ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് മാഡ്രിഡ്: ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്‍റെ പല ഭാഗങ്ങളും മരുഭൂമികളായി പരിഗണിക്കുമെന്ന് മുന്നറിയിപ്പ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്പെയ്ന്‍ , പോര്‍ച്ചുഗല്‍ ‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് കനത്ത് പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുക. കൂടാതെ ടുണീഷ്യ, അല്‍ജീറിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഇത്തരം മരുഭൂമികള്‍ ഉണ്ടായേക്കാം. മേഖലയിലെ ആഗോള താപന നിരക്ക് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേതിനേക്കാള്‍ കൂടിയ അളവിലാണ് എന്നതാണ് ഈ പ്രശ്നത്തിന്‍റെ കാരണമെന്ന് കാലാവസ്ഥാ വ്യതിയാനവുമായി […]

Continue Reading

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായെത്തി ക്യാമ്പുകളില്‍ കഴിഞ്ഞു വരുന്ന 743 ക്രൈസ്തവരെ ക്യാമ്പിനുള്ളില്‍നിന്നു തന്നെയുള്ള മുസ്ലീങ്ങള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത. ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍നിന്നായി സകലവും ഉപേക്ഷിച്ച് പുതുജീവിതം കരുപ്പിടിപ്പിക്കുവാനായി എത്തിയ സാധുക്കളെയാണ് മതവിദ്വേഷത്തിന്റെ പേരില്‍ സഹജീവികള്‍ ആക്രമിച്ചത്. ജര്‍മ്മിനിയില്‍ നൂറുകണക്കിനു അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. അവിടങ്ങളില്‍ മതവ്യത്യാസങ്ങളില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥാപിച്ച്, ജന്മ നാടുവിട്ടു പോരേണ്ടിവന്ന ജീവിതങ്ങളെ പാര്‍പ്പിച്ചിരുന്നിടത്താണ് മനസ്സാക്ഷിക്കു നിരക്കാത്ത […]

Continue Reading

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി ഇസ്മീര്‍ ‍: തുര്‍ക്കിയില്‍ കഴിഞ്ഞ 20 വര്‍ഷമായി സഭാ പരിപാലനം നടത്തിവന്നിരുന്ന യു.എസ്. പൗരനായ പാസ്റ്ററേയും ഭാര്യയേയും തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്ത് നാടുകടത്തി. തുര്‍ക്കിയിലെ തുറമുഖ നഗരമായ ഇസ്മീറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്മീര്‍ റിസ്സറക്ഷന്‍ ചര്‍ച്ചിന്‍റെ  ശുശ്രൂഷകനായ പാസ്റ്റര്‍ ആന്‍ഡ്രു, ഭാര്യ നൊറൈന്‍ ബ്രന്‍സണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 7-നു ഇവര്‍ അഭിഭാഷകന്‍ മുഖാന്തിരംനിരപരാധത്വം തെളിയിക്കാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇവരെ […]

Continue Reading

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശത്തുള്ള എല്ലാ റഷ്യന്‍ പൗരന്മാരും വീടുകളില്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആണെന്നും മൂന്നാം ലോക മഹാ […]

Continue Reading

ജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഇസ്രയേലിന്‍റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ് എന്നാല്‍ മിക്ക ലോക രാഷ്ട്രങ്ങളും ടെല്‍ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാന്‍ അമേരിക്ക തയ്യാറായിട്ടല്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ജോര്‍ജ് ബുഷും […]

Continue Reading

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍ കോപ്പണ്‍ ഹാഗന്‍ ‍: നിരീശ്വരവാദികളുടെ ശക്തമായ പ്രചരണം ഡെന്മാര്‍ക്ക് സഭയെ പിടിച്ചുലച്ചുകളഞ്ഞു. ഡാനിഷ് എത്തിസ്റ്റ് സൊസൈറ്റി 3 മാസംകൊണ്ട് രാജ്യത്ത് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ദൈവം ഇല്ലഎന്നുള്ള പ്രചരണത്തില്‍ വീണുപോയ വിശ്വാസികളാണ്, അവര്‍ പരമ്പരാഗതമായി വിശ്വസിച്ചു പോന്നിരുന്ന വിശ്വാസ പ്രമാണത്തെ ഉപേക്ഷിച്ചു പോയത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയായിരുന്നു നിരീശ്വരവാദികള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വന്‍ പ്രചരണങ്ങള്‍ […]

Continue Reading

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു യെരുശലേം: യേശുവിന്റെ പാദസ്പര്‍ശമേറ്റ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മുറ്റത്ത് പാകിയിരുന്ന വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ ഓടുകള്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തില്‍ കണ്ടെത്തി പുനഃസ്ഥാപിച്ചു. 600 ഓളം തറയോടുകള്‍ ഗവേഷകര്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തിനു സമീപത്തുനിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. ഭൂരിപക്ഷവും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു. ടെമ്പിള്‍ മൗണ്ട് സിഫ്റ്റിങ് പ്രൊജക്ട് എന്നു പേരിട്ടിരിക്കുന്ന ഗവേഷണത്തിലാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞ തറയോടുകള്‍ കുഴിച്ചടുത്തത്. ക്രിസ്തുവിനു മുമ്പ് 37-നും 4-നും ഇടയില്‍ […]

Continue Reading

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വത്തിക്കാൻ ‍: ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി ട്രായിറ്റിനോയുടെ നേതൃത്വത്തിലുള്ള 7 അംഗ പാസറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്രായിറ്റിനോ ഇപ്പോള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റിക്കണ്‍സിലിയേഷന്‍ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പോപ്പ് ഇറ്റലിയിലെ കസാര്‍ട്ട നഗരത്തിലെ ട്രോയിറ്റിനോയുടെ […]

Continue Reading

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്. ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന പാസ്റ്റര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സഭായോഗം നടക്കുമ്പോള്‍ ഒരു വ്യക്തി ബോംബുമായി പാസ്റ്ററുടെ സമീപം വന്ന് പൊട്ടിക്കുകയായിരുന്നു. അക്രമിയുടെ ലക്ഷ്യം മനസ്സിലാക്കിയ പാസ്റ്റര്‍ പുറത്തേക്കോടി മറഞ്ഞതിനാല്‍ നിസ്സാര പരിക്കു മാത്രമേ […]

Continue Reading

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു. ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു. 1.7 ശതമാനം കുട്ടികള്‍ […]

Continue Reading