എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍

എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ കണ്‍വന്‍ഷന്‍ ബാംഗ്ലൂര്‍ എച്ച്.എം.ഐ. കര്‍ണ്ണാടക റീജിയന്‍ ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9-നു വൈകിട്ട് 6 മുതല്‍ 9 വരെ ഹൊറമാവിലുള്ള ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കും. പാസ്റ്റര്‍ വില്യം ഡാനിയേല്‍ മുഖ്യ പ്രഭാഷകനായിരിക്കും. പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി, ബ്രദര്‍ ജോണ്‍ പി.കെ. നൈനാന്‍ എന്നിവര്‍ പങ്കെടുക്കും. ‘സങ്കീര്‍ത്തനം’ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് 10-നു രാവിലെ 10 മണിക്ക് ബാംഗ്ലൂര്‍ ലഗേരയിലുള്ള ബെഗേഴ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സംഗീത പരിപാടിയും, വൈദ്യ സഹായ വിതരണവും, ബോധവല്‍ക്കരണ സെമിനാറും, […]

Continue Reading

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍ ടെഹ്റാന്‍ ‍: ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ സുരക്ഷാ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 25 വിശ്വാസികളെ അറസ്റ്റു ചെയ്തു. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മറ്റു മതക്കാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല. രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നതും, ആത്മീകമായ കൂടിവരവുകള്‍ നടത്തുന്നതും വിശ്വസികളുടെ ഭവനങ്ങളില്‍ത്തന്നെയാണ്. കെര്‍മാന്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ 25 വിശ്വാസികളാണ് അറസ്റ്റിലായത്. ഇവിടെ ബൈബിളുകള്‍ ‍, ക്രൈസ്തവ ഗ്രന്ഥങ്ങള്‍ ‍, മ്യൂസിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സഭാ ആരാധന നടത്തിവന്ന […]

Continue Reading

ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു

ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു ടെന്നസി: ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് ഗോഡ്) പുതിയതായി നിര്‍മ്മിച്ച് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണം ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ ഓവര്‍സീയര്‍ ടെന്നസി സ്റ്റേറ്റ് അഡിമിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. മിറ്റ്ച് കോര്‍ഡര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. 2007 ഫെബ്രുവരി 24-നായിരുന്നു ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ തുടക്കം. രാജന്‍ ചാക്കോ, സാമുവല്‍ അഞ്ചനാട്ട് എന്നിവര്‍ സ്ഥാപകാംഗങ്ങളും പാസ്റ്റര്‍ ഫിജോയി ജോണ്‍സണ്‍ പ്രധാന ശുശ്രൂഷകനുമാണ്.

Continue Reading

സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി

സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി റിയാദ്: സൗദി അറേബ്യയില്‍ ഭവനത്തില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ ഭരണകൂടം നാടു കടത്തി. കിഴക്കന്‍ പ്രവിശ്യയിലെ അസ്സീസ്പിയായില്‍ ഒരു ഭവനത്തില്‍ രഹസ്യ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 പേരെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ലബനോന്‍ സ്വദേശികളാണ്. പിന്നീട് എല്ലാവരേയും നാടു കടത്തി. ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി. സൗദിയില്‍ മറ്റു മതക്കാര്‍ക്ക് ആരാധനകളും പ്രാര്‍ത്ഥനാ യോഗങ്ങളും മറ്റും നടത്തുന്നതിന് പരസ്യമായി […]

Continue Reading

സിറിയയിലെ യുദ്ധം: 20 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു

സിറിയയിലെ യുദ്ധം: 20 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു അലെപ്പോ: സിറിയയില്‍ റഷ്യയുടെ സഹായത്തോടെ സൈന്യവും വിമതരും നടത്തുന്ന യുദ്ധത്തിനിടയില്‍ ക്രൈസ്തവരുടെ 20 ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച അലെപ്പോ നഗരത്തിലാണ് കൂടുതല്‍ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടത്. എയര്‍ സ്ട്രൈക്സ് ആക്രമണങ്ങളാണ് ഇവിടെ കൂടുതല്‍ നടന്നു വരുന്നത്. കത്തോലിക്കാ സഭ, ഓര്‍ത്തഡോക്സ് സഭ, പ്രൊട്ടസ്റ്റന്‍റ് – സുവിശേഷ വിഹിത സഭകള്‍ എന്നിവയുടെ ആരാധനാലയങ്ങളാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. ആക്രമണങ്ങളില്‍ നൂറുകണക്കിന് നിരപരാധികളായ ആളുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ക്രൈസ്തവരുമുണ്ട്. നൂറുകണക്കിനു വീടുകള്‍ […]

