വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

Health

വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

പയറു വര്‍ഗ്ഗങ്ങളില്‍ മുമ്പനാണ് വന്‍ പയര്‍. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് വന്‍ പയര്‍. 100 ഗ്രാം വന്‍ പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വന്‍ പയര്‍.

കൊഴുപ്പും കാലറിയും കുറഞ്ഞതായതുകൊണ്ടുതന്നെ ശാരീരിക ഭാരം കുറയ്ക്കാനും വന്‍ പയര്‍ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സൊല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു.

പൊട്ടാസ്യവും, മഗ്നീഷ്യവും ഹൃദയ ധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കുവാനും വന്‍ പയര്‍ സഹായിക്കുന്നു.

അന്നജവും ക്ഷക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍ പയര്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഭക്ഷ്യ നാരുകള്‍ മലബന്ധം അകറ്റുന്നു.

നിരോക്സികാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നി അകറ്റാനും സഹായിക്കും.

തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍ പയര്‍ സഹായിക്കും. മലാശയ അര്‍ബുദം തടയാനും വന്‍പയറിലെ മാംഗനീസ്, കാല്‍സ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപെറോസിസ് തടയുന്നു.

വന്‍പയറിനോടൊപ്പം ധാരാളം വെളുത്തുള്ളികൂടി ചേര്‍ത്താല്‍ ഗ്യാസ്ട്രബിളിനെ അകറ്റാം. മുളപ്പിച്ച് കഴിച്ചാല്‍ വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.