മണിപ്പൂരില്‍ പാസ്റ്ററേയും കുടുംബത്തേയും ആക്രമിച്ചു
തൗബല്‍ : മണിപ്പൂരില്‍ എച്ച്.ഐ.വി. എയ്ഡ്സ് ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന താമസസ്ഥതത്ത് പാസ്റ്ററേയും കുടുംബത്തേയും ചിലര്‍ മര്‍ദ്ദിച്ചു.
തൗബല്‍ ജില്ലയിലെ കാക്ചിങ്ങിലെ ചില്‍ഡ്രന്‍സ് റിഹാബ് സെന്ററിലാണ് ആക്രമണം നടന്നത്.
പാസ്റ്റര്‍ വിനൂഷ് മാത്യു ജോണ്‍ (44), ഭാര്യ ഇന്ദിര ഇവരുടെ രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 60 കുട്ടികളുണ്ട്. സ്ഥാപനത്തിനെതിരെ പലപ്പോഴും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്.

