ഉത്തര കൊറിയന്‍ ഏകാധിപതി ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ: യു.എസ്. സെനറ്റര്‍

Breaking News Global

ഉത്തര കൊറിയന്‍ ഏകാധിപതി ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ: യു.എസ്. സെനറ്റര്‍
വാഷിംഗ്ടണ്‍ ‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ബൈബിളിലെ 2 വാക്യങ്ങളെ എന്നു പ്രമുഖ ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകന്‍ ‍.

 

യേശുവിനെ കുടുക്കുവാനായി പരീശ പ്രമാണി, ഗുരോ ന്യായപ്രമാണത്തില്‍ ഏതു കല്‍പ്പന വലിയതെന്നു ചേദിച്ചതിനു, യേശു നല്‍കിയ മറുപടിയില്‍ ” നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണ ആത്മാവോടും, പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം” ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‍പ്പനയെന്നും, രണ്ടാമത്തേത് ” കൂട്ടുകാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം” (മത്തായി 22: 35-38). എന്നുമുള്ള രണ്ടു വാക്യങ്ങളെയാണ് ഈ ഏകാധിപതി ഭയക്കുന്നതെന്നും സെനറ്റര്‍ ജെയിംസ് ലാങ്ക്ഫോര്‍ഡ് പറഞ്ഞു.

 

2017-ലെ ക്യാപിറ്റല്‍ ഹില്‍ അഡ്വക്കസി ദിനത്തില്‍ ഉത്തര കൊറിയന്‍ സ്വാതന്ത്യ്ര പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെയിംസ് ലാങ്ക് ഫോര്‍ഡ്. ക്രൈസ്തവ പീഢനങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയ സുവിശഷത്തിന് ഏതിരാണ്.

 

നിരവധി ആളുകളെ കൊന്നൊടുക്കി, ആയിരങ്ങളെ ജയിലിലടച്ചു. യേശു ജനത്തോട് ആവശ്യപ്പെടുന്നത് ലളിതമായ ഒരു കല്‍പനയാണ്. എന്നാല്‍ അതിനെ അംഗീകരിക്കുവാന്‍ കിമ്മിനു കഴിയുന്നില്ല മാത്രമല്ല അതിനെ ഭയക്കുന്നു.

Leave a Reply

Your email address will not be published.