മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും.  വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ തീരുമാനിച്ചു.

Continue Reading

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍ ന്യൂഡെല്‍ഹി: വിവിധ മതവിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ ദൈവവിശ്വാസമില്ലാത്തവര്‍ വെറും 33,000 പേര്‍ മാത്രം. 2011-ലെ സെന്‍സസ് പ്രകാരമാണ് സര്‍ക്കാര്‍ ഈ കണക്കു പുറത്തു വിട്ടത്. അവിശ്വാസികളില്‍ പകുതി പേര്‍ സ്ത്രീകളാണ്. വിശ്വാസികളുടെ എണ്ണം ഗ്രാമങ്ങളിലേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. പത്തില്‍ ഏഴ് അവിശ്വാസികളും ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യാക്കാര്‍ ബഹുഭൂരിപക്ഷവും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 9,652 […]

Continue Reading

തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി. യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ലഖ്‌നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ് തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയെ ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 38 കാരനായ ബഹ്‌റൈന്‍ യുവാവിനെയും 37 കാരിയായ ഏഷ്യന്‍ യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍ നിന്നാണ് […]

Continue Reading

സന്തോഷത്തിന് വകുപ്പു രൂപീകരിച്ച ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്

സന്തോഷത്തിന് വകുപ്പു രൂപീകരിച്ച ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ് ഭോപ്പാല്‍ ‍: ജനങ്ങളുടെ സന്തോഷം ഏതൊരു ഭരണ കര്‍ത്താക്കളുടെയും ആഗ്രഹമാണ്. ഇതിനായി പ്രത്യേക വകുപ്പുണ്ടാക്കി ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് ഇന്ത്യയുടെ ഹൃദയ ഭൂമിയായ മദ്ധ്യപ്രദേശ്. സാധാരണ ജനങ്ങളുടെ ജീവിത സന്തുഷ്ടിക്കായാണ് പുതിയ വകുപ്പെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ചൗഹാനു തന്നെയാകും വകുപ്പിന്റെ ചുമതലയും. ഈ വകുപ്പിനു പ്രത്യേക മന്ത്രിമാരുണ്ടാവുകയില്ല. അയല്‍ രാജ്യമായ ഭൂട്ടാനില്‍നിന്നാണ് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മദ്ധ്യപ്രദേശ് ഈ ആശയം കടമെടുത്തിരിക്കുന്നത്. ചെയര്‍മാന്‍ […]

Continue Reading

1.2 കോടി രൂപയുടെ സ്വര്‍ണ്ണ ഷര്‍ട്ടിട്ട് വാര്‍ത്ത സൃഷ്ടിച്ച പൂനെക്കാരന്‍ കൊല്ലപ്പെട്ടു

1.2 കോടി രൂപയുടെ സ്വര്‍ണ്ണ ഷര്‍ട്ടിട്ട് വാര്‍ത്ത സൃഷ്ടിച്ച പൂനെക്കാരന്‍ കൊല്ലപ്പെട്ടു പൂനെ: സ്വര്‍ണ്ണ ഷര്‍ട്ട് ധരിച്ച് വാര്‍ത്ത സൃഷ്ടിച്ച മഹാരാഷ്ട്ര പൂനെ സ്വദേശിയായ ബിസിനസുകാരന്‍ കൊല്ലപ്പെട്ടു. ചിട്ടിക്കമ്പനി ഉടമയായ ദത്താത്രേയ ഫുഗെയാണ് (44) ദിഗിയിലെ ഭാരതാത്വ നഗറിലേക്കുള്ള വഴിയില്‍വച്ചു കൊല്ലപ്പെട്ടത്. വീട്ടില്‍ വന്ന് ഭര്‍ത്താവിനെ പുറത്തേക്കു വിളിച്ചു കൊണ്ടുപോയ ഒരു സംഘം ആളുകളാണ് കല്ലും മൂര്‍ച്ചയുള്ള ആയുധങ്ങളുംകൊണ്ട് ആക്രമണം നടത്തിയതെന്ന് ദത്താത്രേയയുടെ ഭാര്യയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ സീമ പറഞ്ഞു. 1.2 കോടിയോളം രൂപ വിലവരുന്ന […]

Continue Reading

തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. 282 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. പ്രദേശിക സമയം 12.45നായിരുന്നു സംഭവം. രാവിലെ പത്തുമണിയോടെയാണ് വിമാനം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വലതുഭാഗത്ത് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനത്തില്‍ നിന്നു കറുത്ത പുക ഉയരുന്നുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ഇത്തരമൊരു അപകടമുണ്ടായെന്ന വാര്‍ത്ത എമിറേറ്റ്‌സും […]

