49,000 കുട്ടികൾ മരിക്കുമെന്ന്  

Breaking News Global Top News

ന്യൂയോര്‍ക്: കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധം വിതച്ച കെടുതികളും കാരണമായി നൈജീരിയയില്‍ ഈ വര്‍ഷം 49,000 കുട്ടികള്‍ മരണത്തിന് കീഴടങ്ങുമെന്ന് യൂനിസെഫ്.

മനുഷ്യാവകാശ സംഘങ്ങളുടെയും മറ്റും ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.

നൈജീരിയയെ കൂടാതെ ഛാദ്, നൈജര്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലും പോഷകാഹാരക്കുറവ് രൂക്ഷമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, ഇവിടങ്ങളില്‍ സഹായമത്തെിക്കുന്നതിന് ആവശ്യമുള്ളതിന്‍െറ 13 ശതമാനം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്.

കൂടുതല്‍ സഹായം ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കിൽ  ചികിത്സയടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നത് പ്രതിസന്ധിയിലാകും.

ബോകോഹറാം തീവ്രവാദികളുടെ അതിക്രമങ്ങള്‍ നേരിട്ട പ്രദേശങ്ങളിലാണ് ഏറ്റവുംവലിയ ദുരിതമുണ്ടായിരിക്കുന്നത്.
ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ നൈജീരിയന്‍ സൈന്യം മോചിപ്പിച്ച ശേഷമാണ് യൂനിസെഫ് ഇവിടെ സഹായമത്തെിക്കാനാ
രംഭിച്ചത്.

ഇവിടങ്ങളില്‍ ആശുപത്രികളും ആരോഗ്യ ക്ളിനിക്കുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ട നിലയിലാണ്.

2009ല്‍ അതിക്രമം തുടങ്ങിയശേഷം ബോകോഹറാം 15,000 പേരെ കൊന്നൊടുക്കിയതായാണ് കണക്ക്.

Leave a Reply

Your email address will not be published.