യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍

യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍ ബര്‍ലിന്‍ ‍: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മ്മിയില്‍ ആയിരക്കണക്കിന് യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത ‘ഹോളോകാസ്റ്റ്’ സംഭവത്തിന്റെ ആസൂത്രകന്‍ അലോയിസ് ബ്രൂണര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.   നാലു വര്‍ഷം മുമ്പ് ഇയാല്‍ 98-ാം വയസില്‍ സിറിയയില്‍ വച്ച് മരിച്ചെന്ന വിവരമാണ് ജര്‍മ്മനിയുടെ രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. നാസി ഫദ്യോഗസ്ഥന്‍ ബ്രൂണര്‍ ഹിറ്റ്ലറുടെ സായുധ സേനയായ എസ് എസിന്റെ ക്യാപ്റ്റനുമായിരുന്നു. ഇയാള്‍ സിറിയ ഭരണാധികാരി ബാഷര്‍ […]

Continue Reading

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി പാരീസ്: പലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള പ്രമേയം ഫ്രാന്‍സ് പാസ്സാക്കി. ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രമേയം പാസ്സാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. 339 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 151 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായി പരിഹാരം കാണുവാന്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന നിലപാടാണ് ഫ്രാന്‍സിന്. എന്നാല്‍ ഫ്രാന്‍സിന്റെ നടപടിക്കെതിരെ ഇസ്രായേല്‍ രംഗത്തുവന്നു. മേഖലയില്‍ കടുത്ത സംഘര്‍ഷങ്ങള്‍ […]

Continue Reading

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു”

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു” മൊസൂള്‍ ‍: ഇസ്ളാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ മുമ്പില്‍ നിന്നുകൊണ്ട് ആ നാലു ക്രിസ്ത്യന്‍ കുട്ടികള്‍ ധീരമായി പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു, ഞങ്ങള്‍ യേശുവിനെയാണ് അനുഗമിക്കുന്നത്”.   രോക്ഷാകുലരായ തീവ്രവാദികള്‍ നിമിഷങ്ങള്‍ക്കകം ആ കുരുന്നുകളുടെ തല അറുത്തു. കര്‍ത്താവിനുവേണ്ടി വാളിനു മുമ്പില്‍ ധീരമായി നിന്ന ആ കുരുന്നുകള്‍ പറുദീസയില്‍ എത്തുവാനിടയായി. ഇറാക്കില്‍ ബാഗ്ദാദിലെ ആംഗ്ളിക്കന്‍ പുരോഹിതന്‍ ആന്‍ഡ്രു വൈറ്റ് ഈ ദാരുണ സംഭവം ഒരു ടിവിക്കുവേണ്ടി […]

Continue Reading

ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു

ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു കോളോഫത്ത: നൈജീരിയായില്‍ മരണമണി മുഴക്കുന്ന ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാമിന്റെ ഭീഷണിയെത്തുടര്‍ന്ന് നൈജീരിയായുടെ അയല്‍ രാജ്യമായ കാമറൂണിലും 130 സ്കൂളുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. നൈജീരിയ, കാമറൂണ്‍ അതിര്‍ത്തികളിലെ ആംചൈഡ്, ഫോട്ടോകോശി, കോളോഫത്ത, കിണി മത്താറി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളാണ് അടച്ചുപൂട്ടിയത്. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോഹറാം നിരവധി സ്കൂളുകള്‍ ആക്രമിച്ച് കുട്ടികളെയും അദ്ധ്യാപകരെയും കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് സ്കൂളുകള്‍ അടച്ചു പൂട്ടിയത്. തീവ്രവാദികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

Continue Reading

ലാവോസില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തവരെ നാടുകടത്തുന്നു

ലാവോസില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തവരെ നാടുകടത്തുന്നു ഖാംഖേത്ത്: ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ലാവോസില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത പീഢനങ്ങള്‍ സഹിക്കുന്നു.   ക്രൈസ്തവ വിശ്വാസത്തില്‍നിന്നും നിര്‍ബന്ധിച്ച് പിന്മാറ്റുവാന്‍ ശ്രമം നടത്തുന്നു. ഗവണ്മെന്റിന്റെ ഒത്താശയോടെ നിയമപാലകര്‍ തന്നെയാണ് നീതിനിഷേധം നടത്തുന്നത്. ഖാംഖേത്ത് ജില്ലയിലെ കോഹായി ഗ്രാമത്തിലെ 25-ഓളം ക്രൈസ്തവ കുടുംബാംഗങ്ങള്‍ നാടുവിടേണ്ടി വന്നു.   കഴിഞ്ഞ ജൂലൈയില്‍ ഇവരെ ഭീഷണിപ്പെടുത്തി വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ചു. സെപ്റ്റംബറില്‍ വീണ്ടും ശ്രമം നടന്നു. പരാജയപ്പെട്ടപ്പോള്‍ നവംബര്‍ 13ന് […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം: യോര്‍ദ്ദാനില്‍ യു.എസ്. പാസ്റ്ററെ നാടുകടത്തി

