“സുവിശേഷത്തെ തടയാനാവില്ല”; യുദ്ധ സമയത്ത് ആയിരക്കണക്കിനു ആളുകള്‍ വിശ്വാസത്തിലേക്ക് വരുന്നുവെന്ന് യുക്രൈന്‍ പാസ്റ്റര്‍
ക്വീവ്: യുദ്ധം യുക്രൈനെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് അവശിഷ്ടങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു ആത്മീയ പുനരുജ്ജീവനം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യുക്രേനിയന്‍ സുവിശേഷകനായ പാസ്റ്റര്‍ ഡേവിഡ് കാര്‍ച്ച.
മെയ് 29-ന് ജര്‍മ്മനിയിലെ ബെര്‍ലനില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഇവാഞ്ചലിസത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ച്ച.
യുക്രൈനിലുടനീളമുള്ള ചര്‍ച്ചുകള്‍ പ്രത്യാശയുടെ ദീപസ്തംഭങ്ങളായി മാറിയെന്നും രാജ്യം ആഴത്തിലുള്ള ശാരീരികവും വൈകാരികവുമായ കഷ്ടപ്പാടുകള്‍ സഹിക്കുമ്പോഴും ആയിരക്കണക്കിനു ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുകയാണെന്നും വിവരിച്ചു.
സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പ്രാങ്ക്ളിന്‍ ഗ്രഹാം ബെര്‍ലിനില്‍ യുക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയെ സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗം നടന്നത്.
പ്രതിസന്ധികളെ നേരിടുമ്പോള്‍ സുവിശേഷം പ്രതിരോധശേഷിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ സന്ദേശത്തിനു ഇത് അടിവരയിടുന്നു.
സമാധാന കാലത്ത് സുവിശേഷം ശക്തമാണ്. എന്നാല്‍ യുദ്ധ കാലത്ത് അത് തടയാനാവില്ല. യുക്രൈനിലെ വിശാലമായ സുവിശേഷ വിഹിത സഭകളുടെ ആശംസകള്‍ ബെര്‍ലിന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് നല്‍കിക്കൊണ്ട് കാര്‍ച്ച തന്റെ പ്രാരംഭ പ്രസംഗത്തില്‍ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ റഷ്യയുടെ അധിനിവേശത്തിനുശേഷം യുക്രേനിയന്‍ സുവിശേഷകര്‍ ഒരു നിര്‍ണ്ണായക തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു.
തകര്‍ന്നു പാലായനം ചെയ്യുക, അല്ലെങ്കില്‍ അവരുടെ സഹനാട്ടുകാരുടെ കഷ്ടപ്പാടുകളില്‍ പങ്കുചേരുക. സഭയുടെ ദൌത്യം നിര്‍വ്വഹിക്കാനായി കഷ്ടപ്പാടുകളില്‍ പങ്കുചേര്‍ന്നു. കാര്‍ച്ച കൂട്ടിച്ചേര്‍ത്തു.

