യു.എസില്‍ പത്തു കല്‍പ്പന സ്മാരകത്തിനു ബദലായി സാത്താന്‍ പ്രതിമ സ്ഥാപിച്ചു

യു.എസില്‍ പത്തു കല്‍പ്പന സ്മാരകത്തിനു ബദലായി സാത്താന്‍ പ്രതിമ സ്ഥാപിച്ചു ഡെട്രോയിറ്റ് : അമേരിക്കയില്‍ ക്രൈസ്തവ സമൂഹത്തിനും യഹൂദന്മാര്‍ക്കും ഒരുപോലെ അഭിമാനം ഉയര്‍ത്തുന്ന ഡെട്രോയിറ്റില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച ബൈബിളിലെ 10 കല്‍പ്പന സ്മാരകത്തിനു സമീപം സാത്താന്‍ ആരാധനക്കാര്‍ സാത്താന്റെ പ്രതിമ സ്ഥാപിച്ചു.   ഡെട്രോയിറ്റില്‍ 2012-ലാണ് ക്രൈസ്തവര്‍ 10 കല്‍പ്പനകളടങ്ങിയ 6 അടി ഉയരമുള്ള കൂറ്റന്‍ ഗ്രാനൈറ്റ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരായി രാജ്യത്തെ നിരീശ്വര വാദികളും സാത്താന്‍ ആരാധനക്കാരും നിരന്തരം എതിര്‍പ്പു പ്രകടിപ്പിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ ജൂലൈ […]

Continue Reading

യു.പി.എഫ് വിദ്യാര്‍ത്ഥി ക്യാംപ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍

യു.പി.എഫ് വിദ്യാര്‍ത്ഥി ക്യാംപ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ ഷാര്‍ജ: യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് (യു.പി.എഫ്) വിദ്യാര്‍ത്ഥി ക്യാംപ് ആഗസ്റ്റ് 22-24 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.   ദിവസവും രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ക്യാംപില്‍ എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കു പങ്കെടുക്കാമെന്നു കോഓര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ സാം അടൂര്‍ ‍, ജിബു മാത്യു എന്നിവര്‍ അറിയിച്ചു.   ഷാര്‍ജ, ദുബായ്, […]

Continue Reading

യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം

യു.എസില്‍ ഒരു ഡ്രാക്കുള ആരാധിക; ഇവളുടെ ശരീരത്തില്‍നിന്നും ആര്‍ക്കും രക്തം കുടിക്കാം ലൂസിയാന: അമേരിക്കയില്‍ ഒരു ഡ്രാക്കുള ആരാധിക ജീവിക്കുന്നു. ഡ്രാക്കുള കഥയിലെപ്പോലെ മറ്റുള്ളവരുടെ രക്തം വലിച്ചു കുടിക്കുകയല്ല; മറിച്ച് തന്റെ രക്തം ആര്‍ക്കും വലിച്ചു കുടിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ലൂസിയാന സ്വദേശിനിയായ ബ്ളട്ട് ക്യാച്ചന്‍ എന്ന 28 കാരി.   കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി യു.എസിലെമ്പാടും സഞ്ചരിച്ച് രക്തദാഹികള്‍ക്ക് ആവശ്യത്തിന് കുടിക്കാന്‍ രക്തം നല്‍കുകയാണ് ബ്ളട്ടിന്റെ ഹോബി. ശരീരത്തില്‍ ബ്ളേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ഈ മുറിവില്‍നിന്ന് […]

Continue Reading

സൌദിയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു, കനത്ത ചൂടുകാരണമെന്ന് ഗവേഷകര്‍

സൌദിയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു, കനത്ത ചൂടുകാരണമെന്ന് ഗവേഷകര്‍ റിയാദ്: കനത്ത ചൂടിനെത്തുടര്‍ന്ന് സൌദി അറേബ്യയില്‍ കടല്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയിലുള്ള കടലുകളില്‍ ഏകദേശം നൂറു മീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത്.   ചൂട് അതിശക്തമാകുന്നതിനെത്തുടര്‍ന്ന് കടലില്‍ ഓക്സിജന്റെ ലഭ്യത കുറയുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്‍ വര്‍ഷവും ഇത്തരത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഫാക്ടറികളില്‍നിന്നുള്ള വിഷ ദ്രാവകങ്ങള്‍ കടലിലേക്ക് ഒഴുകുന്നതാണ് ഇതിനു കാരണമായി അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. […]

