ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളത്തിനു ചുവപ്പുനിറം

ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളത്തിനു ചുവപ്പുനിറം

ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളത്തിനു ചുവപ്പുനിറം അമ്മാന്‍ ‍: യോര്‍ദ്ദാനിലെ മഹാ അത്ഭുതമായ ചാവുകടലിനു സമീപമുള്ള കുളത്തിലെ വെള്ളം ചുവപ്പു നിറമായി. ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അധികൃതര്‍ ‍. അടുത്ത സമയത്താണ് വെള്ളത്തിനു ചുവന്ന നിറം ഉള്ളതായി ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് യോര്‍ദ്ദാന്‍ താഴ്വര അതോറിട്ടി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഒരു തരം പായലും, ഇരുമ്പ്, ഓക്സൈഡ് എന്നിവയുടെ സാന്നിദ്ധ്യവും വെള്ളത്തില്‍ കണ്ടെത്തി. ഇത് സൂര്യപ്രകാശം ഏറ്റു കഴിയുമ്പോള്‍ ഉണ്ടാകുന്ന രാസമാറ്റമാണ് വെള്ളത്തിനു […]

Continue Reading
അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു

അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു

അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നതോടുകൂടി പുറം രാജ്യത്തേക്കു രക്ഷപെടാനായി അതിര്‍ത്തിയിലെത്തിയ കുടുംബത്തിലെ നാലു പുരുഷന്മാരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. എഫ്.എം.ഐ.യുടെ നെഹെമ്യാവ് ആണ് ഈ വിവരം പുറത്തു വിട്ടത്. കുടുംബം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും നിങ്ങള്‍ മുസ്ളീങ്ങള്‍ ആണോ എന്നു ചോദിച്ചു, അല്ല ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു മറുപടി നല്‍കിയപ്പോള്‍ നാലു പുരുഷന്മാരെ തീവ്രവാദികള്‍ കൊല്ലുകയായിരുന്നു. ഈ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും പോകുവാന്‍ അനുവദിക്കുകയും […]

Continue Reading
യിസ്രായേലിന്റെ വജ്രായുധം 'അയണ്‍ ഡോമിന്' യു.എസിന്റെ 100 കോടി ഡോളര്‍ കൂടി

യിസ്രായേലിന്റെ വജ്രായുധം ‘അയണ്‍ ഡോമിന്’ യു.എസിന്റെ 100 കോടി ഡോളര്‍ കൂടി

യിസ്രായേലിന്റെ വജ്രായുധം ‘അയണ്‍ ഡോമിന്’ യു.എസിന്റെ 100 കോടി ഡോളര്‍ കൂടി വാഷിംഗ്ടണ്‍ ‍: ലോകത്തുതന്നെ ഏറ്റവും ശക്തമായ യിസ്രായേലിന്റെ ആയുധമായ അയണ്‍ ഡോം മിസൈലിന് അമേരിക്കയുടെ 100 കോടി ഡോളര്‍ കൂടി അധിക സഹായം നല്‍കാന്‍ യു.എസ്. പ്രതിനിധി സഭയുടെ അംഗീകാരം. യിസ്രായേലിന്റെ സൈനിക ആവശ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന വാര്‍ഷിക സഹായത്തിനു പുറമെയാണിത്. ധനസഹായം അനുവദിച്ചുള്ള ബില്‍ ഇനി സെനറ്റിലെത്തണം. ബില്ലിനു കാര്യമായ എതിര്‍പ്പുകളൊന്നും സെനറ്റില്‍ ഉണ്ടാകാനിടയില്ല. ശേഷം പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെക്കുന്നതോടെ അധിക ധനസഹായം […]

Continue Reading
ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു

ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു

ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു റിയാദ്: അല്‍ഖ്വയ്ദ തലവനും 9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചെയ്തികള്‍ക്ക് മകന്‍ ലോകത്തോട് മാപ്പു ചോഗിക്കുന്നു. യിസ്രായേലിലെ ഒരു മാധ്യമത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് 40 കാരനായ മകന്‍ ഒമര്‍ ബിന്‍ ലാദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദയുടെ നേതൃത്വം താന്‍ ഏറ്റെടുക്കണണെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്നും എന്നാല്‍ തനിക്ക് അതില്‍ താല്‍പ്പര്യമില്ലായിരുന്നെന്നും ഒമര്‍ വെളിപ്പെടുത്തി. ഒരിക്കല്‍ തന്നോടും മറ്റു മക്കളോടും രക്തസാക്ഷിയാകാന്‍ ആവശ്യപ്പെട്ടതോടെ മനം […]

Continue Reading
ക്രിസ്ത്യന്‍ സ്കൂളിലെ 32 കുട്ടികളെ ആയുധധാരികള്‍ വിട്ടയച്ചു.

ക്രിസ്ത്യന്‍ സ്കൂളിലെ 32 കുട്ടികളെ ആയുധധാരികള്‍ വിട്ടയച്ചു.

