സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു യുവസാഹിത്യകാരന്‍ സജി സീതത്തോടിന്റെ “സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം” എന്ന കവിതാസമാഹാരം പാസ്റ്റര്‍ ഫിന്നി എബ്രഹാം ശ്രീ:മത്തായി ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.   റവ:ഒ.എം രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി, സത്യസന്ധമായ സാമൂഹ്യവിമര്‍ശനങ്ങളും, ആത്മീയഗോളത്തിന്റെ ജീര്‍ണ്ണതയില്‍ കവിക്കുള്ള ഉല്‍ക്കണ്ഠയും പ്രതിഷേധവും സീതത്തോടിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.   രാജു എബ്രഹാം എം.എല്‍ ‍.എ ആശംസകള്‍ അറിയിച്ചു. കോപ്പികള്‍ക്ക് ബന്ധപ്പെടുക +91 9495436727

Continue Reading

മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ

മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ ടെല്‍ അവീവ്: വൈദ്യശാസ്ത്രം പുതിയൊരു വിപ്ളവത്തിനു തുടക്കം കുറിക്കുന്നു. മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ നിലവില്‍ തുന്നിക്കെട്ടുന്ന രീതിക്ക് ഉടനെ പരിഹാരമുണ്ടാകുന്നു.   തുന്നിക്കെട്ടുന്നതിനു പകരം ലേസറുകളുടെ സഹായത്തോടെ മുറിവ് ഉണക്കുന്ന രീതി ഇനി യാഥാര്‍ത്ഥ്യമാകുന്നതിന്റെ അവസാന ഘട്ടത്തിലാണ് യിസ്രായേലില്‍നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഈ ചികിത്സാരീതി യഥാര്‍ത്ഥ്യമായാല്‍ വൈദ്യശാസ്ത്രരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ അപ്ളൈഡ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.   […]

Continue Reading

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു ശ്രീനഗര്‍ ‍: ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കാഷ്മീര്‍ കോര്‍ഡിനേറ്ററും സുവിശേഷ പ്രവര്‍ത്തകുനുമായ പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ ശ്രീനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.   മാര്‍ച്ച് 29 ഞായറാഴ്ച ഒരു സഭയില്‍ ആരാധനയ്ക്കു പങ്കെടുക്കാന്‍ വന്നയുടനെ ചില മൌലവിമാര്‍ പോലീസിനെ വരുത്തി അറസ്റ്റു ചെയ്യിക്കുകയായിരുന്നു.   മതവിദ്വേഷ സംഘര്‍ഷത്തിനു വഴിയൊരുക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹം ശ്രീനഗര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Continue Reading

സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്.

സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്. റഖ: പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കടുത്ത് ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഇസ്ളാമിക് സ്റ്റേറ്റിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നു. സിറിയയിലെ റഖ പ്രദേശം ഐ.എസ് നിയന്ത്രണത്തിലാണ്. ഇവിടെ ഭരണ പരിഷ്ക്കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്.   സ്കിന്നി ജീന്‍സ് (ഇറുകിയ ജീന്‍സ്) ധരിക്കുന്നവര്‍ ‍, പുകവലിക്കാര്‍ ‍, വസ്ത്രധാരണത്തില്‍ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവര്‍ ‍, മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നവര്‍ ‍, പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ താമസിക്കുന്നവര്‍ ഇങ്ങനെയുള്ളവരെല്ലാം നിര്‍ദ്ദയം […]

Continue Reading

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം പുല്‍പ്പള്ളി: സദാചാരപോലീസ് ആളുമാറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു. വയനാട് ആനപ്പാറ നടുവിലെ വീട്ടില്‍ പാസ്റ്റര്‍ ബേബിക്കാണ് (പീറ്റര്‍ 49) മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ പാസ്റ്ററെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥലത്തെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. കര്‍ണ്ണാടക സിദ്ധാപുരത്ത് കര്‍ത്താവിന്റെ വേല ചെയ്തു വരുന്ന ബേബി കഴിഞ്ഞ ഞായറാഴ്ചയാണ് ആനപ്പാറയിലെ വീട്ടിലെത്തിയത്. തിങ്കഴാള്ച രാത്രി സമീപത്തെ തറവാട് വീട്ടില്‍ പോയി. മടങ്ങുമ്പോള്‍ […]

Continue Reading

കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു ഗരീസ്സ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ശമനമില്ലാത്ത കെനിയയില്‍ ലോകമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭീകരരുടെ കൂട്ടക്കൊല. ഏപ്രില്‍ 2ന് വ്യാഴാഴ്ച രാവിലെ സൊമാലിയ അതിര്‍ത്തിയിലെ ഗരിസ്സ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അതിക്രമിച്ചു കടന്ന അല്‍ഷബാബ് ഭീകരര്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു നിര്‍ത്തി ബന്ധികളാക്കി വെടിവെച്ചുകൊല്ലുകയായിരുന്നു.   147 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 5 മണിയോടെ ക്യാമ്പസിലെ മോസ്ക്കില്‍ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ക്രിസ്ത്യന്‍ […]

