സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി

Breaking News Middle East Top News

സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി
റിയാദ്: സൗദി അറേബ്യയില്‍ ഭവനത്തില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ ഭരണകൂടം നാടു കടത്തി.

കിഴക്കന്‍ പ്രവിശ്യയിലെ അസ്സീസ്പിയായില്‍ ഒരു ഭവനത്തില്‍ രഹസ്യ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 പേരെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ലബനോന്‍ സ്വദേശികളാണ്. പിന്നീട് എല്ലാവരേയും നാടു കടത്തി.

ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി.

സൗദിയില്‍ മറ്റു മതക്കാര്‍ക്ക് ആരാധനകളും പ്രാര്‍ത്ഥനാ യോഗങ്ങളും മറ്റും നടത്തുന്നതിന് പരസ്യമായി നിയന്ത്രണങ്ങളും, നിരോധനങ്ങളുമുണ്ട്.

ഇസ്ലാമിക വിരുദ്ധ ആചാരങ്ങള്‍ എന്ന പേരിലാണ് നടപടികള്‍ ‍. പലപ്പോഴും അറസ്റ്റു ചെയ്ത് മാസങ്ങളോളം ജയിലുകളില്‍ ഇടുന്നതും പതിവാണ്.

കൂടാതെ പിഴ ഇടുക, ചാട്ടവാറിന് അടിക്കുക, സ്വത്തുക്കള്‍ കണ്ടുകെട്ടുക മുതലായവയും നടപ്പാക്കുന്നു.

ഇസ്ലാം മതത്തില്‍നിന്നും ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് ആരെങ്കിലും കടന്നുവന്നാല്‍ അവര്‍ക്ക് വധ ശിക്ഷയാണ് വിധിക്കുന്നത്.

2 thoughts on “സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി

Leave a Reply

Your email address will not be published.