ഇറാന്‍ പാസ്റ്റര്‍ ബന്‍ഹമിനു താല്‍ക്കാലിക ജാമ്യം അനുവദിച്ചു

Breaking News Middle East

ഇറാന്‍ പാസ്റ്റര്‍ ബന്‍ഹമിനു താല്‍ക്കാലിക ജാമ്യം അനുവദിച്ചു
ടെഹ്റാന്‍ന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് കുറ്റം ആരോപിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചു വരുന്ന പാസ്റ്റര്‍ ബന്‍ഹം ഇറാനിക്ക് 15 ദിവസത്തേക്കു ജാമ്യം അനുവദിച്ചു.

 

കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിനു 40,000 യു.എസ്. ഡോളര്‍ ജാമ്യത്തുകയിലാണ് താല്‍ക്കാലിക മോചനം അനുവദിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കണ്ടതിനുശേഷം ജൂലൈ 19-ന് തിരികെ ജയിലില്‍ എത്തണം. 2010 ഏപ്രില്‍ മാസത്തിലാണ് ബന്‍ഹം ജയിലില്‍ ആയത്.

 

നാലു വര്‍ഷത്തിനുശേഷം ആദ്യമായാണ് വീട്ടില്‍ എത്തുന്നത്. ഇസ്ളാംമതത്തില്‍നിന്നു രക്ഷിക്കപ്പെട്ടുവന്ന ബന്‍ഹം പാസ്റ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇറാന്‍ ദേശീയ സുരക്ഷാ സേന അറസ്റ്റു ചെയ്തത്.

1 thought on “ഇറാന്‍ പാസ്റ്റര്‍ ബന്‍ഹമിനു താല്‍ക്കാലിക ജാമ്യം അനുവദിച്ചു

Leave a Reply

Your email address will not be published.