യേശുവിന്‍റെ കല്ലറ തുറന്നു

ജറുസലേം: യേശുക്രിസ്തുവിന്‍റേതെന്ന് കരുതപ്പെടുന്ന കല്ലറ നൂറ്റാണ്ടുകള്‍ക്കുശേഷം ഗവേഷണങ്ങള്‍ക്കായി തുറന്നു. പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്. കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്. തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു. 1555 എ.ഡി. മുതല്‍ കല്ലറയെ പൊതിഞ്ഞ് മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. […]

Continue Reading

കുവൈറ്റ് രാജകുമാരൻ സത്യവിശ്വാസത്തിലേക്ക്

കുവൈറ്റ് രാജകുമാരൻ സത്യവിശ്വാസത്തിലേക്ക് “ക്രിസ്തുവിന്‍റെ സ്നേഹത്തിൽ അടിസ്ഥാനമിട്ട ആത്മീയതയിൽ ഞാൻ ആകൃഷ്ടനായി. ഈ സംഭവത്തിന്‍റെ പേരിൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ, അത് എനിക്ക് യേശുക്രിസ്തുവിനെ നേരിൽ കാണുവാനുള്ള അവസരമാണ്.” – അബ്ദുല്ല അൽ സാബ്

Continue Reading

ബ്രദർ രാജു സേവ്യർ നിത്യതയിൽ

ബ്രദർ രാജു സേവ്യർ നിത്യതയിൽ ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലേ മുൻ അംഗം സേവ്യർ അച്ചായന്‍റെ മകനും റോയൽ സെന്റർ അബ്ബാസിയയുടെ ഉടമയുമായ രാജു സേവ്യർ ഹൃദയാഘാതം മൂലം മരിച്ചു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് വൈ പി ഇ സെക്രട്ടറി രാജേഷ് സേവ്യർ, പാസ്റ്റർ രാജീവ് സേവ്യർ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

ഖത്തറിലെ പൊതുമാപ്പ്; 1500 വിദേശികള്‍ രാജ്യം വിട്ടു

ഖത്തറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 1,500 വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഇതിനോടകം നാട്ടിലേക്ക് മടങ്ങിയവരില്‍ വലിയൊരു പങ്കും നേപ്പാള്‍, ശ്രീലങ്ക.ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ പൊതുമാപ്പില്‍ എത്ര ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി തയാറായില്ല.ഇന്ത്യന്‍ എംബസി ഒഴികെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള കണക്കു പ്രകാരം സ്വദേശത്തേക്ക് മടങ്ങിയവരുടെ എണ്ണം 1,200നു മുകളില്‍ വരുമെന്നാണ് സൂചന. ഇത് വരെയായി ബംഗ്ലാദേശില്‍ നിന്നുള്ള 700 പേരും, […]

Continue Reading

45,000 ക്രൈസ്തവര്‍ ഇറാക്കില്‍നിന്നു പാലായനം ചെയ്തു. പീഢനത്തില്‍ മുന്നില്‍ തുര്‍ക്കിയും

45,000 ക്രൈസ്തവര്‍ ഇറാക്കില്‍നിന്നു പാലായനം ചെയ്തു. പീഢനത്തില്‍ മുന്നില്‍ തുര്‍ക്കിയും ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. നടത്തിയ യുദ്ധത്തില്‍നിന്നും രക്ഷപെട്ട് സമീപകാലത്ത് പാലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം 45,000. പാലായനം ചെയ്തവര്‍ സമീപ രാജ്യങ്ങളിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അഭയം തേടിയതായി ഇറാക്കി ക്രിസ്ത്യന്‍ റിലീഫ് കൗണ്‍സില്‍ പ്രസിഡന്‍റ് ജൂലിയാന തൈമോറസി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ക്രൈസ്തവ പീഢനങ്ങളില്‍ കൂടുതല്‍ കുപ്രസിദ്ധി ആര്‍ജ്ജിക്കുന്ന രാഷ്ട്രം തുര്‍ക്കിയാണ്. ഇവിടെയും തീവ്രവാദികളും, മതമൗലിക വാദികളും ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. വീടും നാടും […]

