യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു

മിഡില്‍ ഈസ്റ്റില്‍ യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു മിഡില്‍ ഈസ്റ്റില്‍ മുസ്ളീങ്ങളുടെ ഇടയില്‍ ഇപ്പോള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.   യേശു വ്യക്തികളില്‍ സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതിനാല്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് വ്യക്തമാക്കുന്നു.   അറബി നാടുകളില്‍ സുവിശേഷത്തിനു പരിമിതികളുണ്ട്. മധ്യഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിലും കലാപങ്ങളിലും, തീവ്രവാദി ആക്രമണങ്ങളിലും മനം നൊന്തു രക്ഷപെട്ട് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന […]

Continue Reading

എറിത്രിയയില്‍ 100 വിശ്വാസികളെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ 100 വിശ്വാസികളെ അറസ്റ്റു ചെയ്തു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ 100 ക്രൈസ്തവരെ അറസ്റ്റു ചെയ്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സഭായോഗം നടത്തിയതിന് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് അറസ്റ്റ്.   അറസ്റ്റു ചെയ്യപ്പെട്ടവരെ സര്‍ക്കാരിന്റെ സ്റ്റോറേജ് കണ്ടെയ്നറുകളില്‍ പൂട്ടിയിട്ടിരിക്കുകയാണ്. കപ്പലിലും മറ്റും ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള കണ്ടെയ്നറുകള്‍ താല്‍ക്കാലിക ജയിലുകളാക്കി തടവു പുള്ളികളെ ഇതിനകത്തിട്ടു പൂട്ടിയിടാറുണ്ട്.   ശ്വാസം കിട്ടത്തക്ക രീതിയില്‍ ചെറിയ വെന്റിലേറ്റര്‍ മാത്രമുള്ള ഇത്തരം കണ്ടെയ്നറുകള്‍ കനത്ത ചൂടു സമയത്തും തണല്‍ […]

Continue Reading

വിശ്വാസികളെ പാമ്പുകളെയും, എലികളെയും തീറ്റിക്കുന്ന പാസ്റ്റര്‍ രക്ഷയ്ക്കായി കേഴുന്നു

വിശ്വാസികളെ പാമ്പുകളെയും, എലികളെയും തീറ്റിക്കുന്ന പാസ്റ്റര്‍ രക്ഷയ്ക്കായി കേഴുന്നു സോഷങ്ങുവേ: ശുശ്രൂഷയ്ക്കിടയില്‍ വിശ്വാസികളെ പാമ്പുകളെയും എലികളെയും തീറ്റിച്ച പാസ്റ്റര്‍ രക്ഷയ്ക്കായി മറ്റൊരു പാസ്റ്ററെ സന്ദര്‍ശിച്ചു.   സൌത്ത് ആഫ്രിക്കയിലെ ഉണര്‍വ്വു പാസ്റ്ററാണ് 24 കാരന്‍ പെനുവേല്‍ മങ്കുനി. ഇദ്ദേഹത്തിന് വിശ്രമമില്ലാത്ത ശുശ്രൂഷകളായിരുന്നു. അത്ഭുത വിടുതലും, രോഗശാന്തിയുമൊക്കെയുണ്ടെന്ന് അവകാശപ്പെട്ട് നടത്തുന്ന ന്യൂജെനറേഷന്‍ സ്റ്റൈല്‍ ശുശ്രൂഷയാണ് വിചിത്രം. ജീവനുള്ള പാമ്പുകളെയും എലികളെയും മറ്റു ക്ഷുദ്ര ജീവികളെയും തന്റെ ശുശ്രൂഷകള്‍ക്കിടയില്‍ വിശ്വാസികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതായിരുന്നു തന്റെ ‘കൃപാവര ശുശ്രൂഷ’. തന്റെ എന്‍ഡ് […]

Continue Reading

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍ വിട്ടന്‍ബര്‍ഗ്: ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ സ്വന്തം മക്കളാണ്. ദൈവീക അനുഗ്രഹങ്ങള്‍ ദൈവമക്കളുടെ അവകാശമാണ്. ദൈവം തന്റെ മക്കളെ നേരിട്ടും അവന്റെ അഭിഷിക്തരില്‍ കൂടിയും അനുഗ്രഹിക്കുന്നു.   ദൈവജനത്തെ നയിക്കുവാനും ദൈവിക ശിക്ഷണത്തിലൂടെ അഭ്യസിപ്പിച്ച് വഴി നടത്തുവാനുമായി ദൈവം കാലാകാലങ്ങളില്‍ തന്റെ അഭിഷിക്തന്മാരെ തിരഞ്ഞെടുത്തു നിയോഗിക്കുന്നു. അവര്‍ പുരോഹിതന്മാരും, പ്രവാചകന്മാരും, ഇടയന്മാരും, വചനം പഠിപ്പിക്കുന്നവരുമൊക്കെയാണ്. അതായത് യഥാര്‍ത്ഥ മനുഷ്യര്‍ ‍.   ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടികപ്പെട്ട ആദാമ്യ വര്‍ഗ്ഗത്തിന്റെ വംശ പാരമ്പര്യത്തില്‍പ്പെട്ട […]