Continue Reading

ആന്തരിക പരിവര്‍ത്തനം ആവശ്യം

ആന്തരിക പരിവര്‍ത്തനം ആവശ്യം ക്രൈസ്തവ ജീവിതം ഇന്ന് പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമധേയ ക്രൈസ്തവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കര്‍മ്മാനുഷ്ഠാനങ്ങളിലാണ്. അവര്‍ ശുശ്രൂഷകളേക്കാളും ജീവിതത്തേക്കാളും കര്‍മ്മങ്ങള്‍ക്കാണ്് പ്രാധാന്യം നല്‍കുന്നത്. നിലവിളക്ക്, മെഴുകുതിരി, കുരിശു വരയ്ക്കല്‍ പഴയനിയമ ശുശ്രൂഷകളിലെ ആചാര വസ്ത്രങ്ങള്‍ ‍, കര്‍മ്മങ്ങളിലധിഷ്ഠിതമായ ബാഹ്യമായ പ്രകടങ്ങള്‍ ‍, എന്നിവ നാമധേയ ക്രൈസ്തവര്‍ ആചരിച്ചു വരുന്നു.   എന്നാല്‍ പുതിയ നിയമ വ്യവസ്ഥ പ്രകാരം തിരുവചനത്തില്‍ പറയുന്ന പ്രധാന കര്‍മ്മങ്ങളായി, പുതിയ നിയമ സഭയ്ക്കു കര്‍ത്താവു നല്‍കിയിരിക്കുന്നത് ഒന്ന് […]

Continue Reading

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, നിലമ്പൂര്‍ ‍, കുട്ടിക്കാം എന്നീ സ്ഥലങ്ങളില്‍ മേഖലാ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ആത്മീക വളര്‍ച്ച ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റേറ്റ് ക്യാമ്പിന്റെ തുടര്‍ച്ചയാണ് വിവിധ മേഖലയിലെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.   ഹൈറേഞ്ച് മേഖലയിലെ പ്രഥമ സണ്ടേസ്കൂള്‍ ക്യാമ്പ് ഏപ്രില്‍ 20-ന് രാവിലെ 9.00 മുതല്‍ 21-ന് ഉച്ചയ്ക്ക് 3.00 വരെ കുട്ടിക്കാനത്തുള്ള തേജസ് സെന്ററില്‍ നടക്കും. നിലമ്പൂര്‍ […]

Continue Reading

അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു

അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു മോസ്കോ: അന്തിക്രിസ്തുവിന്റെ മുഖത്തോടു സാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നത് വാര്‍ത്താ പ്രാധാന്യം നേടി. റഷ്യയിലെ ഡാഗസ്റ്റണിലെ ചിര്‍ക് എന്ന ഗ്രാമത്തില്‍ ബ്ലാസിയസ് ലാവ്രെന്റീവ് (45) എന്ന കര്‍ഷകന്റെ ആട് പ്രസവിച്ച കുഞ്ഞാണ് ഈ വിചിത്ര രൂപംകൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.   മനുഷ്യരൂപത്തിന് സമാനമായി കണ്ണും മൂക്കും നാക്കുമെല്ലാമുള്ള ആട്ടിന്‍കുഞ്ഞിന് ചെവി മാത്രമാണ് ആടിന്റേതിന് സമാനമായ അവയവം. ബൈബിളിലെ വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായത്തില്‍ “മറ്റൊരു മൃഗം ഭൂമിയില്‍നിന്നു കയറുന്നതു ഞാന്‍ കണ്ടു, അതിനു കുഞ്ഞാടിനുള്ളതുപോലെ […]

Continue Reading

അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം

അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം ഇന്ത്യാ: ലോകത്ത് ഇന്ന് നൂറുകണക്കിന് മതങ്ങളുണ്ട്. ഓരോ വ്യക്തികളില്‍നിന്നും അവരുടെ ചിന്തകളില്‍നിന്നും ഉടലെടുക്കുന്നതാണിത്. അമേരിക്കയില്‍ തികച്ചും കൌതുകമുണര്‍ത്തുന്ന ഒരു മതം രൂപീകരിച്ചത് വാര്‍ത്തയായി.   യു.എസ്-ലെ ഇന്ത്യാനാ സ്റ്റേറ്റിലാണ് ദ ഫസ്റ്റ് ചര്‍ച്ച് ഓഫ് കനാബിസ് എന്ന പേരില്‍ മതം രൂപീകരിച്ചത്. ബില്‍ ലെവിന്‍ എന്നയാളാണ് കഞ്ചാവ് മതത്തിന്റെ സ്ഥാപകന്‍ ‍. ഇന്ത്യാനയിലെ പ്രാദേശിക ഭരണകൂടം മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിനുള്ള നിയമം പാസ്സാക്കിയിരുന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ കഞ്ചാവു […]

Continue Reading