78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ കോട്ടയം: 78-മത് ഐ.പി.സി. കോട്ടയം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 5-10 വരെ തിരുനക്കര മൈതാനത്ത് നടക്കും.   കോട്ടയം നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ കെ.ഇ. തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ , പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ്, പാസ്റ്റര്‍ കെ.ജെ. തോമസ്, റവ. എബി പീറ്റര്‍ , റവ. വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ കെ.എം. ജോസഫ്, പാസ്റ്റര്‍ […]

Continue Reading

12 ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി വള്ളത്തില്‍നിന്നും കടലിലെറിഞ്ഞു കൊന്നു

12 ക്രിസ്ത്യാനികളെ അഭയാര്‍ത്ഥി വള്ളത്തില്‍നിന്നും കടലിലെറിഞ്ഞു കൊന്നു റോം: മത വൈരം ഉള്ളിലൊളിച്ചാല്‍ അതിനെ തടയുവാന്‍ ദയനീയതയാര്‍ന്ന സഹാനുഭൂതിക്കുപോലും പലപ്പോഴും കഴിയാതെ വരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നവംബര്‍ 17-ന് മെഡിറ്ററേനിയന്‍ ഉള്‍ക്കടലില്‍ സംഭവിച്ചത്.   ലിബിയയില്‍നിന്നും ഇറ്റലിയിലേക്കു പുതിയ ജീവിതം കരിപ്പിടിപ്പിക്കുവാനായി പോയ സാധുക്കളായ 12 ക്രൈസ്തവര്‍ക്കാണ് മത വിദ്വേഷികളുടെ ക്രൂരതയാല്‍ അന്ത്യം സംഭവിച്ചത്. ഇറ്റലിയിലേക്കു യാത്ര തിരിച്ച റബ്ബര്‍ വള്ളത്തില്‍ ആകെ 105 അഭയാര്‍ത്ഥികളാണുണ്ടായിരുന്നത്.   വള്ളം മെഡിറ്ററേനിയന്‍ കടലിനു നടുവില്‍ എത്തിയപ്പോള്‍ മുസ്ലീങ്ങളായ […]

Continue Reading

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 40.2 കോടിയാകുമെന്ന് സര്‍വേ. ഐ.എ.എം.എ.ഐ. യുടെ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്.   കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം അധിക വളര്‍ച്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 30.6 കോടി ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നത്.   കഴിഞ്ഞ മാസം മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരിക്കുന്നത് 27.6 കോടി ആളുകളാണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് […]

Continue Reading

അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു

അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും വെടിയേറ്റു ഒര്‍ലാന്റോ : അമേരിക്കയില്‍ പാസ്റ്റര്‍ക്കും ഭാര്യയ്ക്കും അക്രമിയുടെ വെടിയേറ്റു.   പടിഞ്ഞാറന്‍ ഒര്‍ലന്റോയിലെ ന്യൂ ബിഗിനിംഗ് വര്‍ഷിപ്പ് സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഹാരോള്‍ഡ് ലീ ഹാര്‍ഡ്മന്‍ , ഭാര്യ ഫെയ്ത്ത് എന്നിവര്‍ക്കാണ് ഷോപ്പിംഗ് സെന്ററില്‍ വച്ച് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.   നവംബര്‍ 18-ന് ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പാസ്റ്ററും ഭാര്യയും പടിഞ്ഞാറന്‍ ഒര്‍ലാന്റോയിലെ വാഷിംഗ്ടണ്‍ ഷോര്‍സ് ഷോപ്പിംഗ് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഒരു യുവാവ് വെടിവെച്ചത്.   പാസ്റ്റര്‍ക്ക് ഇടുപ്പിലും […]

Continue Reading

ബംഗ്ലാദേശില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞ് പിറന്നു

ബംഗ്ലാദേശില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞ് പിറന്നു ധാക്ക: ബംഗ്ലാദേശില്‍ രണ്ടു തലയുമായി ജനിച്ച പെണ്‍കുഞ്ഞ് അത്ഭുതമാകുന്നു. തലസ്ഥാന നഗരിയായ ധാക്കയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ രണ്ടു തലയുമായി പെണ്‍കുഞ്ഞ് ജനിച്ചത്.   രണ്ടു വായ ഉപയോഗിച്ചും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കുഞ്ഞിന് സാധിക്കുമെന്ന് പിതാവായ ജമാല്‍ മിയ പറയുന്നു. കുഞ്ഞിന് ശ്വാസ തടസ്സ പ്രശ്നമുള്ളതിനാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലാണ്.   കുഞ്ഞും അമ്മയും സുരക്ഷിതരാണെന്നും സ്റ്റാന്‍ഡേര്‍ഡ് ഹോസ്പിറ്റല്‍ ഓഫ് ടോട്ടല്‍ ഹെല്‍ത്ത് കെയര്‍ തലവന്‍ അബു […]

Continue Reading

ഹംഗറിയില്‍നിന്ന് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് രേഖകള്‍ കണ്ടെടുത്തു