Continue Reading

നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ കണ്ടെത്തി

നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ കണ്ടെത്തി നാലു കാലുള്ള പാമ്പുകള്‍ ഭൂമുഖത്തുണ്ടായിരുന്നു എന്നതിന് ഗവേഷകര്‍ക്ക് തെളിവ് കിട്ടി. നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ആദ്യമായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.   പാമ്പുകളുടെ പൂര്‍വ്വിക വര്‍ഗ്ഗങ്ങളെപ്പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണ് ഇത്. ബ്രസീലില്‍ നിന്നുള്ള ഈ ഫോസില്‍ ഒരു ജര്‍മ്മന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇംഗ്ളണ്ടില്‍ പോര്‍ട്ട് സ്മൌത്ത് സര്‍വ്വകലാശാലയിലെ ഫോസില്‍ വിദഗ്ദ്ധന്‍ ഡേവ് മാര്‍ട്ടിലാണ് ജര്‍മ്മിനിയില്‍ സോന്‍ഹോഫന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍ നിന്ന് യാദൃശ്ചീകമായി ആ അപൂര്‍വ്വ ഫോസില്‍ കണ്ടെത്തിയത്.   […]

Continue Reading

മലയാളികള്‍ രാജ്യത്ത് ഏറ്റവും ആരോഗ്യം കുറഞ്ഞവരെന്ന് സര്‍വ്വേ

മലയാളികള്‍ രാജ്യത്ത് ഏറ്റവും ആരോഗ്യം കുറഞ്ഞവരെന്ന് സര്‍വ്വേ ന്യൂഡല്‍ഹി: ഒന്നും ഉല്‍പ്പാദിപ്പിച്ചെടുക്കാനോ, കൃഷി ചെയ്യാനോ മടികാട്ടി അന്യരെ മാത്രം ആശ്രയിക്കുന്ന മലയാളികള്‍ ഇന്ത്യയില്‍ ഏറ്റവും ആരോഗ്യം കുറഞ്ഞ സമൂഹമെന്ന് പഠന റിപ്പോര്‍ട്ട്.   ഇന്ത്യയില്‍ അസുഖമില്ലാത്തവരുടെ കാര്യത്തില്‍ നഗരങ്ങളെ ഗ്രാമങ്ങള്‍ തോല്‍പ്പിക്കുന്നു. പട്ടികയില്‍ കേരളത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും അസുഖക്കാരുടെ കാര്യത്തില്‍ ഒരുപോലെ. ആരോഗ്യവാന്മാരുടെ കാര്യത്തില്‍ ഇന്ത്യന്‍ ഉള്‍നാടന്‍ പ്രദേശങ്ങള്‍ നഗരത്തെ പിന്നിലാക്കുന്നു. നഗരവാസികളില്‍ രോഗികളുടെ എണ്ണം 12 ശതമാനം, ഗ്രാമങ്ങളിലാകട്ടെ വെറും ഒമ്പത് ശതമാനവും.   എന്നാല്‍ […]

Continue Reading

ചൈനയില്‍ രണ്ട് ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ചൈനയില്‍ രണ്ട് ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഗ്വാങ്ഡങ്: ചൈനയില്‍ രണ്ട് ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡങ് പ്രവിശ്യയില്‍ ജിയാങ്മെനിലെയും, ഗുവാങ്ഷോയിലെയും രണ്ടു ആരാധനാലയങ്ങളാണ് അടച്ചുപൂട്ടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയത്.   ജിയാങ്മെനിലെ സായ്ക്സിന്‍ ചര്‍ച്ചും, ഗുവാങ്ഷോയിലെ പാസ്റ്റര്‍ ലിന്‍ ഷിയാങ്ങോ സ്ഥാപിച്ച് ആരാധന നടത്തുന്ന ആരാധനാലയവുമാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടിടത്തും അനുമതി ഇല്ലാതെയാണ് ആരാധന നടത്തുന്നത് എന്ന് ആരോപിച്ചാണ് പോലീസ് നടപടി.   സായ്ക്സിന്‍ ചര്‍ച്ച് ഒരു വാടകക്കെട്ടിടത്തിലാണ് […]