Continue Reading

സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍

സ്മാര്‍ട്ട് ഫോണില്‍നിന്ന് നേരിട്ട് പ്രിന്‍റ് എടുക്കാവുന്ന കുഞ്ഞന്‍ പ്രിന്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്തോഷിക്കാന്‍ ഒരു അവസരം കൂടി കൈവരുന്നു. സ്മാര്‍ട്ട് ഫോണില്‍നിന്നും നേരിട്ട് പ്രിന്‍റ് എടുക്കുവാനുള്ള സംവിധാനം ഒരുക്കി എച്ച്.പി. കമ്പനിയുടെ കുഞ്ഞന്‍ പ്രിന്റര്‍ രംഗത്തു വന്നു. സാധാരണ പ്രിന്ററുകളുടെ പകുതി വലിപ്പം മാത്രമുള്ള എച്ച്.പി ഡെസ്ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 മോഡല്‍ പ്രിന്ററാണ് വിപണിയില്‍ വരുന്നത്. 7,176 രൂപയാണ് വില. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫ്ളിക്കര്‍ തുടങ്ങിയ […]

Continue Reading

മണിപ്പൂരില്‍ പാസ്റ്ററേയും കുടുംബത്തേയും ആക്രമിച്ചു

മണിപ്പൂരില്‍ പാസ്റ്ററേയും കുടുംബത്തേയും ആക്രമിച്ചു തൗബല്‍ ‍: മണിപ്പൂരില്‍ എച്ച്.ഐ.വി. എയ്ഡ്സ് ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന താമസസ്ഥതത്ത് പാസ്റ്ററേയും കുടുംബത്തേയും ചിലര്‍ മര്‍ദ്ദിച്ചു. തൗബല്‍ ജില്ലയിലെ കാക്ചിങ്ങിലെ ചില്‍ഡ്രന്‍സ് റിഹാബ് സെന്ററിലാണ് ആക്രമണം നടന്നത്. പാസ്റ്റര്‍ വിനൂഷ് മാത്യു ജോണ്‍ (44), ഭാര്യ ഇന്ദിര ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 60 കുട്ടികളുണ്ട്. സ്ഥാപനത്തിനെതിരെ പലപ്പോഴും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്.

Continue Reading

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു ചിലിയിലെ പുരാങ്കുവി സ്വദേശിനി യരിട്ട്സ് ഒലീവ (23) എന്ന പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണുനീര്‍ വരില്ല. പകരം കണ്ണില്‍നിന്ന് ചോര പൊഴിയുന്നു. മൂന്നു വര്‍ഷമായി കണ്ണുനീരിനു പകരം കണ്ണില്‍നിന്നു വരുന്നത് ചോരയാണ്. പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. കാരണം ഈ പോണ്‍കുട്ടിയുടെ അസുഖത്തിനു കാരണമോ, പ്രതിവിധിയോ കൃത്യമായി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കണ്ണില്‍നിന്നും രക്തം പ്രവഹിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഇതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുവാന്‍ കഴിയാതെ […]

Continue Reading

കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു

കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു ഷിമോഗ: കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റ്മാര്‍ക്ക് സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി. ഷിമോഗ ജില്ലയിലെ പാസ്റ്റര്‍ ഡിനായേല്‍ ക്രമീകരിച്ച ഏകദിന മീറ്റിംഗിലണ് ചില ഹൈന്ദവ മതമൗലിക വാദികള്‍ അതിക്രമം കാട്ടിയത്. പ്രാര്‍ത്ഥനായോഗവും അതിനോടനുബന്ധിച്ച് ചുറ്റുവട്ടത്തുള്ള ഭവനങ്ങളിലുള്ള ആളുകള്‍ക്ക് ബൈബിളുകളും സുവിശേഷ ലേഖകളും വിതരണം ചെയ്തപ്പോള്‍ ഒരു പറ്റം സുവിശേഷ വിരോധികളെത്തി പാസ്റ്ററേയും വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും ബൈബിളുകളും ലഘുലേഖകളും നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് […]

Continue Reading

1700 വര്‍ഷം പഴക്കമുള്ള കത്തിച്ച ഹീബ്രു ബൈബിള്‍ ഗവേഷകര്‍ വായനാ യോഗ്യമാക്കി

1700 വര്‍ഷം പഴക്കമുള്ള കത്തിച്ച ഹീബ്രു ബൈബിള്‍ ഗവേഷകര്‍ വായനാ യോഗ്യമാക്കി കെന്‍റക്കി: 40 വര്‍ഷം മുമ്പ് കണ്ടെത്തിയ അഗ്നിയെ അതിജീവിച്ച പുരാതന ഹീബ്രു ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വായനാ യോഗ്യമാക്കിയത് അത്ഭുതമുളവാക്കുന്നു. യിസ്രായേലില്‍ ചാവുകടലിനു സമീപമുള്ള, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചരിത്ര സ്ഥലമായ എന്‍ ഗെദിയില്‍ നിന്നും 1970-ല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത ഹീബ്രു ബൈബിളിന്‍റെ  ചുരുളാണ് നീണ്ട 40 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ  ഫലമായി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ വായിച്ചെടുക്കാന്‍ പറ്റുന്ന അവസ്തയിലാക്കിയത്. അമേരിക്കയിലെ […]

Continue Reading