ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

Asia Breaking News Global

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷനെ നയിക്കാന്‍ യു.എസ്. സുവിശേഷകന്‍ ജോണി മൂര്‍

യിസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ താമസക്കാര്‍ക്ക് സഹായം നല്‍കുന്ന ഒരു ചാരിറ്റി സംഘടന അമേരിക്കന്‍ ആസ്ഥാനമായുള്ള ഒരു സുവിശേഷ നേതാവും അറിയപ്പെടുന്ന മതസ്വാതന്ത്ര്യ വക്താവുമായ റവ. ജോണി മൂറിനെ നിയമിച്ചു.

ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ റവ. ജോണി മൂറിനെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചതായി പ്രഖ്യാപിച്ചു.

പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ ജെഡിഎ വേള്‍ഡ് വൈഡിന്റെയും കോണ്‍ഗ്രസ് ഓഫ് ക്രിസ്ത്യന്‍ ലീഡേഴ്സിന്റെയും പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന മൂര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വികക്ഷി യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തില്‍ മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യിസ്രായേല്‍ വക്താവ് എന്ന നിലയില്‍ വര്‍ഷങ്ങളായി ഹമാസിന്റെ വിമര്‍ശകനുമാണ്.

2025 മെയ് 26-നു പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ജിഎച്ച്എഫ് അതിന്റെ സുരക്ഷിത വിതരണ സംവിധാനത്തിലൂടെ 7 ദശലക്ഷത്തിലധികം ഭക്ഷണ പൊതികള്‍ യാതൊരു അപകടവും കൂടാതെ വിതരണം ചെയ്തു. ചാരിറ്റി റിപ്പോര്‍ട്ടു ചെയ്യുന്നു.

ജിഎച്ച്എഫിന്റെ സ്ഥാപക സിഇഒ ജെയ്ക് വുഡ് രാജിവെച്ച് യിസ്രായേലിന്റെ നേതൃത്വത്തിലുള്ള വിതരണ പദ്ധതിയെ വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് 41 കാരനായ മൂറിനെ നിയമിച്ചത്.

സഹായ വിതരണങ്ങളില്‍ നല്ലൊരു ശതമാനവും അത് ഉദ്ദേശിച്ച ആളുകളിലേക്ക് എത്തുന്നില്ല . ഇത് നിരാശയും അസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു.

ഇനി വളരെ സൂഷ്മതയോടും കൃത്യതയോടും കൂടി സഹായ ഹസ്തം ഉറപ്പാക്കും. ജിഎച്ച്എഫ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.