മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം

മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം

Breaking News Top News

മനുഷ്യ ലോക റെക്കോര്‍ഡ് തകര്‍ത്ത് റോബോട്ടുകള്‍; ബീജിംഗ് മാരത്തണില്‍ ചരിത്ര വിജയം

ബീജിംഗ്: ഭൂമിയില്‍ മനുഷ്യ നിര്‍മ്മിത റോബോട്ടുകള്‍ തൊഴില്‍ രംഗത്തും പ്രധാന സ്ഥാനങ്ങളിലും മനുഷ്യരെത്തന്നെ പുറത്താക്കി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഹ്യൂമനോയിഡ് റോബോട്ടുകള്‍.

ഏപ്രില്‍ 19-ന് ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ സംഘടിപ്പിച്ച ബീജിംഗ് ഇ-ടൌണ്‍ ഹ്യുമനോയിഡ് റോബോട്ട് ഹാഫ് മരത്തണില്‍ മനുഷ്യരുടെ റെക്കോര്‍ഡ് തകര്‍ത്താണ് വിജയം കൊയ്തത്.

സുരക്ഷയ്ക്കുവേണ്ടി മനുഷ്യ കായിക താരങ്ങള്‍ക്കും റോബോട്ടുകള്‍ക്കും വേണ്ടിയുള്ള ട്രാക്കുകള്‍ വേലികെട്ടി തിരിച്ചിരുന്നു.

21.1 കിലോമീറ്റര്‍ ട്രാക്കില്‍ ഏകദേശം 12000 മനുഷ്യ ഓട്ടക്കാര്‍ക്കൊപ്പം നൂറിലധികം ഹ്യൂമനോയിഡ് റോബോട്ടുകളാണ് മാരത്തണില്‍ പങ്കെടുത്തത്.

ചൈനീസ് ടെക് കമ്പനിയായ ഓണര്‍ വികസിപ്പിച്ച ലൈറ്റിനിംഗ് എന്ന റോബോട്ടാണ് 50 മിനിറ്റ് 26 സെക്കന്റില്‍ 21.1 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി വിജയിച്ചത്.

കഴിഞ്ഞമാസം പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ഹാഫ് മാരത്തണില്‍ യുഗാണ്ടയുടെ ജേക്കബ് കീപ്പിമോ കുറിച്ച ലോക റെക്കോര്‍ഡാണ് തകര്‍ത്തത്.

മനുഷ്യനേക്കാള്‍ 7 മിനിറ്റ് വേഗത്തില്‍ ഓടി. മല്‍സരത്തില്‍ പങ്കെടുത്ത റോബോട്ടുകളില്‍ 40 ശതമാനവും സ്വയം നിയന്ത്രിതമായാണ് ഓടിയത്.

മറ്റുള്ളവ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കപ്പെടുകയും ചെയ്തു. മല്‍സരത്തില്‍ രണ്ടും മൂന്നും സ്ഥാനവും റോബോട്ടുകള്‍ സ്വന്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.