ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു

ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു

Africa Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ രണ്ടാമത് ആഫ്രിക്കന്‍ രാജ്യമായ സോമാലിയയാണ്.

ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യം. ഇവിടെ കര്‍ത്താവിനെ കണ്ടുമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ക്രിസ്മയോ നിവാസിയായ ഫാത്തുമ ജുമ 2024-ല്‍ ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നത് രഹസ്യമായിട്ടാണ് .

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25-ന്. തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം ഒരു രഹസ്യ സഭാ യോഗത്തില്‍ പങ്കെടുത്തു. അവിടെവച്ച് കേട്ട ദൈവവചനം നിമിത്തം ജുമയുടെ കണ്ണില്‍നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകി. അമ്മയുടെ വൈകാരിക അവസ്ഥയില്‍ പരിഭ്രാന്തരായ അവരുടെ 7-ഉം 9-ഉം വയസ്സുള്ള പെണ്‍മക്കള്‍ വീട്ടിലേക്ക് എത്തി പിതാവായ ഇബ്രാഹിമിനെ വിവരം അറിയിച്ചു. അദ്ദഹം തങ്ങളുടെ 13 വയസുള്ള മകനെ അമ്മയെകൂട്ടി വരുവാന്‍ അയച്ചു.

മകന്‍ എത്തിയപ്പോഴും മാതാവ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങാതിരുന്നപ്പോള്‍ ഭര്‍ത്താവ് മുഹമ്മദ് ജുമായെ തേടി എത്തി. എന്നാല്‍ ഞാന്‍ കര്‍ത്താവായ് യേശുവിനെ കണ്ടുമുട്ടിയെന്നും പറഞ്ഞ് ജുമ ഭര്‍ത്താവിനോടൊപ്പം വീട്ടിലെത്തി.

പരസ്യമായ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഭര്‍ത്താവ് ജുമയെ വിലക്കി. രഹസ്യമായി വിശ്വാസം ആചരിക്കുകയാണെങ്കില്‍ കുഴപ്പമില്ലെന്നും പറഞ്ഞു.

അങ്ങനെ നാളുകള്‍ കഴിഞ്ഞപ്പോള്‍ രഹസ്യമായി കര്‍ത്താവിനെ അറിഞ്ഞ് ജീവിച്ചിരിക്കുന്നത് നല്ലതല്ലെന്നു പറഞ്ഞ് ജുമ വീട്ടില്‍നിന്നും കൂട്ടായ്മക്കായി മറ്റൊരു സ്ഥലത്തേക്കു പോയി. പരസ്യമായി കര്‍ത്താവിനെ ആരാധിക്കുന്ന വിവരം നാട്ടുകാര്‍ അറിഞ്ഞാല്‍ അപകടമാണെന്നു കരുതിയാണ് യുവതി നാടുവിട്ടത്.

എന്നാല്‍ ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ഈ വേര്‍പിരിയലില്‍ ഭര്‍ത്താവ് ദുഖിച്ചിരുന്നു. പിന്നീട് ഭര്‍ത്താവ് ജുമായുടെയും കുട്ടികളുടെയും അടുത്ത് എത്തി.

ക്രിസ്തുമസ് കാലത്ത് ഭര്‍ത്താവും ജുമയും കുട്ടികളുമൊത്ത് കര്‍ത്താവിനെ ആരാധിക്കാന്‍ തുടങ്ങി. താന്‍ ക്രി,സ്തുവിനെ സ്വീകരിച്ചുവെന്ന് സഭയില്‍ സാക്ഷ്യം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും സ്വന്തം സ്ഥലത്തേക്കു പോകുവാന്‍ ഭയപ്പെട്ടിരുന്നു.

മുസ്ളീം സമൂഹം അറിഞ്ഞാല്‍ തങ്ങള്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുന്നു. മാത്രമല്ല ജീവിതച്ചിലവുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. ഇവര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.