നൈജീരിയന്‍ ക്രിസ്ത്യന്‍ സ്കൂളിലെ 32 കുട്ടികളെ ആയുധധാരികള്‍ വിട്ടയച്ചു. കടുന: നൈജീരിയായിലെ ക്രിസ്ത്യന്‍ ബോര്‍ഡിംഗ് സ്കൂളില്‍നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളില്‍ 32 പേരെ വിട്ടയച്ചു. കഡുന സംസ്ഥാനത്തെ ദാമിഷയിലെ ബെഥേല്‍ ബാപ്റ്റിസ്റ്റ് ഹൈസ്കൂളില്‍നിന്നും കഴിഞ്ഞ ജൂലൈ 5-നായിരുന്നു തോക്കുധാരികളായ അക്രമികള്‍ 120 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയത്. 52 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ആഗസ്റ്റ് 27-ന് കുട്ടികളെ മോചിപ്പിച്ചത്. ഇതില്‍ 28 പേരെ ജൂലൈ 25-നു മോചിപ്പിച്ചിരുന്നു. രോഗബാധിതരായ 15 കുട്ടികളെ ആഗസ്റ്റ് 22-നും വിട്ടയച്ചിരുന്നു. ചില […]

Continue Reading
പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്ക്

പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്ക്

പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്ക് റോം: ശുദ്ധമായ പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വെറും 87 രൂപയ്ക്ക് വീട് വില്‍പ്പനയ്ക്ക്. ഇങ്ങനെയൊരു അറിയിപ്പ് കണ്ടാല്‍ ആരും ഒരു പക്ഷേ വിശ്വസിക്കുകയില്ല. എന്നാല്‍ ഇത് സത്യമാണ്. ഇറ്റലിയിലെ അതിമനോഹരമായ ഒരു ഗ്രാമമായ മയന്‍സയിലാണ് ഈ ഓഫര്‍ ‍. റോമില്‍നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മയന്‍സ ജനവാസം കുറഞ്ഞ ഒരു ഗ്രാമമാണ്. ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറുന്നത് തടയുകയാണ് അധികാരികളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് […]

Continue Reading
ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

ക്യൂബന്‍ ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു ഹവാന: ക്യൂബയില്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് അറസ്റ്റ് വരിച്ച് രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ ലോറന്‍സോ റോസലസ് ഫജാര്‍ഡോ (50) യുടെ മോചനത്തിനായി അധികാരികള്‍ക്കു നല്‍കുന്ന പെറ്റീഷനില്‍ വിശ്വാസികളുടെ ഒപ്പു ശേഖരണം നടക്കുന്നു. കഴിഞ്ഞ ജൂലൈ 11-ന് പാല്‍മ സോറിയാനോയില്‍ ആയിരക്കണക്കിനു ക്യൂബക്കാര്‍ സമാധാന പ്രതിഷേധ റാലി നടത്തിയിരുന്നു. കോവിഡ് മഹാമാരിയില്‍ രാജ്യത്ത് മരുന്നു ക്ഷാമവും, ഭക്ഷ്യ ക്ഷാമവും ഉണ്ടായിരുന്നു. ഇത് പരിഹരിക്കണണെന്നാവശ്യപ്പെട്ട് […]

Continue Reading
പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു

അഫ്ഗാനിലെ ഭരണമാറ്റം: പാക്കിസ്ഥാനിലെ ചര്‍ച്ചുകള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിച്ചു ഇസ്ളാമബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തിരികെ വന്നതിനെത്തുടര്‍ന്ന് അയല്‍ രാജ്യമായ പാക്കിസ്ഥാനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അധികാരികള്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ ആയുധധാരികളായ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. തീവ്രവാദികളുടെ ആക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. താലിബാന്‍ ഭരണത്തില്‍ വരുന്നതിനു മുമ്പും പാക്കിസ്ഥാനില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ചര്‍ച്ചുകളില്‍ നിരീക്ഷണ ക്യാമറ, അകത്തേക്കു പ്രവേശിക്കുന്നവര്‍ക്കു തിരിച്ചറിയല്‍ പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ […]

Continue Reading
മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍ വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍ ‍, അയല്‍പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ? പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന […]

Continue Reading
വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ്

വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ്

വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ് വാഷിംഗ്ടണ്‍ ‍: വാക്സിന്‍ എടുക്കാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സെനാരോയെ അകത്തു പ്രവേശിപ്പിക്കാതെ റസ്റ്റോറന്റ് അധികൃതര്‍ ‍. ന്യുയോര്‍ക്ക് സിറ്റിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പ്രസിഡന്റും സംഘവും റെസ്റ്റോറന്റിനു പുറത്തുനിന്ന് പിസ കഴിച്ചു വിശപ്പടക്കി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ന്യുയോര്‍ക്കിലെത്തിയത്. വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. വാക്സിന്റെ സഹായമില്ലാതെതന്നെ […]

Continue Reading