ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി

ദിവസവും ഭക്ഷണം നല്‍കിയ സ്ത്രീയുടെ മൃതദേഹം കാണാന്‍ നായ്ക്കള്‍ കൂട്ടത്തോടെയെത്തി മെക്സിക്കോസിറ്റി: അന്നദാതാവിനോട് നായ്ക്കളുടെ നന്ദി എത്രമാത്രം ഉണ്ടെന്നുള്ള ഒരു സംഭവം മെക്സിക്കോയില്‍ ഉണ്ടായി.   മെക്സിക്കോയിലെ മെരിഡയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. മാര്‍ഗരീറ്റ സുവാരസ് എന്ന സ്ത്രീയുടെ മൃതദേഹം കാണാനാണ് തെരുവു നായ്ക്കള്‍ കൂട്ടത്തോടെ എത്തിയത്. മൃഗസ്നേഹിയായ മാര്‍ഗരീറ്റ വര്‍ഷങ്ങളായി ഇരുപതോളം തെരുവുനായ്ക്കള്‍ക്കാണ് ദിവസവും ഭക്ഷണം നല്‍കിയിരുന്നത്. എന്നും രാവിലെ ഒരു നിശ്ചിത സ്ഥലത്തുവച്ച് പൂച്ചകള്‍ക്കും തെരുവു നായ്ക്കള്‍ക്കും ആഹാരം നല്‍കിയിരുന്നു.   എന്നാല്‍ […]

Continue Reading

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.   സംഭവം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പാസ്റ്റര്‍ രാജീവ് പാസ്റ്റര്‍മാരായ ബാലസുന്ദരന്‍ മാണ്ടെ, ഡോ. രാജു തോമസ്, ഇസ്സായി മഹാസങ് തുടങ്ങിയവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.   ഇവരും ചില സര്‍ക്കാര്‍ […]

Continue Reading

തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; ഗണപതിയുടെ ഭാര്യയെന്ന് മാതാപിതാക്കള്‍

തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; ഗണപതിയുടെ ഭാര്യയെന്ന് മാതാപിതാക്കള്‍ അലിഗഡ്: ആത്മീകത അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാക്കുന്നവര്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വീണുകിട്ടിയ ഒരു അവസരം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയാണ് യു.പി. സ്വദേശികളായ മാതാപിതാക്കള്‍ ‍.   അലിഗഡ് ജില്ലയിലെ കോത്തി ലങ്കാമ്രിലെ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നവരാണ് ഓംപ്രകാശ്-സര്‍വേഷ് ദമ്പതികള്‍ ‍. കഴിഞ്ഞ മാര്‍ച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ഓംപ്രകാശിന്റെ ഭാര്യ സര്‍വേഷ് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞിന് ‘തുമ്പിക്കൈ’ ഉണ്ടെന്നാണ് ഇവരുടെ വാദം.   ആയതിനാല്‍ ഇത് ഗണേശ ഭഗവാന്റെ […]

Continue Reading

യു.എസ്.-ല്‍നിന്നും 83723 ബൈബിളുകള്‍ ക്യൂബയിലേക്കയച്ചു

യു.എസ്.-ല്‍നിന്നും 83723 ബൈബിളുകള്‍ ക്യൂബയിലേക്കയച്ചു ഫ്ളോറിഡ: കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബയിലേക്ക് അമേരിക്കില്‍നിന്നും 83723 ബൈബിളുകള്‍ കപ്പല്‍മാര്‍ഗ്ഗം അയച്ചു.   സൌത്ത് ഫ്ളോറിഡില്‍നിന്നും മാര്‍ച്ച് 15നു പുറപ്പെട്ട കപ്പലിലാണ് സ്പാനിഷ് ഭാഷയിലുള്ള ബൈബിളുകള്‍ അയച്ചത്. മാര്‍ച്ച് 25ന് കപ്പല്‍ ഹവാനയില്‍ എത്തിച്ചേരും. വെസ്റ്റേണ്‍ ക്യൂബ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനും, ഈസ്റ്റേണ്‍ ക്യൂബ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനും നടക്കാനിരിക്കെ അവിടെവച്ച് വിതരണം ചെയ്യുവാനാണ് ബൈബിളുകള്‍ അയച്ചത്.   ക്യൂബന്‍ ബൈബിള്‍ സൊസൈറ്റിക്കുവേണ്ടിയാണ് ഫ്ളോറിഡ ബാപ്റ്റിസ്റ്റ് സഭ ബൈബിളുകള്‍ എത്തിച്ചിരിക്കുന്നത്. ഇതിന് ക്യൂബന്‍ […]