Continue Reading

ഭക്ഷണം നാല്‍കാന്‍ വൈകി, വളര്‍ത്തു നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു

ഭക്ഷണം നാല്‍കാന്‍ വൈകി, വളര്‍ത്തു നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഉടമയെ ക്രൂരമായി കടിച്ചുകൊന്നു. റയില്‍വേ അസിസ്റ്റന്‍റ് പോലീസ് ഓഫീസര്‍ കൃപാകരനാണ് (56) മരിച്ചത്. എന്നും രാത്രി നായ്ക്കള്‍ക്ക് കൃപാകരന്‍ പച്ചമാംസം നല്‍കിയിരുന്നു. എന്നാല്‍ 1 മണിക്കൂര്‍ വൈകി ഭക്ഷണവുമായി നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഷെഡിലേക്കു കൃപാകരണ്‍ കയറിയപ്പോള്‍ ഭക്ഷണ പാത്രം പോലും തുറക്കും മുമ്പേ നായ്ക്കള്‍ തന്റെ യജമാനനെ കടിച്ചു കീറുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തം വാര്‍ന്നാണ് മരണം […]

Continue Reading

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും, ബംഗ്ലാദേശും നാമാവശേഷമാക്കാന്‍ കഴിവുള്ള ഭൂകമ്പം വരുന്നെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും, ബംഗ്ലാദേശും നാമാവശേഷമാക്കാന്‍ കഴിവുള്ള ഭൂകമ്പം വരുന്നെന്ന് റിപ്പോര്‍ട്ട് ന്യുയോര്‍ക്ക്: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളെയും, ബംഗ്ലാദേശിനേയും തകര്‍ത്തു നാമാവശേഷമാക്കാന്‍ ശക്തിയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത ഗവേഷകര്‍ പ്രവചിക്കുന്നു. റിക്ടര്‍ സ്കെയിലില്‍ 8.2 മുതല്‍ 9 വരെ രേഖപ്പെടുത്താനിടയുള്ള ഭൂകമ്പം ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള 14 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് ‘നേച്ചര്‍ ജിയോസയന്‍സ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോ ഫിസിസ്റ്റ് മൈക്കിള്‍ സ്റ്റെക്ലര്‍ ‍, ധാക്ക സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂണ്‍ അക്തര്‍ എന്നിവര്‍ […]

Continue Reading

വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു

വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു കാണ്ഡമല്‍ ‍: ഒഡീഷയില്‍ തെറ്റിദ്ധാരണ മൂലം മാവോയിസ്റ്റ് വിരുദ്ധ സേനയുടെ തോക്കിനിരയായ 6 ആദിവാസി തൊഴിലാളികളില്‍ 2 പേര്‍ പെന്തക്കോസ്തു സഭാ വിശ്വാസികള്‍ ‍.   ജൂലൈ 7-ന് രാത്രി 9.30 ന് ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലായിരുന്നു സംഭവം. മലപ്പങ്ങ ഗ്രാമത്തിലെ നിവാസികളായ 12 പേര്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി സ്കീം പദ്ധതിയുടെ കീഴില്‍ പകല്‍ തൊഴില്‍ ചെയ്തതിന്റെ കൂലി ബാലിഗുണ്ടയില്‍ […]

Continue Reading

ഛത്തീസ്ഗഢിലെ ക്രൈസ്തവ വിരുദ്ധ അതിക്രമം: സാമൂഹിക പ്രവര്‍ത്തകര്‍ ഇരകളെ സന്ദര്‍ശിച്ചു

ഛത്തീസ്ഗഢിലെ ക്രൈസ്തവ വിരുദ്ധ അതിക്രമം: സാമൂഹിക പ്രവര്‍ത്തകര്‍ ഇരകളെ സന്ദര്‍ശിച്ചു റായ്പൂര്‍ ‍: ഛത്തീസ്ഗഢില്‍ വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയിലെ പ്രമുഖ സാമൂഹിക മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ അക്രമ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.   ജൂണ്‍ 8 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഓള്‍ ഇന്‍ഡ്യാ പീപ്പിള്‍സ് ഫോറം (എ.ഐ.പി.എഫ്) എന്ന സംഘടനയുടെ നേതാക്കളാണ് ഛത്തീസ്ഗഢിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. എ.ഐ.പി.എഫ് ടീമിന്റെ 8 അംഗങ്ങള്‍ ബസ്തര്‍ മേഖലയിലെ […]

Continue Reading