യു.എസ്. സെനറ്റിലേക്ക് വിജയിച്ച് ബാപ്റ്റിസ്റ്റ് പാസ്റ്ററും

യു.എസ്. സെനറ്റിലേക്ക് വിജയിച്ച് ബാപ്റ്റിസ്റ്റ് പാസ്റ്ററും

Breaking News USA

യു.എസ്. സെനറ്റിലേക്ക് വിജയിച്ച് ബാപ്റ്റിസ്റ്റ് പാസ്റ്ററും
വാഷിംങ്ടണ്‍ ‍: യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ ജയാളിയായി. ജോര്‍ജിയായില്‍നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യു.എസ്. ആഫ്രിക്കന്‍ വംശജനായ പാസ്റ്റര്‍ റവ. റാഫേല്‍ വാര്‍നോകാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇദ്ദേഹം ഹാര്‍ലെമിലെ അബീസീനിയന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനാണ്. കറുത്ത വംശജര്‍ ഭൂരിപക്ഷമുള്ള ചര്‍ച്ചിലെ പാസ്റ്ററായ വാര്‍നോക് ഇടതുപക്ഷക്കാരനും സോഷ്യലിസ്റ്റുമാണെന്നും എതിരാളികളായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.

ജോര്‍ജിയായിലെ രണ്ടു സെനറ്റ് സീറ്റില്‍ ഒന്നില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി പാസ്റ്റര്‍ റാഫേല്‍ എതിരാളി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി നിലവിലെ സെനറ്ററുമായ കെല്ലി ലഫ്ളറര്‍ക്കെതിരെ വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഇതോടെ ജോര്‍ജിയായില്‍നിന്നും യു.എസ്. സെനറ്റിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനാകും പാസ്റ്റര്‍ റാഫേല്‍ ‍. രണ്ടാം സീറ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോന്‍ ഓ സോഫ് നിലവിലെ സെനറ്ററായ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് വെര്‍ഡ്യുവിനെയാണ് തോല്‍പ്പിച്ചത്.