വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ്

വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ്

Breaking News USA

വാക്സിന്‍ എടുത്തില്ല; ബ്രസീല്‍ പ്രസിഡന്റിനെ പുറത്തു നിര്‍ത്തി റസ്റ്റോറന്റ്
വാഷിംഗ്ടണ്‍ ‍: വാക്സിന്‍ എടുക്കാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സെനാരോയെ അകത്തു പ്രവേശിപ്പിക്കാതെ റസ്റ്റോറന്റ് അധികൃതര്‍ ‍.

ന്യുയോര്‍ക്ക് സിറ്റിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പ്രസിഡന്റും സംഘവും റെസ്റ്റോറന്റിനു പുറത്തുനിന്ന് പിസ കഴിച്ചു വിശപ്പടക്കി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ന്യുയോര്‍ക്കിലെത്തിയത്. വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്.

വാക്സിന്റെ സഹായമില്ലാതെതന്നെ കോവിഡിനെ പ്രതിരോധിക്കതാന്‍ തനിക്കു ശേഷിയുണ്ടെന്നാണ് പ്രസിഡന്റിന്റെ വാദം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.