വീട്ടില്‍ ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയിൽ നിന്നും ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കി

സൗദി മത പോലീസിന്‍റെ  പരിശോധനയില്‍ വീട്ടില്‍ ബൈബിള്‍ ഉപയോഗിക്കുനന്നതായി  കണ്ടെത്തിയ ഇരുപത്തിയേഴു ലബനീസ് ക്രിസ്ത്യാനികളെ സൗദി തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കി. മക്കയ്ക്കടുത്ത്  അല്‍ ഏഷ്യയ എന്നാ പ്രവിശ്യയില്‍ ക്രൈസ്തവരുടെ ഭവനങ്ങളില്‍ കേന്ദ്രീകരിച്ചു നടന്ന തിരച്ചിലില്‍ ആണ് ബൈബിള്‍ കണ്ടെടുത്തത്. ഇസ്ലാമിക വിരുദ്ധ പ്രാര്‍ത്ഥന ഭവനത്തില്‍ നടത്തി എന്നാരോപിച്ച് ഇവര്‍ക്കെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗീകമായ് സുന്നി ഇസ്ലാം മാത്രമാണ് സൌദിയില്‍ അംഗീകരിക്കപ്പെട്ട മതം. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നതോ അവരുടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ ക്രിമിനല്‍ കുറ്റമാണ്. ഓപ്പണ്‍ […]

Continue Reading

ബ്രിട്ടനിൽ 11,000 പേർക്ക് ജോലിനഷ്ടം 

ലണ്ടന്‍• ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിഎച്ച്‌എസിന്റെ (ബ്രിട്ടിഷ് ഹോം സ്റ്റോഴ്സ്) അവസാനത്തെ 22 ശാഖകളും ഇന്നലെ അടച്ചുപൂട്ടി. ബ്രിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്‌എസിന്‍റെ 164 ശാഖകള്‍ക്കും താഴുവീണതോടെ 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലാണ്. മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടത്തിലായ കമ്ബനി കഴിഞ്ഞ മാര്‍ച്ചു മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്നു. ഇവര്‍ ചില സ്റ്റോറുകളെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. 141 സ്റ്റോറുകള്‍ […]

Continue Reading

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന ഒഡിഷ സ്വദേശിക്ക് ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സഹായം

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായഹസ്തം. ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ്ഹിയുടെ അവസ്ഥ ലോക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാര്‍ അല്‍ ഖലീജ്’ എന്ന പത്രത്തിലെ വാര്‍ത്തയും പടവും കണ്ടാണ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സഹായം നല്‍കാന്‍ തയാറായത്. തുടര്‍ന്ന് […]

Continue Reading

49,000 കുട്ടികൾ മരിക്കുമെന്ന്  

ന്യൂയോര്‍ക്: കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധം വിതച്ച കെടുതികളും കാരണമായി നൈജീരിയയില്‍ ഈ വര്‍ഷം 49,000 കുട്ടികള്‍ മരണത്തിന് കീഴടങ്ങുമെന്ന് യൂനിസെഫ്. മനുഷ്യാവകാശ സംഘങ്ങളുടെയും മറ്റും ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്. നൈജീരിയയെ കൂടാതെ ഛാദ്, നൈജര്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലും പോഷകാഹാരക്കുറവ് രൂക്ഷമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ സഹായമത്തെിക്കുന്നതിന് ആവശ്യമുള്ളതിന്‍െറ 13 ശതമാനം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ സഹായം ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കിൽ  ചികിത്സയടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നത് പ്രതിസന്ധിയിലാകും. ബോകോഹറാം തീവ്രവാദികളുടെ അതിക്രമങ്ങള്‍ നേരിട്ട […]

Continue Reading

ഈത്തപ്പഴമേള

അല്‍അഹ്സ: വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ രുചിക്കൂട്ടൊരുക്കി അല്‍അഹ്സ ഈത്തപ്പഴ പ്രദര്‍ശന വിപണന മേള ആകര്‍ഷകമാവുന്നു. ആഗോള ഈത്തപ്പഴ വിപണിയില്‍ ശ്രദ്ധേയമായ ഇടം നേടാനായി നല്ല മുന്നൊരുക്കത്തോടെയാണ് അല്‍അഹ്സ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലും പ്രാദേശിക ഈത്തപ്പഴ ഉത്പാദനത്തെ ആഗോള വിപണിയില്‍ പരിചയപ്പെടുത്തലുമാണ് മേളയുടെ മുഖ്യ ലക്ഷ്യങ്ങള്‍. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കുമിടയിലെ ബന്ധം വര്‍ധിപ്പിക്കാനും മേളക്കാകും. വൈവിധ്യമാര്‍ന്ന രുചികളുള്ള നൂറോളം ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളാണ് മേളയില്‍ അണിനിരത്തിയിരിക്കുന്നത്. മൂന്ന് മില്യനോളം വരുന്ന ഈത്തപ്പഴ […]

Continue Reading

ഇറ്റലിയിൽ അടിയന്തരാവസ്ഥ 

റോം: കനത്ത ഭൂലനത്തില്‍ തകര്‍ന്നടിഞ്ഞ മധ്യ ഇറ്റലിയിലെ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പബാധിത മേഖലകളില്‍ ഇറ്റാലിയന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 267 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത മേഖലകളില്‍ അടിയന്തര ധനസഹായം അനുവദിച്ചു. കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്. മൂന്നു ബ്രിട്ടീഷ് സ്വദേശികളെ ഉള്‍പ്പെടെ 193 പേരെയാണ് ഇവിടെ ഭൂചലനം തുടച്ചുമാറ്റിയത്. 5400 ഓളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലയിലുള്ളത്.

