ഉക്രൈന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദൈവസഭയില്‍ ആശ്രയിക്കുന്നു: പഠനം
ക്രിമിയ: ഉക്രൈനില്‍ റഷ്യന്‍ അനുകൂലികളും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കെ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ദൈവസഭയില്‍ ആശ്രയിക്കുന്നതായി പഠന റിപ്പോര്‍ട്ട്.
റഷ്യയിലെ പ്രമുഖ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് ബ്രാന്‍ഡിംഗ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഉക്രൈന്‍ ജനവിഭാഗങ്ങളുടെ മനസ്സു തുറക്കപ്പെട്ടത്. അഭിപ്രായ സര്‍വ്വേയില്‍ 62% ആളുകളും തങ്ങളുടെ മുഖ്യ ചര്‍ച്ചില്‍ ആശ്രയിക്കുന്നു. 24% പേര്‍ രാജ്യത്തിനോ റഷ്യയ്ക്കോ അനുകൂലം പറയുന്നു.
ചര്‍ച്ച് വിശ്വാസികളില്‍ 57% പേര്‍ പട്ടാളത്തെ വിശ്വസിക്കുന്നു. 34 % പേര്‍ എതിര്‍ത്തു വിശ്വസിക്കുന്നു. മാര്‍ച്ച് 6 മുതല്‍ 16 വരെ ഉക്രൈനിലെ പ്രമുഖ നഗരങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഫലം പുറത്തു വന്നത്. രാജ്യത്ത് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ്, പ്രൊട്ടസ്റ്റന്റ് സഭകളാണ് ഭൂരിപക്ഷവും.