ഹംഗറിയില്‍നിന്ന് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് രേഖകള്‍ കണ്ടെടുത്തു ബുഡാപെസ്റ്റ് : ഹംഗറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ഹോളോകോസ്റ്റ് കാലത്തെ ചരിത്ര പ്രധാന്യമേറിയ രേഖകള്‍ കണ്ടെടുത്തു.   ബുഡാപെസ്റ്റില്‍ ഒരു വീട് അറ്റകുറ്റപ്പണിക്കായി പൊളിച്ചു മാറ്റിയപ്പോഴാണ് സുപ്രധാനമായ ഈ രേഖകള്‍ കണ്ടെത്തിയത്. ഏകദേശം 61 കിലോഗ്രാം തൂക്കമുള്ള പേപ്പറുകളാണ് കണ്ടെത്തിയത്. രേഖകള്‍ക്ക യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മഞ്ഞനിറത്തിലുള്ള പേപ്പറിലെ അക്ഷരങ്ങള്‍ വ്യക്തമായി വായിക്കാവുന്നവയാണ്. കുപ്രസിദ്ധമായ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള പല രേഖകളും രണ്ടാം ലോക മഹായുദ്ധകാലത്ത് നഷടപ്പെട്ടിരുന്നു.   അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷ്വിറ്റ്സ് […]

Continue Reading

വിയറ്റ്നാമില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരെ പോലീസ് മര്‍ദ്ദിച്ചു

വിയറ്റ്നാമില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരെ പോലീസ് മര്‍ദ്ദിച്ചു ലാം ഡോംങ് : വീയറ്റ്നാമില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്തുവന്ന രണ്ടു ക്രൈസ്തവരെ വീയറ്റ്നാം പോലീസ് കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു.   വീയറ്റ്നാമിലെ സെന്‍ട്രെല്‍ ഹൈലാന്റ്സിലെ ലാം ഡോംങ്ങില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്ന ട്രാന്‍ മിന്‍ഹ് നാട്ട്, ചു വാന്‍ സണ്‍ എന്നിവര്‍ക്കാണ് നവംബര്‍ 17-ന് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുവരേയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഇതില്‍ ട്രാന്‍ മിന്‍ഹിന് നെഞ്ചിലും ശരീരത്തും ഗുരുതരമായി പരിക്കേറ്റു. ഇരുവരും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു […]

Continue Reading

ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം

ജര്‍മ്മന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീങ്ങളുടെ പീഢനം ഹെമെര്‍ : ഐ.എസ്. തീവ്രവാദികളെ ഭയന്ന് വീടും നാടും ഉപേക്ഷിച്ച് അന്യ രാജ്യത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് ക്യമ്പുകള്‍ക്കുള്ളില്‍നിന്നുതന്നെ വിവേചനവും ഭീഷണിയും.   ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങള്‍ക്കിരയായവരെ സംരക്ഷിക്കാനായി ലോകത്ത് ഏറ്റവും കൂടുതല്‍ സംരക്ഷണമൊരുക്കിയ ജര്‍മ്മനിയിലെ ക്യമ്പുകളിലാണ് ക്രൈസ്തവര്‍ക്ക് ദുരിതം. ഗീസ്സണിലെ ഒരു ദുരുതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന സിറിയക്കാരനായ ഒരു ക്രിസ്ത്യന്‍ യുവാവിനെ ക്യമ്പിനുള്ളില്‍ കഴിയുന്ന ചില മുസ്ലീങ്ങള്‍ ഉപദ്രവിച്ച് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു.   […]

Continue Reading

ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ സുഹൃത്ത് നരബലി കഴിച്ചു

ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ സുഹൃത്ത് നരബലി കഴിച്ചു ജോഹന്നാസ്ബര്‍ഗ്ഗ് : ഇന്ത്യന്‍ വംശജനും അംഗപരിമിതനുമായ ക്രിക്കറ്റ് താരത്തെ ദക്ഷിണാഫ്രിക്കയില്‍ നരബലി കഴിച്ചു.   നവാസ് ഖാന്‍ (21) എന്ന താരമാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നവാസിന്റെ അടുത്ത സുഹൃത്തായ തന്‍ഡൊവഖെ ഡുമ (21) അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അംഗവൈകല്യം മാറാന്‍ പാരമ്പര്യ ചികിത്സയ്ക്ക് എന്ന പേരില്‍ നവാസിനെ വീടിന് സമീപമുള്ള വനത്തിലേക്ക് ഡുമ കൂട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് തടിക്കഷണം ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയും […]

Continue Reading

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍ യങ്കൂണ്‍ : അരനൂറ്റാണ്ടിലേറെയായി പട്ടാളാഭരണത്തിന്റെ പിടിയിലമര്‍ന്ന മ്യാന്മര്‍ ഇനി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക്.   മ്യാന്മറില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി ജനാധിപത്യത്തിനുവേണ്ടി വാദിച്ച് പോരാടിവന്ന ഓങ് സാന്‍ സുചിയുടെ നേതൃത്വത്തിലുള്ള എന്‍ . എല്‍ . ഡി. പാര്‍ട്ടി 85 ശതമാനത്തിലധികം വോട്ടുകള്‍ നേടി ഏറെ മുന്നിലെത്തി. എന്‍ . എല്‍ . ഡി. 348 സീറ്റുകള്‍ നേടിയതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.   ഇതോടെ 60 വര്‍ഷത്തെ പട്ടാള ഭരണത്തില്‍നിന്നും […]

Continue Reading