നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

Breaking News India

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: നിയമ വിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെകൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി.

ഇതുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഇത്തര്‍പ്രദേശ്, ഉത്തരഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. എന്നാല്‍ നിയമം സ്റ്റേ ചെയ്യുവാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഉത്തര്‍പ്രദേശിലെ നിയമ വിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020, ഉത്തര്‍ഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹര്‍ജികള്‍ ‍.

ഇതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ ഇതിനോടകം പരിഗണനയിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും ഉന്നത കോടതി പരിശോധിക്കണമെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ് ആവശ്യപ്പെട്ടു.

ഈ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ അടിച്ചമര്‍ത്തുന്നതും ഭയം ജനിപ്പിക്കുന്നതുമാണ്. വിവാഹം കഴിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നു പറയുന്നു. അത് തികച്ചും നിയമവിരുദ്ധമാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ഈ ഘട്ടത്തിലാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയയ്ക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞത്. നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.