വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം:  പാസ്റ്റർ എസ്.ഏബ്രഹാം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം ജെറിൻ റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ മൂന്നാം ദിനം കൊട്ടാരക്കര: വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവര...

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം
ജെറിൻ
റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ മൂന്നാം ദിനം

കൊട്ടാരക്കര: വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണമെന്ന് അഡയാർ സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു). ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.

കോട്ടയം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ പ്രസംഗിച്ചു.

ഇന്ന് രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് യുവജന മീറ്റിംഗ്, 5.45 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രാത്രി 10 ന് കാത്തിരിപ്പു യോഗം എന്നിവയും സമാപന ദിവസമായ നാളെ രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 70 ൽ പരം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

തിങ്കളാഴ്ച രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തുത്തുക്കുടി, നാസറേത്ത് എന്നി സെന്ററുകളിൽ നിന്നുള്ള പുതിയ
ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!