കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ വച്ച് മരണമടഞ്ഞു.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ഒമാൻ എയറിൽ നാട്ടിലേക്കുള്ള യാത്രക്കിടെ തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി ശ്രീ മെജോ സി വർഗീസ് മസ്കറ്റിൽ വച്ച് മരണമടഞ്ഞു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റ് എയർപോർട്ടിലെ കിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റി. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഭാര്യ : ശ്രീമതി മിഥുന മെജോ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക


