നൈജീരിയന്‍ ക്രിസ്ത്യന്‍ സ്കൂളിലെ 32 കുട്ടികളെ ആയുധധാരികള്‍ വിട്ടയച്ചു.
കടുന: നൈജീരിയായിലെ ക്രിസ്ത്യന്‍ ബോര്‍ഡിംഗ് സ്കൂളില്‍നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളില്‍ 32 പേരെ വിട്ടയച്ചു.
കഡുന സംസ്ഥാനത്തെ ദാമിഷയിലെ ബെഥേല്‍ ബാപ്റ്റിസ്റ്റ് ഹൈസ്കൂളില്‍നിന്നും കഴിഞ്ഞ ജൂലൈ 5-നായിരുന്നു തോക്കുധാരികളായ അക്രമികള്‍ 120 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയത്. 52 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ആഗസ്റ്റ് 27-ന് കുട്ടികളെ മോചിപ്പിച്ചത്.
ഇതില്‍ 28 പേരെ ജൂലൈ 25-നു മോചിപ്പിച്ചിരുന്നു. രോഗബാധിതരായ 15 കുട്ടികളെ ആഗസ്റ്റ് 22-നും വിട്ടയച്ചിരുന്നു. ചില കുട്ടികള്‍ തന്ത്രപരമായി രക്ഷപെടുകയുണ്ടായി. ബാക്കി അവശേഷിക്കുന്ന 31 കുട്ടികള്‍ ഇപ്പോഴും അക്രമികളുടെ തടവിലാണെന്നു ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ സംസ്ഥാന ചെയര്‍മാന്‍ പാസ്റ്റര്‍ ജോണ്‍ ജോസഫ് ഹയാബ് അറിയിച്ചു.
ദൈവമക്കളുടെ ശക്തമായ പ്രാര്‍ത്ഥനയിലാണ് കുട്ടികളെ ദീര്‍ഘനാളത്തെ രഹസ്യ തടവറയില്‍നിന്നും കര്‍ത്താവ് മോചിപ്പിച്ചതെന്നു പറഞ്ഞു. ബാക്കിയുള്ള കുട്ടികളുടെ മോചനത്തിനായും നമ്മള്‍ പ്രാര്‍ത്ഥന തുടരണമെന്നും പാസ്റ്റര്‍ ഓര്‍പ്പിച്ചു.