Continue Reading

കര്‍ത്തൃമേശയ്ക്ക് വീഞ്ഞു കുടിച്ചതിന് 3 ഇറാന്‍ ക്രൈസ്തവര്‍ക്ക് 80 ചാട്ടവാര്‍ അടി

കര്‍ത്തൃമേശയ്ക്ക് വീഞ്ഞു കുടിച്ചതിന് 3 ഇറാന്‍ ക്രൈസ്തവര്‍ക്ക് 80 ചാട്ടവാര്‍ അടി ടെഹ്റാന്‍ ‍: ഇറാനില്‍ സഭാ യോഗത്തില്‍ കര്‍ത്തൃമേശയോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വീഞ്ഞു കുടിച്ചു എന്ന കുറ്റം ആരോപിച്ച് 3 വിശ്വാസികള്‍ക്ക് 80 തവണ ചാട്ടവാര്‍ അടിക്കു വിധിച്ചു.   ചര്‍ച്ച് ഓഫ് ഇറാന്‍ സഭയുടെ അംഗങ്ങളായ യാസ്സര്‍ മൊസ്സേയിബ് സാദഹ്, സഹദ് ഫദായി, മൊഹമ്മദ് റേസ ഒമിദി എന്നീ വിശ്വാസികള്‍ക്കാണ് റാഷദിലെ കോടതി ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്.   വിധിക്കൊതിരെ 3 പേരും അപ്പീല്‍ […]

Continue Reading

തീവ്രവാദികളുടെ തോക്കിന്‍ കുഴലില്‍നിന്നും കര്‍ത്താവ് 50 വിശ്വാസികളെ വിടുവിച്ചത് ചുഴലിക്കാറ്റിലൂടെ

തീവ്രവാദികളുടെ തോക്കിന്‍ കുഴലില്‍നിന്നും കര്‍ത്താവ് 50 വിശ്വാസികളെ വിടുവിച്ചത് ചുഴലിക്കാറ്റിലൂടെ മിഡില്‍ ഈസ്റ്റ്: യേശു കര്‍ത്താവ് തന്റെ വിശുദ്ധന്മാരെ ശത്രുവിന്റെ കെണിയില്‍നിന്ന് ഈ ഊഷര മരുഭൂമിയില്‍ എത്രമാത്രം അത്ഭുതകരമായി രക്ഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച മിഡില്‍ ഈസ്റ്റില്‍ സംഭവിച്ചത്.   ‘ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ്’ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ സ്ഥാപകനായ പാസ്റ്റര്‍ പോള്‍ സിനിരാജ് ഈ സംഭവം വിവരിക്കുന്നത് ദൈവമക്കള്‍ക്ക്, കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ അവര്‍ണ്ണനീയമായ അനുഭവം ആഴത്തില്‍ […]

Continue Reading

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു അബുജ: രണ്ടു വര്‍ഷം മുമ്പ് നൈജീരിയായില്‍ ഇസ്ലാമിക് ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മോചിപ്പിക്കണെങ്കില്‍ തങ്ങള്‍ക്ക് 5.6 ബില്യണ്‍ യു.എസ്. ഡോളര്‍ നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത.   2014 ഏപ്രില്‍ മാസത്തിലാണ് ചിബോക്ക് നഗരത്തിലെ സ്കൂള്‍ ക്യാമ്പസില്‍നിന്നും ഭീകരര്‍ 230 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ പലരും പലപ്പോഴായി രക്ഷപെട്ടു വീട്ടിലെത്തിയിരുന്നു.   എന്നാല്‍ ഇപ്പോഴും 200 വിദ്യാര്‍ത്ഥിനികള്‍ […]

Continue Reading

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ. 24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു. വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി. അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം. സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു. […]

Continue Reading

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍ ടെഹ്റാന്‍ ‍: ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ സുരക്ഷാ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 25 വിശ്വാസികളെ അറസ്റ്റു ചെയ്തു. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മറ്റു മതക്കാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല. രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നതും, ആത്മീകമായ കൂടിവരവുകള്‍ നടത്തുന്നതും വിശ്വസികളുടെ ഭവനങ്ങളില്‍ത്തന്നെയാണ്. കെര്‍മാന്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ 25 വിശ്വാസികളാണ് അറസ്റ്റിലായത്. ഇവിടെ ബൈബിളുകള്‍ ‍, ക്രൈസ്തവ ഗ്രന്ഥങ്ങള്‍ ‍, മ്യൂസിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സഭാ ആരാധന നടത്തിവന്ന […]

Continue Reading