സുവിശേഷ പ്രവര്‍ത്തനം: യോര്‍ദ്ദാനില്‍ യു.എസ്. പാസ്റ്ററെ നാടുകടത്തി അമ്മാന്‍ ‍: യോര്‍ദ്ദാന്റെ തലസ്ഥാന നഗരിയായ അമ്മാനില്‍ 16 വര്‍ഷക്കാലമായി സഭാ ശുശ്രൂഷ ചെയ്തുവന്ന അമേരിക്കന്‍ പാസ്റ്ററെ ഗവണ്മെന്റ് നാടുകടത്തി. നവംബര്‍ 6ന് അമ്മാനിലെ ഗ്രെയ്സ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ജോഡി മില്ലറിനെയാണ് സ്വന്തം ചെലവില്‍ നാടുകടത്തിയത്. മില്ലറിന്റെ ഭാര്യ ജോര്‍ദ്ദിനില്‍ത്തന്നെ താമസം തുടരും. നവം. 4ന് ജോര്‍ദ്ദാനിലെ ജനറല്‍ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ മില്ലറിനെ കാണണമെന്ന് അറിയിച്ചിരുന്നു. പ്രത്യേകം പറഞ്ഞ സ്ഥലത്ത് കാത്തിരുന്ന മില്ലറിനെ ജി.ഐ.ഡി. ഉദ്യോഗസ്ഥരെത്തി […]

Continue Reading

സിംബാബ്വേയില്‍ മെഗാ ക്രൂസേഡില്‍ പങ്കെടുത്തവരെ വിരട്ടി ഓടിച്ചു: 11 മരണം

സിംബാബ്വേയില്‍ മെഗാ ക്രൂസേഡില്‍ പങ്കെടുത്തവരെ വിരട്ടി ഓടിച്ചു: 11 മരണം ക്വീക്വി: സിംബാബ്വേയിലെ പ്രമുഖ പെന്തക്കോസ്ത് ഉണര്‍വ്വു പ്രാസംഗകനും പ്രവാചകുനുമായ പാസ്റ്റര്‍ വാള്‍ട്ടര്‍ മഗായയുടെ മെഗാ ക്രൂസേഡില്‍ പങ്കെടുത്തു മടങ്ങിപ്പോയവര്‍ക്കുനേരെ പോലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തിനിടയില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ 20ന് സിംബാബ്വേയിലെ ക്വീക്വിയിലെ പൊതു സ്റ്റേഡിയത്തില്‍ ഓള്‍ നൈറ്റ് ക്രൂസേഡു സംഘടിപ്പിച്ചു. ഇതില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ ഒരു ഇടുങ്ങിയ വാതില്‍ മാത്രം ജനക്കൂട്ടത്തിനു പുറത്തേക്കു പോകാനായി പോലീസ് […]

Continue Reading

യെരുശലേം സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചവര്‍ക്കു നേരെ ആക്രമണം: 5 മരണം

യെരുശലേം സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചവര്‍ക്കു നേരെ ആക്രമണം: 5 മരണം യരുശലേം: യരുശലേമിലെ യഹൂദ സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കു നേരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നവംബര്‍ 18നു തെക്കന്‍ ഗാസയിലെ റാഫയിലെ കെഹില്ലത്ത് ബനി തോറ സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 25-ഓളം വിശ്വാസികള്‍ക്കുരേെ ആയുധധാരികളായ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ രണ്ട് അമേരിക്കന്‍ പൌരന്മാരും ഒരു ബ്രിട്ടീഷ് പൌരനും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഉടന്‍തന്നെ പോലീസ് അക്രമികളെ തിരിച്ച് വെടിവെച്ചു. […]

Continue Reading

ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ്

ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ് ടെല്‍ അവീവ്: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഇസ്രായേല്‍ പര്യടനത്തിനിടയില്‍ ഇസ്രായേലി പ്രധാനമന്ത്രി ബ്യന്യാമീന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.   നിലവില്‍ ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിലും ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. സന്ദര്‍ശന വേളയില്‍ ന്യുയോര്‍ക്കില്‍വച്ച് നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു.   മോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ദ്രുതഗതിയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുവാന്‍ അവസരമൊരുങ്ങിയെന്നു നെതന്യാഹു അഭിപ്രയപ്പെട്ടു. […]

Continue Reading

തട്ടിക്കൊണ്ടുപോയ 200 വിദ്യാര്‍ത്ഥിനികളെ മതം മാറ്റി ഭാര്യമാരാക്കിയതായി ബോക്കോഹറാം

തട്ടിക്കൊണ്ടുപോയ 200 വിദ്യാര്‍ത്ഥിനികളെ മതം മാറ്റി ഭാര്യമാരാക്കിയതായി ബോക്കോഹറാം അബുജ: കഴിഞ്ഞ ഏപ്രില്‍ 19ന് നൈജീരിയായിലെ ചിബോക്ക് സെക്കന്ററി സ്കൂളില്‍നിന്ന് ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദികള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതായി വെളിപ്പെടുത്തല്‍ ‍.   270 പെണ്‍കുട്ടികളെയായിരുന്നു അന്ന് ട്രക്കുകളിലെത്തിയ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ 60-തിലധികം വിദ്യാര്‍ത്ഥിനികള്‍ പല സമയങ്ങളിലായി രക്ഷപെട്ടിരുന്നു. ചിലരെ മനുഷ്യ ബോംബായും തീവ്രവാദികള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.   ക്രൈസ്തവ പെണ്‍കുട്ടികളെ തങ്ങള്‍ മതം മാറ്റുകയും തീവ്രവാദപോരാളികള്‍ക്ക് വിവാഹം […]

Continue Reading