Continue Reading

കെനിയയില്‍ ക്രിസ്ത്യന്‍ തൊഴിലാളികളെ വെടിവെച്ചുകൊന്നു

കെനിയയില്‍ ക്രിസ്ത്യന്‍ തൊഴിലാളികളെ വെടിവെച്ചുകൊന്നു മാണ്ടേറ: കിഴക്കന്‍ ആഫ്രിക്കയില്‍നിന്നും കെനിയയിലെ പാറമടയില്‍ ജോലി ചെയ്യാനായി എത്തിയ തൊഴിലാളികളെ അല്‍ഷബാബ് തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.   ജൂലൈ 7നു പുലര്‍ച്ചെ ഒരു മണിക്ക് വടക്കന്‍ കെനിയയിലെ മാണ്ടേറ നഗരത്തിനു സമീപം സോകോ മംബുസി ഗ്രാമത്തിലാണ് സംഭവം നടന്നത്. കിഴക്കന്‍ ആഫ്രിക്കക്കാരായ പാറമടത്തൊഴിലാളികള്‍ പകല്‍ ജോലി കഴിഞ്ഞ് രാത്രിയില്‍ ജോലിസ്ഥലത്തിനു സമീപം ടെന്റുകളില്‍ കിടന്നുറങ്ങുന്ന സമയത്ത് തോക്കുധാരികളായ അല്‍ഷബാബ് സംഘടനയില്‍പ്പെട്ട തീവ്രവാദികളെത്തി വെടിവെയ്ക്കുകയായിരുന്നു.   കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഈസ്റ്റ് ആഫ്രിക്ക പെന്തക്കോസ്തല്‍ […]

Continue Reading

നാഷണല്‍ പ്രെയര്‍ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 18 മുതല്‍

നാഷണല്‍ പ്രെയര്‍ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 18 മുതല്‍ ഷാര്‍ജ: യു.എ.ഇ.യുടെ ആത്മീക ഉണര്‍വ്വിനുവേണ്ടി വിവിധ സഭകളുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ പ്രെയര്‍ ഫെലോഷിപ്പ് ഒരുക്കുന്ന രണ്ടാമത് ദേശീയ പ്രാര്‍ത്ഥനാ സംഗമം ആഗസ്റ്റ് 18-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.   കോണ്‍ഫറന്‍സിനുവേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായും 2012 സെപ്റ്റംബറില്‍ നടന്നതിനേക്കാള്‍ വന്‍ ജനപങ്കാളിത്തവും വലിയ ആത്മീയ വിടുതലും അനുഭവിക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നതായി മുഖ്യ സംഘാടകന്‍ പാസ്റ്റര്‍ ജോസ് വേങ്ങൂര്‍ പറഞ്ഞു. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ബിജി […]

Continue Reading

ലിബിയയില്‍ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി സര്‍ട്ടി: ലിബിയയില്‍ ഐ.എസ്. 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ലിബിയയിലെ തെക്കുകിഴക്കന്‍ സര്‍ട്ടിയിലെ നൌഫ്ളിയായിലാണ് വിദേശികളായ 3 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്.   ബെക്കിത് ഗേ എഫ്രാക്ക് എബീദ്, സെക്കിയിരി കോഫി ഫ്രിംപോങ്, എയ്ഡോള ഇബ്രാഹിം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. മൂവരും ഈജിപ്റ്റ്, നൈജീരിയ, ഘാനാ എന്നിവിടങ്ങളില്‍നിന്നും ജോലിക്കായി വന്നവരാണ്.   കഴിഞ്ഞ ജൂണിലും 86 എറിത്രീയന്‍ ക്രൈസ്തവരെ ലിബിയായില്‍ ഐ.എസ്. തട്ടിക്കൊണ്ടുപോയിരുന്നു. സര്‍ട്ടി പ്രവിശ്യ ഐ.എസ്. പിടിച്ചടക്കിയ മേഖലയാണ്.

Continue Reading