ടെമ്പിള്‍ മൌണ്ടിലെ സംഘര്‍ഷം; ഗാസയിലേക്ക് യിസ്രായേലിന്റെ സൈനിക നീക്കം

Breaking News Middle East

ടെമ്പിള്‍ മൌണ്ടിലെ സംഘര്‍ഷം; ഗാസയിലേക്ക് യിസ്രായേലിന്റെ സൈനിക നീക്കം
യെരുശലേം: യഹൂദന്റെ ചരിത്ര ഭൂമിയായ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ സ്ഥിതി ചെയ്യുന്ന മുസ്ളീങ്ങളുടെ അല്‍ ‍-അഖ്സ പള്ളി പരിസരത്തുനിന്നും പലസ്തീന്‍ തീവ്രവാദികള്‍ യിസ്രായേല്‍ ഭടന്മാര്‍ക്കു നേരെ നടത്തിയ വെടിവെയ്പിനെത്തുടര്‍ന്നു കഴിഞ്ഞ മാസം 14 മുതല്‍ അല്‍ ‍-അഖ്സ പള്ളിയില്‍ യിസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പലസ്തീന്‍ തീവ്രവാദികള്‍ നടത്തി വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായി യിസ്രായേല്‍ സൈന്യം ഗാസ മുനമ്പിലേക്ക് സൈന്യത്തെ അയയ്ക്കുവാന്‍ തീരുമാനിച്ചു.

 

ഇതിന്റെ മുന്നോടിയായി ഗാസ മുനമ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച യിസ്രായേല്‍ ബോംബാക്രമണവും നടത്തിയിരുന്നു. യിസ്രായേല്‍ ടാങ്കറുകള്‍ ഗാസ മുനമ്പിന്റെ തെക്കന്‍ മേഖല വളഞ്ഞു.

 
പലസ്തീന്‍ പോരാട്ട തീവ്രവാദി സംഘടനയായ ഹമാസിന്റെ ഖാന്‍ യൂനിസ് താവളം ലക്ഷ്യമിട്ട് അഞ്ചു തവണ ബോംബാക്രമണവും നടത്തി. പലസ്തീന്‍ മേഖലയായ ഗാസ നിയന്ത്രിക്കുന്നത് ഹമാസാണ്. ഹമാസിന്റെ നിരന്തരമായ മിസൈല്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് യിസ്രായേല്‍ പടനീക്കം നടത്തുന്നത്. അല്‍ ‍-അഖ്സയില്‍ ജൂലൈ 19-ന് നടന്ന സംഭവങ്ങളെത്തുടര്‍ന്ന് യിസ്രായേല്‍ മെറ്റല്‍ ഡിക്റ്റക്റ്ററുകളും, നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയും ചെയ്തു.

 

കൂടാതെ 50 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോസ്ക്കില്‍ വന്നു പ്രാര്‍ത്ഥിക്കാനുള്ള അവസരം യിസ്രായേല്‍ ഒരുക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പലസ്തീന്‍കാരും യോര്‍ദ്ദാന്‍ ഭരണകൂടവും വന്‍ പ്രതിഷേധത്തിലാണ്. അല്‍ ‍-അഖ്സ പള്ളിയുടെ പ്രാര്‍ത്ഥനാ കാര്യങ്ങളുടെ ചുമതലയും പരിപാലനവും ഉത്തരവാദിത്വങ്ങളും യോര്‍ദ്ദാനിലെ മുസ്ളീം പണ്ഡിതസഭയ്ക്കാണ്.

 

അല്‍ ‍-അഖ്സ പള്ളി നില്‍ക്കുന്ന സ്ഥലം പുരാതന യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമാണ്. ശലോമോന്റെ ദൈവാലയം നിന്നിരുന്ന സ്ഥലം യഹൂദന്റെ സ്വപ്ന ഭൂമിയാണ്. മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള യഹൂദന്റെ എല്ലാ തയ്യാറെടുപ്പുകളും അന്തിമഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന സമയമാണ്. അതിനായുള്ള എല്ലാ ഒരുക്കങ്ങളും അവര്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ രണ്ടാംവരവിനു ശേഷമായിരിക്കും മൂന്നാം യെരുശലേം ദൈവാലയത്തിന്റെ പണി പൂര്‍ത്തീകരിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.