കണ്ണടച്ചാലും കാണാന്‍ കഴിയുന്ന അത്ഭുത കണ്ണാടികള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

കണ്ണടച്ചാലും കാണാന്‍ കഴിയുന്ന അത്ഭുത കണ്ണാടികള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Health

കണ്ണടച്ചാലും കാണാന്‍ കഴിയുന്ന അത്ഭുത കണ്ണാടികള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

വാര്‍ത്തയുടെ തലക്കെട്ട് കണ്ടാല്‍ ഏവരും അതിശയിച്ചുപോകും. സത്യമാണ്. ഇരുട്ടിലുള്ള ഒരു വസ്തുവിനെ നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു ലെന്‍സ് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഈ ലെന്‍സ് ഉപയോഗിച്ചാല്‍ നമുക്ക് ഇരുട്ടിലുള്ള വസ്തുവിനെയും ശരിയായി കാണാം.

മാത്രമല്ല നമ്മള്‍ ഈ കണ്ണട വച്ചിട്ട് കണ്ണ് അടച്ചു പിടിച്ചാലും മുന്നിലുള്ള വസ്തുവിനെ കാണാമത്രെ. സൂപ്പര്‍ വിഷന്റെ അത്ഭുത കഥയാണ് ചൈനയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വ്വകലാശാലയില്‍നിന്നും പുറത്തു വരുന്നത്.

ഇന്‍ഫ്രാറെഡ് തരംഗ ദൈര്‍ഘ്യത്തില്‍ക്കൂടി കാഴ്ച സാദ്ധ്യമാകുന്ന തരം ഗ്ളാസുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്റെ കാഴ്ച ശക്തി എന്നത് ദൃശ്യ പ്രകാശ തരംഗ ദൈര്‍ഘ്യത്തില്‍ മാത്രമാണ് സാദ്ധ്യമാകുന്നത്.

അതിന്റെ തരംഗ ദൈര്‍ഘ്യം കണക്കാക്കിയിരിക്കുന്നത് 380-700 നാനോമീറ്റര്‍ ആണ് എന്നാല്‍ അതിനു മുകളില്‍ ഏതാണ്ട് 1600 നാനോമീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ളതാണ് ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ക്കുള്ളത്.

ആ തരംഗ ദൈര്‍ഘ്യത്തിലൂടെ വസ്തുക്കളുടെ കാഴ്ച സാദ്ധ്യമാക്കുകയാണ് ഈ ഗ്ളാസുകള്‍. ഇത്തരം ഗ്ളാസുകള്‍ ഉപയോഗിക്കുമ്പോള്‍ നോക്കിക്കാണുന്ന വസ്തുവിന്റെ നിറം, ആകൃതി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നു.

വര്‍ണാന്ധത പോലുള്ള അസുഖങ്ങളുള്ളഴര്‍ക്ക് ഇത്തരം ഗ്ളാസുകള്‍ ഉപകാരപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.