Continue Reading

ഇനി വാഷിംഗ് മെഷിന്‍ പോക്കറ്റില്‍ കൊണ്ടു നടക്കാം

ഇനി വാഷിംഗ് മെഷിന്‍ പോക്കറ്റില്‍ കൊണ്ടു നടക്കാം ലണ്ടന്‍ ‍: ദൂരെ യാത്രകളില്‍ മുഷിയുന്ന വസ്ത്രങ്ങള്‍ അലക്കുവാന്‍ ഇപ്പോഴത്തെ വാഷിംഗ് മെഷീനുകള്‍ കൊണ്ടു നടക്കുവാന്‍ സാദ്ധ്യമല്ലല്ലോ. എന്നാല്‍ ആ പേടി ഇനി വേണ്ട. പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന വാഷിംഗ് മെഷീന്‍ റെഡിയായിക്കഴിഞ്ഞു.   വസ്ത്രങ്ങള്‍ അലക്കാന്‍ നവീനമായൊരു സാങ്കേതികവിദ്യ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ഡോള്‍ഫി എന്ന് പേരിട്ടിട്ടുള്ള ഒരു കുഞ്ഞന്‍ അലക്കു മെഷിനാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. പോക്കറ്റിലിട്ട് നടക്കാവുന്ന ഡോള്‍ഫി വളരെ എളുപ്പത്തില്‍ വസ്ത്രങ്ങള്‍ […]

Continue Reading

ഉക്രൈന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദൈവസഭയില്‍ ആശ്രയിക്കുന്നു

ഉക്രൈന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദൈവസഭയില്‍ ആശ്രയിക്കുന്നു: പഠനം ക്രിമിയ: ഉക്രൈനില്‍ റഷ്യന്‍ അനുകൂലികളും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കെ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ദൈവസഭയില്‍ ആശ്രയിക്കുന്നതായി പഠന റിപ്പോര്‍ട്ട്.   റഷ്യയിലെ പ്രമുഖ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് ബ്രാന്‍ഡിംഗ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഉക്രൈന്‍ ജനവിഭാഗങ്ങളുടെ മനസ്സു തുറക്കപ്പെട്ടത്. അഭിപ്രായ സര്‍വ്വേയില്‍ 62% ആളുകളും തങ്ങളുടെ മുഖ്യ ചര്‍ച്ചില്‍ ആശ്രയിക്കുന്നു. 24% പേര്‍ രാജ്യത്തിനോ റഷ്യയ്ക്കോ അനുകൂലം പറയുന്നു.   ചര്‍ച്ച് വിശ്വാസികളില്‍ 57% പേര്‍ […]

