി, അരുണാചല്‍ […]

Continue Reading

ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍ റായ്ഗഡ്: കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാനായി സ്വന്തം മകനായ പതിനാലുകാരനെ ബലി കഴിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഢിലെ റായ്ഗഡിലാണ് സംഭവം നടന്നത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പിതാവ് രണ്‍ വിജയ് ഭാരതിയെ സ്വദേശമായ യു.പി.യിലെ അസംഗഡ് ജില്ലയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ചന്ദന്‍ എന്ന മകനെയാണ് രണ്‍ വിജയ് ബലി നല്‍കിയത്.   കഴിഞ്ഞ ദിവസം റായ്ഗഡ് ജില്ലയിലെ ഗോര്‍ഖെ ഗ്രാമത്തില്‍ പതിനാലുകാരന്റെ ശിരസ്സില്ലാത്ത ശരീരം കണ്ടെത്തിയിരുന്നു. […]

Continue Reading

10വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം അന്യ മതസ്ഥരെ ഹിന്ദുക്കളാക്കിയെന്ന് തൊഗാഡിയ

10വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം അന്യ മതസ്ഥരെ ഹിന്ദുക്കളാക്കിയെന്ന് തൊഗാഡിയ സൂറത്ത് : കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം ക്രിസ്ത്യാനികളേയും, മുസ്ലീങ്ങളേയും ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതായി വിശ്വഹിന്ദു പരിഷത്ത് ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.   അഞ്ച് ലക്ഷത്തോളം ക്രിസ്ത്യാനികളും 2.5 ലക്ഷം മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ ചേര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. പത്ത് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ 15,000 എന്ന കണക്കില്‍ അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികളേയും 2.5 ലക്ഷം മുസ്ലീങ്ങളേയും ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തില്‍ ചേര്‍ത്തു. കഴിഞ്ഞവര്‍ഷം […]

Continue Reading

ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത്

ഇന്ത്യയിലെ 100 സമ്പന്നരുടെ കൈകളിലുള്ളത് 70 ശതമാനം ജനങ്ങളുടെ സമ്പത്ത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ 100 സമ്പന്നര്‍ കൈവശം വെച്ചിരിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 70 ശതമാനത്തിന്റെ സമ്പത്തിനേക്കാള്‍ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.   അതായത് 87 കോടി ആളുകളുടെ സമ്പത്താണ് സമ്പന്നരുടെ കൈവശമുള്ളത്. ഇതില്‍ മുകേഷ് അമ്പാനിയുടെ സ്വന്തം സമ്പത്ത് മാത്രം കണക്കാക്കിയാല്‍ ജനസംഖ്യയുടെ 25 ശതമാനം ജനങ്ങളുടെയും സമ്പത്തിലും കൂടുതലാണ്.   രജ്യത്തെ സമ്പത്തിന്റെ വിതരണത്തിലെ രൂക്ഷമായ ഏറ്റക്കുറച്ചില്‍ വ്യക്തമാകുന്ന കണക്കുകള്‍ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് […]

Continue Reading