Continue Reading

അണുബാധ: ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍

ജോഹാനസ്ബര്‍ഗ്:  നൊബേല്‍ സമ്മാനജേതാവും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ  ആര്‍ച്ച് ബിഷപ്  ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് 84കാരനായ ടുട്ടു കേപ്ടൗണിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേപ്ടൗണിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആദ്യത്തെ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. 1984ലാണ് അദ്ദേഹത്തെ സമാധാന നൊബേല്‍സമ്മാനം നല്‍കി ആദരിച്ചത്. 1994ല്‍ വര്‍ണവിവേചനത്തിന് അന്ത്യം കുറിച്ച ശേഷം, അദ്ദേഹം പോരാട്ടമുഖങ്ങളില്‍ സജീവമാണ്.

Continue Reading

ബംഗലുരുവില്‍ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു മടങ്ങിയ മണിപ്പൂരി സുവിശേഷകനെ ആക്രമിച്ചു

ബംഗലുരു: ബംഗലുരുവില്‍ രാത്രി പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സുവിശേഷകനം ഒരു സംഘം ആളുകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മണിപ്പൂര്‍ സ്വദേശിയായ സുവിശേഷകന്‍ മമങ്ങ് കിപ്ഗനാണ് (26) മര്‍ദ്ദനമേറ്റത്. ലക്ഷ്മി പുരയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. ബംഗലുരുവിലെ ഇന്ദിരാനഗറിലെ തടാവു ക്രിസ്തായന്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ ശുശ്രൂഷകനായ മമങ്ങ് തന്റെ സുഹൃത്തിന്റെ നേതൃത്വത്തില്‍ രാത്രി പ്രാര്‍ത്ഥന നടത്തി. ഇതില്‍ സംബന്ധിച്ചശേഷം പുറത്തിറങ്ങി ബൈക്കില്‍ തന്റെ വീട്ടിലേക്കു പോകുമ്പോള്‍ അഞ്ചു പേരടങ്ങുന്ന സംഘം തടയുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയുമുണ്ടായി. നി ലവിളികേട്ടെത്തിയ സുഹൃത്തുക്കള്‍ […]

Continue Reading

ഇറാക്കിലെ  തീവ്രവാദി മേഖലയില്‍ നിന്ന് 140 പേര്‍ കര്‍ത്താവിങ്കലേക്കു വന്നു

ഫലുജ: ഇറക്കിലെ പ്രമുഖ നഗരമായ ഫലുജയില്‍ ഇസ്ലാം മതത്തില്‍ നിന്നും 140 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്കു വന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള ഈ നഗരത്തില്‍ അഭയാര്‍ത്ഥി ക്യമ്പുകളിലും മറ്റും കഴിഞ്ഞിരുന്നവരാണ് ദൈവമക്കളായിത്തീര്‍ന്നത്. അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഫ്രണ്ടിയേഴ്സ് യു.എസ്.എ.യുടെ നൂറുകണക്കിനു മിഷന്‍ പ്രവര്‍ത്തകരുടെ കഴിഞ്ഞ 18 മാസത്തെ സുധീരമായ പ്രവര്‍ത്തന ഫലമായാണ് ആത്മാക്കള്‍ കര്‍ത്തവിങ്കലേക്കു കടന്നു വരുവാനിടയായത്. ഭീകരരുടെ കനത്ത നിയന്ത്രണ മേഖലയായ ഫലുജയില്‍ അതീവ ശ്രദ്ധയോടും, ത്യാഗോജ്ജ്വലമായും മിഷണറിമാര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് സുവിശേഷം […]

Continue Reading

പാസ്റ്റർ പീറ്റർ ജോസഫിന്റെ മകൻ അന്തരിച്ചു

പ്രിയ ദൈവദാസൻ പാസ്റ്റർ പീറ്റർ ജോസഫിന്റെയും ,ഗീത പീറ്ററിന്റെയും മൂത്ത മകൻ മാർട്ടിൻ പീറ്റർ, ഇന്നലെരാത്രീ 11 മണിക്ക് നമ്മെ വീട്ടു പോയി , മകന്റെ ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് കണ്ണൂർ ചെവ്വയിൽ ഉള്ള സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ കുടുംബം നിരവധി വർഷങ്ങൾ ആയി പയ്യന്നർ പുഞ്ചക്കാട് എന്ന സ്ഥലത്ത് താമസിച്ച്  കർത്താവിന്റെ വേല ചെയ്യുന്നു. ഈ മകൻ ബി.എസ്.സി Nursing പഠിക്കുകയായിരുന്നു ഈ കുടുംബത്തെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. ദൈവീക സമാധാനം അവരുടെ ഉള്ളിൽ കർത്താവ് നൽക്കട്ടെ

Continue Reading