സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

സഭാ ഓഫീസ് കോമ്പൗണ്ടിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി ഒഡീഷ: കൊറാപ്പൂട്ട് ജില്ലയില്‍ സബ് ഡിവിഷണല്‍ പ്രദേശമായ ജേയ്പോറില്‍ ന്യൂസിലാന്‍റ് മിഷണറി റവ. ജെയ്സണ്‍ കോബ് നടത്തുന്ന ‘ലൈഫ് ഫൗണ്ടേഷന്‍ ‍’ സഭയുടെ ഓഫീസ് കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും, ബൊലേറോയും സുവിശേഷ വിരോധികള്‍ അഗ്നിക്കിരയാക്കി. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മിഷണറിയുടെ ഒരു ആന്‍ഡ്രിയാന കോബും ഹോസ്റ്റലില്‍ താമസിക്കുന്ന 45-ല്‍ പരം കുഞ്ഞുകുട്ടികളും സ്റ്റാഫും മാത്രമേ സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു. ആളപായമില്ല. കെട്ടിടത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘ […]

Continue Reading

എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് ഇറക്കും

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ട് പുറത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ഈ നോട്ടുകളൊക്കെ വിപണിയില്‍ തുടരും 500, 100 രൂപ കറന്‍സികള്‍ പിന്‍വലിച്ചതിന് പകരം നോട്ടുകള്‍ എത്തിക്കഴിഞ്ഞ ശേഷം മറ്റ് നോട്ടുകളും പിന്‍വലിച്ച് പുതിയവ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതോടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള […]

Continue Reading

ബ്ലസിങ് ഗാസിയാബാദ്

ബ്ലസിങ് ഗാസിയാബാദ് ഗാസിയാബാദ്: ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും ചുമതലയില്‍ സമീപ സ്ഥലങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സഹകരണത്തോടെ ‘ബ്ലസിങ് ഗാസിയാബാദ്’ കണ്‍വന്‍ഷന്‍ നവംബര്‍ 5 മുതല്‍ 7വരെ സഞ്ജയ് നഗര്‍ സെക്ടര്‍ 23 രാംലീല മൈതാനിയില്‍ നടന്നു. ഐ.പി.സി. സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ എം. തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ അരുണ്‍ മൈക്കിള്‍ ലാല്‍ പ്രസംഗിച്ചു. പാസ്റ്റര്‍ രാജു സദാശിവവും സംഘവും ഗാനങ്ങള്‍ ആലപിച്ചു. ഗാസിയാബാദ് മേയര്‍ ശ്രീ. ആശ വര്‍മ, എസ്.എസ്.പി. ശ്രീ. […]

Continue Reading

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു തേജ്പൂര്‍ ‍: ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍  ബാലിപാറ എബനേസര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. പ്രസിഡന്‍റ് പാസ്റ്റ് രാജന്‍ ചാക്കോ യോഗം ഉദ്ഘ്ടനം ചെയ്തു. പാസ്റ്റര്‍മാരായ എ.സി. ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ ഹിന്ദിയിലേക്കു ഇവാ. ജോസഫും ബംഗാളിലേക്കു പാസ്റ്റര്‍ ആല്‍ഫേയും പരിഭാഷപ്പെടുത്തി. ഇവാ. സാം സി. രാജന്റെ നേതൃത്വത്തില്‍ എബനേസര്‍ ക്വയര്‍ ഗാനങ്ങളാലപിച്ചു. പവര്‍ കോണ്‍ഫ്രന്‍സ്, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ ‍, […]

Continue Reading

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ആരോഗ്യ രക്ഷാ പരിപാലനത്തിന്റെ അഭാവം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികളെങ്കിലും മരിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഐ.എ.എസ്. ഓഫീസറായ സ്വധ ദേവ് സിംഗ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ശരിയായ ആരോഗ്യ പരിപാലനത്തിന്റെ അഭാവവും ശുചിത്വമില്ലായ്മയും മൂലം രാജ്യത്തിന് 3.6 ലക്ഷം കോടി രൂപയുടെ […]

