ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

Health

ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചില രോഗങ്ങള്‍ക്ക് നമ്മള്‍ ആന്റീ ബയോട്ടിക്കുകള്‍ കഴിക്കാറുണ്ട്. ആന്റീ ബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ടുതന്നെ ഈ സമയത്ത് ചില ആഹാര പദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് അവ താഴെ പറയുന്നു.

പാല്‍ ഉല്‍പ്പന്നങ്ങള്‍: പാല്‍ ഉല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റീ ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിനു കോട്ടം വരുത്തുന്നു.

ചിലര്‍ക്ക് ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇടയാകുന്നു.

ഇരുമ്പ് അടങ്ങിയ ആഹാരം: ആന്റീ ബയോട്ടിക് ഉപയോഗിക്കുമ്പോള്‍ അയണ്‍, കാല്‍സ്യം, സപ്ളിമെന്റുകള്‍ ഒഴിവാക്കുകയോ അവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം.

ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇലവര്‍ഗ്ഗങ്ങള്‍, നട്സ്, ചോക്ളേറ്റ് എന്നിവയുടെ ഉപയോഗങ്ങള്‍ കുറയ്ക്കുക.

നാരങ്ങാ, ഓറഞ്ച്. തക്കാളി, മുന്തിരി, ശീതള പാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും കഴിക്കരുത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.