തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; ഗണപതിയുടെ ഭാര്യയെന്ന് മാതാപിതാക്കള്‍
അലിഗഡ്: ആത്മീകത അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാക്കുന്നവര്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വീണുകിട്ടിയ ഒരു അവസരം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയാണ് യു.പി. സ്വദേശികളായ മാതാപിതാക്കള്‍ .
അലിഗഡ് ജില്ലയിലെ കോത്തി ലങ്കാമ്രിലെ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നവരാണ് ഓംപ്രകാശ്-സര്‍വേഷ് ദമ്പതികള്‍ . കഴിഞ്ഞ മാര്‍ച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ഓംപ്രകാശിന്റെ ഭാര്യ സര്‍വേഷ് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞിന് ‘തുമ്പിക്കൈ’ ഉണ്ടെന്നാണ് ഇവരുടെ വാദം.
ആയതിനാല്‍ ഇത് ഗണേശ ഭഗവാന്റെ ഭാര്യയാണെന്നുള്ള പ്രചരണം വ്യാപകമായതോടെ ഇവിടേക്ക് ജനപ്രവാഹമാണ്. നവജാതശിശുവിനെക്കാണാന്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തി അനുഗ്രഹം വാങ്ങുന്ന കാഴ്ചായാണിപ്പോള്‍ കാണാന്‍ കഴിയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ ഇന്റിലിജന്റ്സ് യൂണിറ്റ് വരെ സ്ഥലത്തെത്തിയിട്ടുണ്ട്.
ദിനംപ്രതി 250 രൂപ മാത്രം വരുമാനമുണ്ടായിരുന്ന പച്ചക്കറി കച്ചവടക്കാരനായ ഓംപ്രകാശിന് ഇപ്പോള്‍ കൈനിറയെ പണം കിട്ടിക്കൊണ്ടിരിക്കുന്നു. തുമ്പിക്കൈപോലെ മൂക്കിന്റെ ഇരുവശങ്ങളിലും നീണ്ട മുഴയുമായി ജനിച്ച കുഞ്ഞിന് ഇത് പോഷകാഹാരക്കുറവ് കൊണ്ടുണ്ടായ ജനിതക വൈകല്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇത് ആള്‍ക്കാര്‍ തെറ്റിധരിച്ചതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുമ്പും തുമ്പിക്കൈയ്യുമായി ഒരു ആണ്‍കുട്ടി ജനിച്ചിരുന്നെന്നും കുട്ടി അധികകാലം ജീവിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാര്‍ എത്രയും പെട്ടന്ന് ശരിയാക്കാനുള്ള ശസ്ത്രക്രീയയ്ക്ക് വിധേയമാക്കണെന്നും ഡോകടര്‍ ജയന്ത് ശര്‍മ്മ മുന്നറിയിപ്പു നല്‍കുന്നു.

