യെരുശലേം സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചവര്‍ക്കു നേരെ ആക്രമണം: 5 മരണം
യരുശലേം: യരുശലേമിലെ യഹൂദ സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കു നേരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 5 പേര് കൊല്ലപ്പെട്ടു.
നവംബര്‍ 18നു തെക്കന്‍ ഗാസയിലെ റാഫയിലെ കെഹില്ലത്ത് ബനി തോറ സിന്നഗോഗില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 25-ഓളം വിശ്വാസികള്ക്കുരേെ ആയുധധാരികളായ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ രണ്ട് അമേരിക്കന്‍ പൌരന്മാരും ഒരു ബ്രിട്ടീഷ് പൌരനും ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു.
പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഉടന്‍തന്നെ പോലീസ് അക്രമികളെ തിരിച്ച് വെടിവെച്ചു. രണ്ടുപേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. പലസ്തീനിലെ തീവ്രവാദി ഗ്രൂപ്പാണ് അക്രമണത്തിനു പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു. 6 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണിത്.
അറിയേഷ് കൊപിന്സ്കി, കാള്മാന്ലെവിി എന്നിവരാണ് കൊല്ലപ്പെട്ട യു.എസ്.-ഇസ്രായേല്‍ പൌരന്മാര് . അബ്രഹാം ഷമുവേല്‍ ഗോള്‍ഡ് ബര്‍ഗാണ് മരിച്ച് ബ്രിട്ടീഷ്-ഇസ്രായേല്‍ പൌരന് .