Continue Reading

ഇന്ത്യയുടെ വിജയത്തിനുവേണ്ടി യുവാവ് ക്ഷേത്ര കാണിക്കയായി നാവു മുറിച്ചു

ഇന്ത്യയുടെ വിജയത്തിനുവേണ്ടി യുവാവ് ക്ഷേത്ര കാണിക്കയായി നാവു മുറിച്ചു വെല്ലൂര്‍ ‍: ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയില്‍ ജയിക്കുന്നതിനായി 27-കാരന്‍ സ്വന്തം നാവ് മുറിച്ചു. തമിഴ്നാട് മിട്ടുനകുപ്പത്തെ വേദിയപ്പന്‍ ക്ഷേത്രത്തില്‍ കാണിക്കയായി നാവു മുറിച്ച സുധാകര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ഇന്ത്യ-ഓസ്ട്രേലിയ മത്സരം തുടങ്ങുന്നതിനു അരമണിക്കൂര്‍ മുമ്പ് സുധാകര്‍ വേദിയപ്പന്‍ ക്ഷേത്രത്തിലേക്കുപോയി നാവു മുറിക്കുകയായിരുന്നു. മുറിഞ്ഞ നാവ് ക്ഷേത്രത്തിനകത്തുനിന്ന് കണ്ടെത്തിയെങ്കിലും ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.   ആറു വര്‍ഷം മുമ്പ് കളികാണാനാരംഭിച്ച […]

Continue Reading

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന സാന്‍ഫ്രാന്‍സിസ്കോ: ക്രൈസ്തവ ആരാധന ജാതീയ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും രൂപഭാവമാക്കിമാറ്റുന്നതില്‍ മനുഷ്യര്‍ എക്കാലവും വളരെയധികം പരിഗണന നല്‍കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.   അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ സാന്‍ഫ്രാന്‍സിസ്കോ പുട്ടുമായോയില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കാടുപിടിച്ചു കിടന്ന ഒരു കുന്നിലെ മണ്ണിടിഞ്ഞുവീണു. തികച്ചും ആകസ്മികമായി സംഭവിച്ചത്. ലോകത്ത് കുന്നും മലയും ഉള്ളിടത്ത് മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് എന്നു എടുത്തു പറയേണ്ടതില്ലല്ലൊ. എന്തായാലും ചില ആളുകള്‍ അത് ശ്രദ്ധിച്ചു.   അല്‍പം […]

Continue Reading

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം.   നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം, നിത്യതയില്‍ കര്‍ത്താവിനോടുകൂടെ വാഴുക മാത്രല്ല നമ്മോടൊപ്പം വിശ്വാസത്തില്‍ വരാത്തവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം, സുവിശേഷം പങ്കുവെയ്ക്കണം എന്നു മാത്രം. അതിനുള്ള ഒരു ഉത്തമ മനസ്സ് നമുക്കുണ്ടായിരിക്കണം. എന്നുവെച്ച് ബൈബിള്‍ വ്യക്തമാക്കാത്ത ചില വ്യര്‍ത്ഥമാര്‍ഗ്ഗങ്ങളിലൂടെ അവ സമൂഹത്തിനു […]

Continue Reading

ഒരു വര്‍ഷം പിന്നിടുമ്പോഴും നൈജീരിയന്‍ പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല

ഒരു വര്‍ഷം പിന്നിടുമ്പോഴും നൈജീരിയന്‍ പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല ബോര്‍ണോ: നൈജീരിയന്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയിട്ട് 1 വര്‍ഷം തികയുന്നു.   ഇന്നും പെണ്‍കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തത് ഭരണകൂടത്തിലുള്ള ജനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നു. 2014 ഏപ്രില്‍ 14നു രത്രി 10 മണിക്ക് ബോര്‍ണോ സംസ്ഥാനത്തെ ക്രൈസ്തവ ഭൂരിപക്ഷ നഗരമായ ചിബോക്കിലെ ഗവണ്മെന്റ് സെക്കന്ററി ബോര്‍ഡിംഗ് സ്കൂളിലെ 275 വിദ്യാര്‍ത്ഥിനികളെയാണ് സായുധരായ ബോക്കോഹറാം ഭീകരര്‍ 4 ട്രക്കുകളിലായി തട്ടിക്കൊണ്ടുപോയത്.   ഭീകരര്‍ വിദ്യാര്‍ത്ഥിനികളെ […]

Continue Reading