45,000 ക്രൈസ്തവര്‍ ഇറാക്കില്‍നിന്നു പാലായനം ചെയ്തു. പീഢനത്തില്‍ മുന്നില്‍ തുര്‍ക്കിയും
ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. നടത്തിയ യുദ്ധത്തില്‍നിന്നും രക്ഷപെട്ട് സമീപകാലത്ത് പാലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം 45,000.
പാലായനം ചെയ്തവര്‍ സമീപ രാജ്യങ്ങളിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അഭയം തേടിയതായി ഇറാക്കി ക്രിസ്ത്യന്‍ റിലീഫ് കൗണ്‍സില്‍ പ്രസിഡന്‍റ് ജൂലിയാന തൈമോറസി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ക്രൈസ്തവ പീഢനങ്ങളില്‍ കൂടുതല്‍ കുപ്രസിദ്ധി ആര്‍ജ്ജിക്കുന്ന രാഷ്ട്രം തുര്‍ക്കിയാണ്. ഇവിടെയും തീവ്രവാദികളും, മതമൗലിക വാദികളും ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. വീടും നാടും വിടുന്നവര്‍ക്ക് മറ്റുള്ളവര്‍ അഭയം നല്‍കുന്നില്ല. ഇവരും വിദേശ രാജ്യങ്ങളിലേക്ക് അഭയം തേടുകയാണ്.
എന്നാല്‍ ചില വിദേശ ക്രൈസ്തവ സഭകളും മിഷണറി സംഘടനകളുമാണ് ക്രൈസ്തവരെ സഹായിക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍നിന്നും ക്രൈസ്തവര്‍ അപ്രത്യക്ഷമാകുന്ന സന്ദര്‍ഭങ്ങള്‍ വന്നേക്കാമെന്നും ജൂലിയാന ഓര്‍പ്പിക്കുന്നു.
പീഢനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവരെ ആഗോള തലത്തില്‍ സഹായിച്ചില്ലെങ്കില്‍ ക്രൈസ്തവരുടെ നിലനില്‍പുതന്നെ അപകടത്തിലായേക്കാം.
സര്‍ക്കാര്‍ തലത്തില്‍ യാതൊരു സഹായങ്ങളും രാജ്യത്തെ സ്വന്തം പൗരന്മാരായ ക്രൈസ്തവര്‍ക്ക് അനുവദിച്ചു നില്‍കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. പീഢിതരായ ക്രൈസ്തവര്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ അഭയം തേടാനാണ് ആഗ്രഹിക്കുന്നത്. ജനിച്ചു വളര്‍ന്ന സ്വന്തം മണ്ണില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു.