Continue Reading

അനുമതിയില്ലാതെ സഭായോഗം കൂടി; എറിത്രിയയില്‍ വിശ്വാസികളെ അറസ്റ്റു ചെയ്തു

അനുമതിയില്ലാതെ സഭായോഗം കൂടി; എറിത്രിയയില്‍ വിശ്വാസികളെ അറസ്റ്റു ചെയ്തു ഗിണ്ട: സര്‍ക്കാരിന്റെ അനുമതിയില്ലാതെ വീട്ടില്‍ സഭായോഗം നടത്തിയതിന് 10 വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കി.   കഴിഞ്ഞ ആഴ്ച ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയിലെ വടക്കു കിഴക്കന്‍ നഗരമായ ഗിണ്ടയിലാണ് പോലീസ് നടപടിയുണ്ടായത്. ഒരു ഭവനത്തില്‍ സഭായോഗം നടത്തുകയായിരുന്ന വിശ്വാസികളെ പോലീസ് റെയ്ഡു നടത്തി അറസ്റ്റു ചെയ്യുകയായിരുന്നു.   6 പുരുഷന്മാരും 4 സ്ത്രീകളുമടങ്ങിയ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് ഭക്ഷണം പോലും നല്‍കാതെ പീഢിപ്പിക്കുകയാണ്. ഇതേ […]

Continue Reading

ഉത്തര കൊറിയന്‍ ഏകാധിപതി ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ: യു.എസ്. സെനറ്റര്‍

ഉത്തര കൊറിയന്‍ ഏകാധിപതി ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ: യു.എസ്. സെനറ്റര്‍ വാഷിംഗ്ടണ്‍ ‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ എന്നു പ്രമുഖ ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകന്‍ ‍.   യേശുവിനെ കുടുക്കുവാനായി പരീശ പ്രമാണി, ഗുരോ ന്യായപ്രമാണത്തില്‍ ഏതു കല്‍പ്പന വലിയതെന്നു ചേദിച്ചതിനു, യേശു നല്‍കിയ മറുപടിയില്‍ ” നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണ ആത്മാവോടും, പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം” […]

Continue Reading

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവന് ജീവപര്യന്തം ജയില്‍ ശിക്ഷ

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവന് ജീവപര്യന്തം ജയില്‍ ശിക്ഷ റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി നടത്തിയ കേസില്‍ ക്രൈസ്തവന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.   സാഫര്‍ ഭട്ടിനാണ് കഴിഞ്ഞ ദിവസം തടവുശിക്ഷ ലഭിച്ചത്. 2012-ലാണ് കേസിനാസ്പദമായ കുറ്റം ചുമത്തപ്പെട്ട് സാഫര്‍ അറസ്റ്റിലായത്. സാഫറിന്റെ മൊബൈല്‍ ഫോണില്‍നിന്നും ഇസ്ലാം മതത്തെ അവഹേളിച്ചു എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.   അന്നുമുതല്‍ ആടിയാല ജയിലില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രില്‍ 24-നും മെയ് […]

Continue Reading

യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുരാതന റോഡ് ഗവേഷകര്‍ കണ്ടെത്തി

യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുരാതന റോഡ് ഗവേഷകര്‍ കണ്ടെത്തി യെരുശലേം: യെരുശലേമിന്റെ പുനര്‍ സമാഗമനത്തിന്റെ 50-ാം വാര്‍ഷികം യിസ്രായേല്‍ ആഘോഷിക്കുന്ന ഈ ആഴ്ചയില്‍ ലോക ക്രൈസ്തവ ജനതയ്ക്കു കൂടി അഭിമാനിക്കാവുന്ന ഏറ്റവും വലിയ ഒരു ചരിത്ര വാര്‍ത്തകൂടി പുറത്തു വന്നിരിക്കുകയാണ്.   2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക രക്ഷകനായി ഭൂമിയില്‍ ജാതനായി, മനുഷ്യ വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി യാത്ര ചെയ്ത യേശുക്രിസ്തുവിന്റെ പാദസ്പര്‍ശനമേറ്റ റോഡ് യെരുശലേമില്‍ കണ്ടെത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്.   രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ചരിത്ര പ്രസിദ്ധമായ റോഡിന്റെ […]

Continue Reading

കെനിയയില്‍ പെന്തക്കോസ്തു വിശ്വാസിയായ തൊഴിലാളിയെ വെടിവെച്ചുകൊന്നു

കെനിയയില്‍ പെന്തക്കോസ്തു വിശ്വാസിയായ തൊഴിലാളിയെ വെടിവെച്ചുകൊന്നു നെയ്റോബി: കെനിയയില്‍ കല്ലുവെട്ടു തൊഴിലാളികളായ രണ്ടുപോരെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. മെയ് 12-ന് കെനിയയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ സൊമാലിയ അതിര്‍ത്തി ഗ്രാമമായ എല്‍വേകില്‍ആണ് സംഭവം.   കമ്പനി ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കല്ലുവെട്ടി എടുക്കുന്ന ജോലി ചെയ്തുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ആഫ്രിക്കന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലെ അംഗമായ ദലാമ ഒട്ടീനോയാണ് കൊല്ലപ്പെട്ട വിശ്വാസി. മറ്റേ വ്യക്തി അമുസ്ലീമാണ്. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരമില്ല. ആയുധ ധാരികളായ 5 തീവ്രവാദികള്‍ വാഹനത്തിലെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. […]

Continue Reading

“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍

“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍ ബിലാസ്പൂര്‍ ‍: “യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും”, ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ ഉറച്ച വാക്കുകളാണിത്.   ഇത് വെറുതെ പറയുന്നതല്ല, ചങ്കൂറ്റത്തോടെ അധികാരികളോടുതന്നെയാണ് പറയുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ സീസണില്‍ ഛത്തീസ്ഗഡിലെ ബിലാസ്പൂരിനടുത്ത് ജൂണ്‍വാണി ഗ്രാമത്തിലെ ഒരു പ്രാദേശിക ദൈവസഭയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ യആരാധിച്ചതിന്റെ പേരില്‍ ചില ഹിന്ദു മതമൌലികവാദികളുടെ ഇടപെടലിനെത്തുടര്‍ന്നു പോലീസ് കേസായി. തുടര്‍ന്ന് ഭരണകൂടം ഇവര്‍ക്ക് […]

Continue Reading