പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവന് ജീവപര്യന്തം ജയില്‍ ശിക്ഷ
റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ചുമത്തി നടത്തിയ കേസില്‍ ക്രൈസ്തവന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സാഫര്‍ ഭട്ടിനാണ് കഴിഞ്ഞ ദിവസം തടവുശിക്ഷ ലഭിച്ചത്. 2012-ലാണ് കേസിനാസ്പദമായ കുറ്റം ചുമത്തപ്പെട്ട് സാഫര്‍ അറസ്റ്റിലായത്. സാഫറിന്റെ മൊബൈല്‍ ഫോണില്‍നിന്നും ഇസ്ലാം മതത്തെ അവഹേളിച്ചു എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
അന്നുമുതല്‍ ആടിയാല ജയിലില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രില്‍ 24-നും മെയ് 3-നും നടന്നു. ഇതിനുശേഷമായി റാവല്‍ പിണ്ടി കോടതിയാണ് സാഫര്‍ മതനിന്ദ നടത്തിയെന്ന് കുറ്റം ചുമത്തി ജീവപര്യന്തം തടവിനു വിധിച്ചത്.
എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും സാഫര്‍ ശിക്ഷിക്കപ്പെട്ടെന്ന് സാഫറിന്റെ കുടുംബം ആരോപിച്ചു. കോടതി വിധിയ്ക്കെതിരെ ക്രിസ്ത്യന്‍ ചാരിറ്റിയും നിയമ സഹായ സംഘടനയുമായ സി.എല്‍ .എ.എ.എസ്. സാഫറിന്റെ നീതിക്കായി രംഗത്തുവന്നു. ലാഹോര്‍ ഹൈക്കോടതയിലില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചു.