Continue Reading

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത് കോട്ടയം: ഇന്ത്യയുടെ ആത്മീക ഉണര്‍വ്വിനായി കോട്ടയത്ത് 120 മണിക്കൂര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണു ‘തുറന്ന സ്വര്‍ഗ്ഗം’ പ്രാര്‍ത്ഥന. ഒരേസമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ക്രമപ്പെടുത്തുന്നത്. ഇന്ത്യയില്‍ വിവിധ സഭാവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും. രാത്രിയും പകലും ഒരുപോലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ദൈവജനത്തിനു സൗകര്യപ്രദമായ സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. ആഗ്രഹിക്കുന്നവര്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതു നന്നായിരിക്കും. ദൂരെനിന്നു വരുന്നവര്‍ക്കു താസമ, […]

Continue Reading

സോള്‍ വിന്നേഴ്സ് സ്ഥാപകന്‍ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു

മാവേലിക്കര: സോൾ വിന്നേഴ്സ് സഭാ സ്ഥാപകനും, പ്രഭാഷകനും മിഷ്ണറിയുമായ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു. 1945-ൽ മാവേലിക്കര അറുന്നൂറ്റിമംഗലത്താണ് അദ്ദേഹത്തിന്‍റെ ജനനം. ബാല്യത്തിൽ നിരന്തരം രോഗത്തിൽ കൂടി കടന്നുപോയപ്പോൾ മാതാപിതാക്കൾ കർത്താവിനായി സമർപ്പിച്ചു നല്ല ജീവിത സാഹചര്യവും നല്ല വിദ്യാഭ്യാസവും ഉള്ളപ്പോഴും തന്‍റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു പാസ്റ്റർ. ഈശോ ജോലിക്കായി വടക്കേ ഇന്ത്യയിൽ എത്തിയിട്ടു ക്രിസ്തുവിന്‍റെ ശബ്‌ദത്തിനു കീഴടങ്ങി താൻ സുവിശേഷവേലയിൽ ശ്രദ്ധ തിരിക്കുകയായിരുന്നു. തന്‍റെ 12 – മത്തെ വയസിൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. […]

Continue Reading

പ്രസവത്തോട് അനുബന്ധിച്ചു പാസ്റ്ററുടെ ഭാര്യ മരണമടഞ്ഞു

യു.പി : പ്രസവത്തോട് അനുബന്ധിച്ചു അസംബ്ലിസ് ഓഫ് ഗോഡ്സഭാ പാസ്റ്റര്‍ ജെല്‍വിന്‍റെ ഭാര്യ ജോംസി (24) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. പ്രസവത്തോട് അനുബന്ധിച്ചുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് മരണകാരണംഎന്ന് അറിയുന്നു. സംസ്കാരം ബുധനാഴിച്ച യു.പിയില്‍ വെച്ച് നടക്കും.. ദു: ഖത്തിലിരിക്കുന്ന കുടുംബത്തെ പ്രാത്ഥനയില്‍ ഓര്‍ക്കുക.

Continue Reading

മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം

മഹാരാഷ്ട്രയില്‍ 5 മാസത്തിനവിടെ 10,000 ശിശു മരണം മൂംബൈ: മഹാരാഷ്ട്രയില്‍ 5 മാസത്തിനിടെ പോഷകാഹാരക്കുറവുമൂലം മരിച്ചത് പതിനായിരത്തോളം കുട്ടികളെന്ന് റിപ്പോര്‍ട്ട്.   ഏപ്രില്‍ ‍-ആഗസ്റ്റ് കാലയളിവില്‍ അഞ്ചു വയസുവരെയുള്ള 9563 കുട്ടികള്‍ മരിച്ചെന്നാണ് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.   ആദിവാസി മേഖലകളിലും, കാര്‍ഷിക ആത്മഹത്യ തുടരുന്ന വിദര്‍ഭ മേഖലയിലുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. 2015-16-ല്‍ സംസ്ഥാനത്ത് അഞ്ചു വയസില്‍ താഴെയുള്ള 21,985 കുട്ടികളാണ് മരിച്ചത്. 2015-16-ല്‍ ശിശു മരണ നിരക്ക് 11 ആയിരുന്നു. 2016-17 […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ 28 മുതല്‍ ബാംഗ്ലൂര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണ്ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കുര്യന്‍ ജോര്‍ജ്ജ്, പി.ആര്‍ ‍. ബേബി, സി.സി. തോമസ്, ബാബു ചെറിയാന്‍ ‍, ഷിബു സാമുവേല്‍ ‍. സിബി തോമസ്, സണ്ണി താഴംപള്ളം, ഡോ. ആന്‍ഡ്രു ബിന്റോ, ഡോ. […]

Continue Reading